ആരോ​ഗ്യ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കുന്നവരാണ് ഇന്ന് മിക്കവരും. പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ആരോ​ഗ്യ സംരക്ഷണത്തിൽ ഏറെ ശ്രദ്ധ നൽകുന്നുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് ആരോ​ഗ്യ സംരക്ഷണത്തിൽ എല്ലാവരും കൂടുതൽ കരുതൽ നൽകാൻ തുടങ്ങി. വണ്ണം കുറയ്ക്കുക അല്ലെങ്കിൽ ഭാരം കുറയ്ക്കുക എന്നതിലുപരി ഫിറ്റ് ആയിട്ടിരിക്കുക എന്നതാണ് എല്ലാവരും ലക്ഷ്യമിടുന്നത്. ആരോ​ഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ആണ് ഇതിന് ഏറ്റവും അത്യാവശ്യം. അതിനൊപ്പം തന്നെ ചില കാര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുമുണ്ട്. ഫിറ്റ്നസ് സ്വന്തമാക്കാൻ എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കണമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ഉറക്കമുണരുന്ന സമയം ആരോ​ഗ്യകരമായ ജീവിത ശൈലിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ശീലമാക്കുന്നതാണ് ആരോ​ഗ്യത്തിന് ഉത്തമം. ദിവസവും ഒരേ സമയത്ത് തന്നെ ഉണരാനും ശ്രദ്ധിക്കുക.


Also Read: പകൽ സമയത്തും ഉറക്കം തൂങ്ങാറുണ്ടോ? ഇതൊക്കെയാകാം കാരണങ്ങൾ


 


കൃത്യമായ അളവിൽ വ്യായാമം ചെയ്യുക. വണ്ണം കുറയ്ക്കാൻ വേണ്ടി അമിതമായി വ്യായാമം ചെയ്യാറുണ്ടോ? എന്നാൽ അത് ഒഴിവാക്കിക്കോ. കാരണം അമിതമായാൽ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ഏതൊരു കാര്യവും അമിതമായാൽ അത് ​ഗുണം ചെയ്യില്ല. ചെയ്യുന്ന വ്യായാമം കൂടുതൽ ശാരീരിക ക്ഷമത ഉള്ളതാക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. ദിവസവും 45 മിനിറ്റ് വ്യായമത്തിനായി മാറ്റിവയ്ക്കുക. 


അമിതമായി ഭക്ഷണം കഴിക്കുന്ന ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ലഘുഭക്ഷണം ഇടയ്ക്കിടെ കഴിക്കുമ്പോൾ നമ്മൾ അറിയാതെ നമ്മുടെ ശരീരഭാരം വർധിക്കാൻ ഇത് ഇടവരുത്തുന്നു. അതുപോലെ തന്നെ ശരീരത്തിന് ദോഷം ചെയ്യുന്ന ഒന്നാണ് ആഴ്ചയിൽ 6 ദിവസം ഡയറ്റ് ചെയ്തിട്ട് അവസാന ദിവസം ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം നിയന്ത്രണമില്ലാതെ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ജങ്ക് ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അത് മിതമായ രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കുക. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.