Face Beauty Tips: അല്പം തേന്‍ മതി, മുഖം മുത്തുപോലെ തിളങ്ങും
Face Beauty Tips: തേന്‍ പലതരത്തില്‍ മുഖത്ത് ഉപയോഗിക്കാം. അതായത്, തേന്‍ നേരിട്ട് പുരട്ടുകയോ അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ചുള്ള ഫെസ്പാക്ക് ഉപയോഗിക്കുകയോ ആവാം.
Face Beauty Tips: മുഖ സൗന്ദര്യത്തിന് അധികം കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പ്രകൃതി ദത്തമായ വസ്തുക്കള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ ഉത്തമം. കാരണം പലപ്പോഴും കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നമ്മുടെ ചര്‍മ്മത്തിന് പൊടുന്നനെ ഭംഗി നല്‍കുമെങ്കിലും അത് നീണ്ടുനില്‍ക്കില്ല.
പഠനങ്ങള്‍ പറയുന്നതനുസരിച്ച് നല്ല ആരോഗ്യത്തിന് മാത്രമല്ല, സുന്ദരമായ ചര്‍മ്മത്തിനും തേന്‍ വളരെയധികം നല്ലതാണ്. ചര്‍മ്മം തിളക്കമുള്ളതും മിനുസമുള്ളതും ആക്കി മാറ്റാന്‍ പലരും തേന്‍ ഉപയോഗിക്കാറുണ്ട്.
Also Read: Natural Skin Glow: നിങ്ങളുടെ ചര്‍മ്മം മുത്തുപോലെ വെട്ടിത്തിളങ്ങും, ഭക്ഷണക്രമത്തില്‍ ഇവ ഉൾപ്പെടുത്തൂ
തേന്‍ പലതരത്തില്‍ മുഖത്ത് ഉപയോഗിക്കാം. അതായത്, തേന്‍ നേരിട്ട് പുരട്ടുകയോ അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ചുള്ള ഫെസ്പാക്ക് ഉപയോഗിക്കുകയോ ആവാം. നിങ്ങളുടെ ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തേൻ നിങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകും.
Also Read : Weight Gain Diet: തടി കൂട്ടണോ? ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ ഇവ നിങ്ങളെ സഹായിയ്ക്കും
ചില പദാര്‍ത്ഥങ്ങള്‍ തേനിൽ കലർത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത് ഏറെ ഗുണകരമാണ്... വിശദമായി അറിയാം...
തേൻ നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഉപയോഗപ്രദമാണ്. തേനിൽ ചില പദാര്‍ത്ഥങ്ങള്‍ മിക്‌സ് ചെയ്ത് ചർമ്മത്തിൽ പുരട്ടിയാൽ ചർമ്മത്തിന്‍റെ നിറം മാറുക മാത്രമല്ല, ചർമ്മത്തില്‍ ഉണ്ടാകുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യും. ഏതൊക്കെ പദാര്‍ത്ഥങ്ങളാണ് തേനില്‍ കലര്‍ത്തി മുഖത്ത് പുരട്ടാന്‍ ഉത്തമം എന്ന് അറിയാം.
ചര്‍മ്മ ഭംഗിയ്ക്കും ആരോഗ്യത്തിനും തേനും പാലും ചേര്‍ന്ന മിശ്രിതം ഉത്തമമാണ്. തേനും പാലും തുല്യമായി മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. 15-20 മിനിറ്റിനു ശേഷം മുഖം കഴുകുക.
വാഴപ്പഴവും തേനും ചേർത്ത് ചർമ്മത്തിൽ പുരട്ടാം. വാഴപ്പഴവും തേനും ചേര്‍ത്ത മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടി 15 -20 മിനിറ്റി ന് ശേഷം കഴുകാം...
തേനും റോസ് വാട്ടറും കലർന്ന മിശ്രിതം ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഒരു പാത്രത്തിൽ അല്പം റോസ് വാട്ടറും തേനും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. 15-20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകാം ഇത് മുഖത്തെ പാടുകൾ ഒഴിവാക്കാൻ മികച്ചതാണ്.
തേനും തൈരും ചേർത്ത മിശ്രിതം ചർമ്മത്തിൽ പുരട്ടാം. ഒരു പാത്രത്തിൽ തേനും തൈരും കലർത്തിയ മിശ്രിതം നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖക്കുരു, ചുളിവുകൾ, ടാനിംഗ് തുടങ്ങിയവ ഇല്ലാതാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...