Fatty Liver: ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍.  ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ കരള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Face Skin and Vitamins: വരണ്ട ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം? ഈ വിറ്റാമിനുകൾ കഴിച്ചോളൂ മുഖം തിളങ്ങും. 
 
നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമായ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുക എന്നതും വളരെ പ്രധാനമാണ്. കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ സിൻഡ്രോം വരെയുണ്ട്. 


Also Read:  Broom and Dhanteras: ധൻതേരസിൽ ചൂൽ വാങ്ങുന്നത് ശുഭം, പ്രധാന്യം അറിയാം 


കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ് (Fatty Liver Disease). കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയെയാണ് ഫാറ്റി ലിവര്‍ ഡിസീസ് എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്‍റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത്, പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 


ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്‍റെ പ്രധാന കാരണമാണ് ആദ്യത്തേത്‌. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌.


കരളില്‍ അമിതമായി കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കരളിന്‍റെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ...


1.ഓട്‌സ്, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു.  നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കരളിന് പ്രധാനമാണ്. ഓട്‌സിലെ പ്രത്യേക നാരുകൾ കരളിന് പ്രത്യേകിച്ചും സഹായകമാകും. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻസ് എന്ന സംയുക്തം കൂടുതലാണ്.


2. ഗ്രീന്‍ ടീ മികച്ചതാണ്. കാരണം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവരിൽ ഗ്രീൻ ടീ കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  Catechins എന്ന ആന്‍റി  ഓക്സിഡന്‍റ്  അടങ്ങിയതാണ് ഗ്രീൻ ടീ. 


3. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.


4. വാള്‍നട്ട് കരളിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും സഹായകമാണ്.


5. മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.


6. ഇലക്കറികള്‍ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും


7. സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നു.


8. ബ്രൊക്കോളി 


ബ്രൊക്കോളി ഡയറ്റിൽ സ്ഥിരമായി ഉപയോഗിക്കുക. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ബ്രൊക്കോളി കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നാണ്.  ബ്രൊക്കോളി സൂപ്പ് രൂപത്തിലോ അല്ലാതെയോ കഴിക്കാം.


9. ബദാം


വൈറ്റമിൻ E യുടെ കലവറയാണ് ബദാം. ഫാറ്റി ലിവർ തടയാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ബദാം കഴിക്കുക. ബദാം കുതിർത്തോ അല്ലാതെയോ കഴിക്കാം.


10. ചീര...


ചീര ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നു. ചീര സൂപ്പായോ കറിയായോ ദൈനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്താം.


11. ബ്ലൂബെറി 


കരളിന്‍റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണാണ് ബ്ലൂബെറി. നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ, ഹൈ കൊളസ്ട്രോൾ, അമിതവണ്ണം ഇവയിൽ നിന്നെല്ലാം സംരക്ഷിക്കാൻ ഇതിന് സാധിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.