Beauty and Health Tips for Skin: ആരോഗ്യമുള്ളതും തിളക്കമാര്‍ന്നതുമായ ചര്‍മ്മം എല്ലാവരുടേയും സ്വപ്നമാണ്. അതിനായി പലവിധ മാര്‍ഗ്ഗങ്ങള്‍ നാം സ്വീകരിക്കാരുണ്ട്. അതിലൊന്നാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weight Loss Drinks: പൊണ്ണത്തടി കുറയ്ക്കണോ? ഈ രണ്ട് പാനീയങ്ങള്‍ ഫലപ്രദം  
 
ചര്‍മ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളും നാം ഉപയോ​ഗിക്കാറുണ്ട്.  എന്നാല്‍, നമുക്കറിയാം, ഇവയില്‍ ധാരാളം കെമിക്കല്‍സ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഗുണത്തോടൊപ്പം ദോഷവും വരുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍, ചര്‍മ്മ സംരക്ഷണത്തിന് ഇത്തരം സൗന്ദര്യ വര്‍ദ്ധകവസ്തുക്കല്‍ ഉപയോഗിക്കുന്നതിലും മികച്ചത് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നതാണ്. 


Also Read:  Lions Name Controversy: മൃഗശാലയിലും ലവ് ജിഹാദ് !! സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിനെതിരെ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി


നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം  ചെലവഴിക്കേണ്ടതില്ല. പകരം, സീസണില്‍ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാല്‍ മാത്രം മതി.   


ആരോഗ്യ വിദഗ്ധര്‍ പറയുന്ന തനുസരിച്ച് ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നമ്മുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കവും ആരോഗ്യവും നല്‍കും. കൂടാതെ, ഇവ കഴിയ്ക്കുന്നതുമൂലം  പ്രായത്തിന്‍റെ പ്രഭാവം ചര്‍മ്മത്തില്‍ പെട്ടെന്നൊന്നും  ദൃശ്യമാകില്ല. അതായത്, ഭാഷനക്രമത്തില്‍ അൽപം ശ്രദ്ധിച്ചാൽമതി നിങ്ങള്‍ക്ക് ചര്‍മ്മം കൂടുതല്‍ യുവത്വമുള്ളതാക്കാം.  


പ്രായം കൂടുന്നതനുസരിച്ച് ചർമ്മത്തിന്‍റെ നിറവും ആരോഗ്യവും തിളക്കവും മങ്ങിയതായി തോന്നാം, മുഖത്തിന്‍റെ പഴയ ഭംഗി ചോർന്നുപോയതായി അനുഭവപ്പെടാം, എന്നാല്‍, ചില പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുഖത്തിന് തിളക്കം മാത്രമല്ല, പ്രായം കൂടുന്നതിന്‍റെ നേരിയ അടയാളങ്ങളും ഞൊടിയിടയില്‍ അപ്രത്യക്ഷമാകാന്‍ വഴിയൊരുക്കും. 


ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും നിലനിര്‍ത്താന്‍ നല്ലൊരു സ്കിൻ കെയര്‍ റുട്ടീൻ വേണം. അതുകൂടാതെ,  ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും ജീവിതരീതികളിലും പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതില്‍ പ്രധാനമാണ് ഭക്ഷണക്രമം. ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെകുറിച്ച് അറിയാം... 
   
1. മീന്‍ 


ഏറെ കൊഴുപ്പടങ്ങിയ മീൻ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സാല്‍മണ്‍, അയല, ചാള, മത്തി എന്നിങ്ങനെയുള്ള മീനുകള്‍ വളരെ ഗുണകരമാണ്. ഇവയില്‍  അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ചര്‍മ്മത്തിന് പ്രയോജനപ്പെടുന്നത്. ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ കുറവ് ഉണ്ടാകുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി മാറും.   
 
2. മധുരക്കിഴങ്ങ്


ഒരു പ്രത്യേക സീസണില്‍ ലഭിക്കുന്ന മധുരക്കിഴങ്ങ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഒരു ഘടകമാണ് ബീറ്റ കെരോട്ടിൻ. സസ്യാഹാരങ്ങളില്‍ നിന്ന് ലഭിക്കുന്ന ബീറ്റ കെരോട്ടിൻ കൊണ്ട് സമ്പന്നമാണ് മധുരക്കിഴങ്ങ്. ഓറഞ്ച്, ചീര, ക്യാരറ്റ് എന്നിങ്ങനെയുള്ള വിഭവങ്ങളിലെല്ലാം ബീറ്റ കെരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.


3. വാള്‍നട്ട്സ് 


ചര്‍മ്മത്തിന്‍റെ ഭംഗിയ്ക്കും ആരോഗ്യത്തിനും നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട ഒന്നാണ് വാള്‍നട്ട്സ്. നിരവധി ഫാറ്റി ആസിഡുകളുടെ സ്രോതസാണ് വാള്‍നട്ടസ്. ഈ ഫാറ്റി ആസിഡുകളാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. എന്നാല്‍ ഇവ അമിതമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്.  


4. അവക്കാഡോ


അവക്കാഡോ കഴിയ്ക്കുന്നത് ചര്‍മ്മത്തിന്‍റെ അഴകും ആരോഗ്യവും വര്ധിപ്പിക്കാന്‍ സഹായകമാണ്. അവക്കാഡോയില്‍ അടങ്ങിയിരിയ്ക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്.


5. തക്കാളി


ചര്‍മ്മത്തിന് ഏറെ ഗുണം നല്‍കുന്ന പച്ചക്കറിയാണ് തക്കാളി. തക്കാളിയിള്‍ അടങ്ങിയിരിയ്ക്കുന്ന ലൈസോപീൻ, വൈറ്റമിൻ-സി എന്നിവയാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ  പ്രയോജനകരമാണ്. സൂര്യന്‍റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മൂലം ചര്‍മ്മത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനും തക്കാളി സഹായിക്കുന്നു. പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍  ഉണ്ടാകുന്ന വീഴുന്ന പാടുകളും ചുളിവുകളുമകറ്റാനും തക്കാളി മികച്ചതാണ്. 


6. ബ്രൊക്കോളി


ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊരു 'ഹെല്‍ത്തി' ഭക്ഷണമാണ് ബ്രൊക്കോളി. വൈറ്റമിൻ-എ, വൈറ്റമിൻ-സി, സിങ്ക് എന്നിവകൊണ്ട് സമ്പന്നമാണ് ബ്രൊക്കോളി. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ പല വിധത്തില്‍ പരിപോഷിപ്പിക്കാൻ സഹായകമാണ്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.