ന്യുഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധിക്ക് (Coronavirus) മുൻപ് ശൈത്യകാലത്ത് നിങ്ങൾ ഇഞ്ചി ധാരാളം ഉപയോഗിച്ചിരുന്നല്ലോ.  ഇഞ്ചി ചായ (Ginger tea), ഇഞ്ചി സൂപ്പ് (Ginger soup), തേനിനൊപ്പം ഇഞ്ചിയുടെ രസം (Ginger with honey) എന്നിവ ഉപയോഗിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ വേനൽക്കാലത്ത് ഇഞ്ചിയുടെ ഉപയോഗം വളരെ കുറവാണ്.  പക്ഷേ കൊറോണ പകർച്ചവ്യാധിയുടെ ഈ സമയത്ത് നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ  വേനൽക്കാലത്തും നാം അതേ അളവിൽതന്നെ ഇഞ്ചി ഉപയോഗിക്കുകയാണ്.  അതുപോലെ തുളസിയുടെ കഷായം ആയാലും, പാലിൽ മഞ്ഞൾ ചേർക്കുന്നതോ, കൂടാതെ ദേശി പാചകക്കുറിപ്പ് ആയാലും എല്ലാത്തിലും ഇഞ്ചി ധാരാളം ഉപയോഗിക്കുന്നു.


Also Read: Ramadan 2021: വിശുദ്ധ മാസത്തിൽ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം


വേനൽക്കാലത്ത് ഇഞ്ചി കഴിക്കണോ?


ഇഞ്ചി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണെങ്കിലും അതിൽ ചൂട് കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ, വേനൽക്കാലത്ത് ഇഞ്ചി ഉപയോഗിക്കുന്നത് സുരക്ഷിതമാണോ (Ginger during summer)? നിങ്ങളുടെ മനസ്സിലും ഈ ചോദ്യം ഉണ്ടെങ്കിൽ വേനൽക്കാലത്ത് ഇഞ്ചി കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് അറിയാം. 


വേനൽക്കാലത്ത് ഇഞ്ചി കഴിക്കുന്നതിന്റെ പോരായ്മകൾ


-വേനൽക്കാലത്ത് നിങ്ങൾ ദിവസത്തിൽ പല തവണ ഇഞ്ചി കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും. വേനൽക്കാലത്ത് കൂടുതൽ ഇഞ്ചി കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതയും വയറിളക്കവും (Diarrhea) ഉണ്ടാക്കും.


-ചൂടുള്ള ദിവസങ്ങളിൽ കൂടുതൽ ഇഞ്ചി ഉപയോഗിക്കുന്നത് കാരണം നെഞ്ചെരിച്ചിലും അസിഡിറ്റിയും നെഞ്ചിൽ പ്രശ്നങ്ങൾ (Heartburn and Acidity) സൃഷ്ടിക്കും.


- പ്രമേഹവും ഉയർന്ന ബിപി രോഗികളുമായ ആളുകൾ (Diabetes and high bp patients) വേനൽക്കാലത്ത് ഇഞ്ചി കഴിക്കുന്നതിനുമുമ്പ് ഡോക്ടറെ സമീപിക്കണം, അല്ലെങ്കിൽ അവരുടെ ആരോഗ്യം മോശമാകാം.


-പിരീഡ്സ് സമയത്ത് കൂടുതൽ ഇഞ്ചി ഉപയോഗിക്കുന്നത് അമിത രക്തസ്രാവത്തിനുള്ള സാധ്യതയും (Excess bleeding) വർദ്ധിപ്പിക്കുന്നു.


Also Read: Gold Hallmarking: ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് നിർബന്ധം


വേനൽക്കാലത്ത് ഇഞ്ചി കഴിക്കുന്നതിന്റെ ഗുണങ്ങൾ


ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും പറയുന്നതനുസരിച്ച് വേനൽക്കാലത്ത് നിങ്ങൾക്ക് ദിവസവും 2-4 ഗ്രാം ഇഞ്ചി വരെ കഴിക്കാം. പക്ഷേ അതിൽ കവിയരുത്. ഇഞ്ചി രസം വളരെ ശക്തവും ഞരമ്പുകളെ ശാന്തമാക്കാനും സഹായിക്കുന്നു. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ ദിവസത്തിന്റെ തുടക്കത്തിൽ അല്ലെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഇഞ്ചി കഴിക്കാം. ഭക്ഷണത്തിന് 15 മിനിറ്റ് മുമ്പ് ഇഞ്ചി ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വേനൽക്കാലത്ത് പലപ്പോഴും വിശപ്പുണ്ടാകില്ല പലപ്പോഴും വെള്ളം കുടിച്ച് വയറു നിറയ്ക്കും.  വിശപ്പുണ്ടാക്കാൻ ഇഞ്ചി വളരെ നല്ലതാണ്.  കൂടാതെ ഇഞ്ചി പലതരം അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക