Foods for Natural Glow: നിങ്ങളുടെ ചര്‍മ്മത്തിന് ഏറ്റവും ഉത്തമം, ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ മടിക്കരുത്
Foods for Natural Glow: ചില പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുഖത്ത് തിളക്കം മാത്രമല്ല, പ്രായം കൂടുന്നതിന്‍റെ നേരിയ അടയാളങ്ങളും ഞൊടിയിടയില്‍ അപ്രത്യക്ഷമാകും.
Foods for Natural Glow: ഭംഗിയാര്‍ന്ന ചര്‍മ്മം എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ നാം ഒരുക്കമാണ്. ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം ചെലവഴിക്കുന്നവരാണ് അധികവും. എന്നാല്‍, ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം പാഴാക്കേണ്ട ആവശ്യം വരില്ല.....
Also Read: Paytm Payments Banks Deadline: പേടിഎം സമയപരിധി അവസാനിക്കുന്നു, ഏതൊക്കെ സേവനങ്ങൾ എന്നന്നേയ്ക്കുമായി നിലയ്ക്കും?
ഓരോ സീസണിലും ലഭിക്കുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് പല നേട്ടങ്ങളും നല്‍കും. ഇത് ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല, നമ്മുടെ ചര്‍മ്മത്തിന്‍റെ ഭംഗിയും നിലനിര്‍ത്തും.
Also Read: Kuber Dev Puja: വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കാം, നാല് ദിക്കുകളിൽ നിന്നും പണം വര്‍ഷിക്കും!!
ഇത്തരത്തില്‍ ലഭ്യമാകുന്ന സീസണല്‍ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും. കൂടാതെ, പ്രായത്തിന്‍റെ പ്രഭാവം നിങ്ങളുടെ ചര്‍മ്മത്തില്‍ ദൃശ്യമാകില്ല. അതായത്, ഭക്ഷണകാര്യത്തില്‍ അൽപം ശ്രദ്ധിച്ചാൽമതി നിങ്ങള്‍ക്ക് ചര്‍മ്മം കൂടുതല്‍ യുവത്വമുള്ളതാക്കാം....!!
പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ചർമ്മം മങ്ങിയതായി തോന്നാം, മുഖത്തിന്‍റെ പഴയ തിളക്കം ചോർന്നുപോയതായി അനുഭവപ്പെടാം, എന്നാല്‍, ഈ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുഖത്ത് തിളക്കം മാത്രമല്ല, പ്രായം കൂടുന്നതിന്‍റെ നേരിയ അടയാളങ്ങളും ഞൊടിയിടയില്‍ അപ്രത്യക്ഷമാകും.
സ്പിനാച്ച് (Spinach)
ശൈത്യകാലത്ത് വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് സ്പിനാച്ച് (Spinach).വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്‌സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്‍റെ അളവ് വര്‍ദ്ധിക്കും. ചര്‍മ്മം മുഖം തിളങ്ങുകയും മുഖത്തെ നേർത്ത വരകളും ചുളിവുകളും പ്രായമാകുന്നതിന്‍റെ മറ്റ് ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്യും.
തക്കാളി (Tomato)
ഈന്നും ലഭ്യമാകുന്ന ഒന്നാണ് തക്കാളി. തക്കാളിയില്‍ വിറ്റാമിന്‍ സി ഉൾപ്പെടെയുള്ള ആരോഗ്യകരമായ പലതും അടങ്ങിയിട്ടുണ്ട്. തക്കാളി സാലഡ്, ചട്ണി, വെജിറ്റബിൾ സൂപ്പ് മുതലായവ ദിവസവും കഴിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും. ചര്‍മ്മത്തിന് സ്വഭാവിക തിളക്കം നൽകുന്നത് കൂടാതെ, നിങ്ങളുടെ ദഹനപ്രക്രിയ മികച്ചതാക്കുകയും ചെയ്യും. തക്കാളി ശരീരത്തിൽ ശ്വേത രക്താണുക്കൾ കൂടുതല്‍ വേഗത്തിൽ ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രോഗങ്ങള്‍ക്കെതിരെ പോരാടാനുള്ള കരുത്തും ലഭിക്കും.
കാരറ്റ് (Carrots)
വിറ്റാമിൻ എ, ആന്‍റിഓക്‌സിഡന്‍റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഇത് പിഗ്മെന്റേഷൻ കുറയ്ക്കുന്നു, കാരറ്റ്. കൂടുതല്‍ കഴിക്കുമ്പോള്‍ ചർമ്മത്തിന് കൂടുതല്‍ നിറവും തിളക്കവും ലഭിക്കും. കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആപ്പിൾ (Apple)
ദിവസവും ഒരു ആപ്പിൾ കഴിച്ചാല്‍ ഡോക്ടറുടെ അടുത്ത് പോകേണ്ട ആവശ്യം വരില്ല എന്നാ കാര്യം നമുക്ക് അറിയാം. എന്നാൽ, ആപ്പിള്‍ കഴിയ്ക്കുന്നത് നിങ്ങളുടെ ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. വിറ്റാമിൻ എ, ആന്‍റിഓക്‌സിഡന്‍റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ആപ്പിള്‍ നിങ്ങളുടെ ശരീരത്തിന്‍റെ മുഴുവന്‍ ആരോഗ്യത്തെയും സ്വാധീനിക്കും. ആപ്പിള്‍ കഴിയ്ക്കുന്നതിലൂടെ പ്രത്യേകിച്ച് പ്രായത്തിന്‍റെ അടയാളങ്ങൾ നിങ്ങളുടെ ചർമ്മത്തിൽ പ്രത്യക്ഷപ്പെടില്ല. ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു.
ഓറഞ്ച് (Orange)
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിലെ പാടുകൾ മാറ്റുന്നു. ചർമ്മം ജലാംശം നിലനിർത്തുന്നു, ചൊറിച്ചിൽ, ചുവന്ന പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങളൊന്നും ഓറഞ്ച് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവില്ല.
ബീറ്റ്റൂട്ട് (Beetroot)
ബീറ്റ്റൂട്ട് പച്ചക്കറിയായും സാലഡായും ഉപയോഗിക്കാം. ദിവസവും ഇത് കഴിക്കുക, വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ചർമ്മത്തിൽ വ്യത്യാസം കാണാന്‍ സാധിക്കും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.