Fenugreek and Onion Benefit: ഇന്ന് നമുക്ക് ഉലുവയുടെയും പച്ച ഉള്ളിയുടെയും ഗുണങ്ങളെ കുറിച്ച് അറിയാം. ഇവ രണ്ടും നമ്മെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കും. രാവിലെ വെറും വയറ്റിൽ ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് അസിഡിറ്റി പ്രശ്നം ഇല്ലാതാക്കുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുപോലെ ഉള്ളി ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ ഗുണം ചെയ്യും.  ഇത് നിങ്ങളുടെ  രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുന്നു. ഇവ രണ്ടും കഴിക്കുന്നത് പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് കണക്കാക്കുന്നത്.  


Also Read:  Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി


ഉലുവയിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in Fenugreek)


ഉലുവയിൽ സ്വാഭാവികമായും പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഇരുമ്പ്, നാരുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, വിറ്റാമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ-ബി6, വിറ്റാമിൻ-എ, വിറ്റാമിൻ K,ഫോളേറ്റ്, ഊർജം, ആന്റിഓക്‌സിഡന്റ്, സെലിനിയം, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ  എന്നിവ ധാരാളമായി കാണപ്പെടുന്നു.  ഈ പോഷകങ്ങളെല്ലാം ആരോഗ്യകരമായ ശരീരത്തിന് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.


ഉലുവ കഴിക്കുന്നതിന്റെ ഗുണങ്ങൾ (benefits of consuming fenugreek)


>> വിശപ്പ് വർദ്ധിപ്പിക്കാൻ ഉലുവ സഹായിക്കുന്നു.
>>ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകരമാണ്.
>> പ്രമേഹം നിയന്ത്രിക്കുന്നു.
>> ശരീരത്തെ ശുദ്ധീകരിക്കുന്നു.


Also Read: Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ


>> അസിഡിറ്റി പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.
>> ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
>> സന്ധി വേദന കുറയ്ക്കുന്നു.
>> ജലദോഷം അകറ്റാനുള്ള കഴിവും ഇതിനുണ്ട്.
>>പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
ചുളിവുകൾക്ക് പരിഹാരം: അതുകൊണ്ടാണ് മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത്, ചെറുപ്പമായി തോന്നാൻ ഇത് എപ്പോഴും പുരട്ടുക, നിങ്ങളുടെ പ്രായം 10 ​​വർഷം കുറയും


ഉലുവ കഴിക്കുന്നത് പുരുഷന്മാർക്ക് ഗുണകരമാണ് (Consumption of fenugreek is beneficial for men)


പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കാൻ ഉലുവ പ്രവർത്തിക്കുന്നുവെന്നാണ്. ഈ അവകാശവാദവുമായി ബന്ധപ്പെട്ട് ഒരു ഗവേഷണവും നടത്തിയിരുന്നു. അതിൽ പ്രതിദിനം 30 പുരുഷന്മാർക്ക് 600 മില്ലിഗ്രാം ഉലുവസത്ത് നൽകിയിരുന്നു, അതിനുശേഷം ആ പുരുഷന്മാർക്ക് ലൈംഗികശേഷിയിൽ വർദ്ധനവ് ഉണ്ടെന്ന് കണ്ടെത്തി. പുരുഷന്മാരിലെ ലൈംഗിക ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ.  


Also Read: Benefits of Fenugreek Seeds: 1 സ്പൂൺ ഉലുവ പുരുഷന്മാർ ഈ രീതിയിൽ ഉപയോഗിക്കു, ഫലം ഞെട്ടിക്കും!!


ഉള്ളിയിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in onions)


ഉള്ളിയിൽ സോഡിയം, പൊട്ടാസ്യം, ഫോളേറ്റ്സ്, വിറ്റാമിൻ എ, സി, ഇ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉള്ളിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും (Anti-Inflammatory) ഉണ്ട്, ഇത് കൂടാതെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്ന ആന്റി അലർജി (Anti-Allergic), ആൻറി ഓക്സിഡന്റ് (Anti-Oxidant), ആൻറി കാർസിനോജെനിക് ഗുണങ്ങളും ഉണ്ട്.


ഉള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of consuming onions)


>> ദഹന സംബന്ധമായ അസുഖങ്ങൾക്ക് ഉള്ളി ആശ്വാസം നൽകുന്നു.
>> രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉള്ളി സഹായിക്കും.
>> ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നൽകാനും ഉള്ളിക്ക് കഴിയും.
>> ഉള്ളിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
>> അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് ഉള്ളി സഹായകമാണ്.  ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നു.


Also Read: കഴുത്തറുത്താലും പറന്നുകൊത്തുന്ന പാമ്പ്...! അങ്ങനെ ഒരു പാമ്പുണ്ടോ? നോക്കാം..!


ഉള്ളി പുരുഷന്മാർക്ക് ഗുണം ചെയ്യും (Onion beneficial for men)


ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നത് ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും ഉള്ളി ഉപയോഗിക്കാറുണ്ട് എന്നാണ്. ഉള്ളി നീര് ഉപയോഗിക്കുന്നതിലൂടെ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് നല്ലതാകും. ഉള്ളിയിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട് ഇത് സ്വാഭാവിക രീതിയിൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ബീജത്തിന്റെ കൌണ്ടിൽ പ്രശ്‌നമുള്ള പുരുഷന്മാർ തീർച്ചയായും ഉള്ളി ജ്യൂസ് കഴിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക