ചാടുന്ന വയര്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. സൗന്ദര്യ പ്രശ്നം എന്നതിലുപരി വലിയൊരു ആരോ​ഗ്യപ്രശ്നമാണ് വയർ ചാടുന്നത്. വയറിൽ പെട്ടെന്ന് കൊഴുപ്പ് അടിഞ്ഞ് കൂടും. വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അപകടകരമാണ്. വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇത് വഴി വയറിലെ കൊഴുപ്പും ശരീരത്തിൽ അടിയുന്ന ടോക്സിനുകളും നീക്കാൻ സാധിക്കും. ധാരാളം വെള്ളം കുടിക്കുന്നത് വഴി ദഹനപ്രക്രിയ മികച്ചതാക്കും. ഇത് ശരീരം കൊഴുപ്പ് കൂടുതൽ വലിച്ചെടുക്കുന്നത് തടയാൻ സഹായിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വയർ കുറയ്ക്കാൻ ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയ ഭക്ഷണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും ട്രാൻസ്ഫാറ്റ് അടങ്ങിയവയാണ്. പ്രോട്ടീന്‍ അടങ്ങിയ ഡയറ്റ് ശീലമാക്കുക. പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണം കഴിയ്ക്കുന്നവരില്‍ വയര്‍ ചാടുന്നതിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം കഴിക്കുമ്പോൾ വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. മധുരം അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഇടയാക്കുകയും ശരീരഭാരം വർധിക്കാനും പ്രമേഹം ഉണ്ടാകാനും സാധ്യത വർധിപ്പിക്കും.


ALSO READ: Thalassemia: എന്താണ് തലാസീമിയ?; കാരണങ്ങളും ചികിത്സയും അറിയാം


കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കുറയ്ക്കുക. ഇത്തരം ഭക്ഷണങ്ങള്‍ വയർ ചാടുന്നതിനും അമിത വണ്ണത്തിനും പ്രധാന കാരണമാണ്. നാരുകളുള്ള ഭക്ഷണം കഴിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും. ഉറക്കം കുറയുന്നത് അപചയ പ്രക്രിയയും ദഹനവും കുറയ്ക്കും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ഫിഷ്. ഇതില്‍ ധാരാളം പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിയ്ക്കുന്നവരില്‍ ലിവറിലും വയറിലും കൊഴുപ്പ് അടിയാനുള്ള സാധ്യത കുറവാണ്. ശരീരഭാരവും വയറും കുറയുന്നതിന് വ്യായാമം ശീലമാക്കണം. കുറഞ്ഞത് അര മണിക്കൂറെങ്കിലും നടക്കുന്നത് ശീലമാക്കണം. വ്യായാമം ശീലമാക്കുന്നത് പല അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.