Weight Loss Drinks: പൊണ്ണത്തടി കുറയ്ക്കണോ? ഈ രണ്ട് പാനീയങ്ങള്‍ ഫലപ്രദം

How To Reduce Belly Fat: ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, രാത്രി ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക, കാരണം ഭക്ഷണം കഴിച്ച് ഉടൻ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 06:24 PM IST
  • ശരീരഭാരം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങള്‍ പലരും നിരാശയോടെയാണ് നോക്കിക്കാണുന്നത്. കാരണം അവര്‍ ഉദ്ദേശിച്ചതുപോലുള്ള ഒരു മാറ്റം ശരീരത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല
Weight Loss Drinks: പൊണ്ണത്തടി കുറയ്ക്കണോ? ഈ രണ്ട് പാനീയങ്ങള്‍ ഫലപ്രദം

How To Reduce Belly Fat: അമിതവണ്ണം എന്നത് ഇന്ന് ഏറെക്കുറെ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പൊണ്ണത്തടി സൃഷ്ടിക്കുന്ന ശാരീരിക പ്രയാസങ്ങളും ഏറെയാണ്‌. 

ഇന്ന് ഒട്ടുമിക്ക ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും അടിസ്ഥാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് അമിത വണ്ണമാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആരോഗ്യവാനായിരിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ ശരീരഭാരം നിയന്ത്രിച്ച്‌ നിര്‍ത്തുന്നതും അതേപോലെ തന്നെ പ്രധാനമാണ്. ശരീരഭാരം കൂടുന്നത് പല രോഗങ്ങളും ക്ഷണിച്ചു വരുത്തുന്നു. ശരീരഭാരം വർദ്ധിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. അമിതവണ്ണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പലരേയും കഠിന വ്യയാമത്തിലൂടെയാണെങ്കിലും ശരി ശരീരഭാരം കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. 

Also Read:  Sandeshkhali Incident: ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി TMC സര്‍ക്കാര്‍   

എന്നാല്‍, ശരീരഭാരം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങള്‍ പലരും നിരാശയോടെയാണ് നോക്കിക്കാണുന്നത്. കാരണം അവര്‍ ഉദ്ദേശിച്ചതുപോലുള്ള ഒരു മാറ്റം ശരീരത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല എന്നതുതന്നെ. എന്നാല്‍, കഠിന വ്യായാമങ്ങളും ഡയറ്റുകളും ഒഴിവാക്കി പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.  

Also Read:  Pineapple Benefits: പൈനാപ്പിൾ കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ? 
 
നമുക്കറിയാം ശരീരഭാരം കുറയ്ക്കുക എന്നത് ആർക്കും എളുപ്പമല്ല, ഇതിന് കർശനമായ ഭക്ഷണക്രമവും കഠിനമായ വ്യായാമവും അവലംബിക്കേണ്ടിവരും, ചിലപ്പോൾ എത്ര ശ്രമിച്ചിട്ടും വയറിലെയും അരയിലെയും കൊഴുപ്പ് കുറയുകയില്ല. ആ സാഹചര്യത്തില്‍ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങള്‍ ദൈനംദിന ജീവിതത്തിൽ ചില തെറ്റുകൾ വരുത്തുന്നു. അതില്‍ പ്രധാനം അത്താഴത്തിൽ എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നതാണ്. അത്താഴത്തിന് എന്ത് കഴിക്കുന്നു? എപ്പോള്‍ കഴിയ്ക്കുന്നു എന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമായി കണക്കാക്കാം. രാത്രിയില്‍ ഉയർന്ന കലോറി അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു വലിയ തെറ്റാണ് ചെയ്യുന്നത്. ഇതുമൂലം വയറിലെ കൊഴുപ്പ് അതിവേഗം വർദ്ധിക്കുന്നു.  

ഇന്ത്യയിലെ പ്രശസ്ത പോഷകാഹാര വിദഗ്ധൻ നിഖിൽ വാറ്റ്സ് പറയുന്നതനുസരിച്ച്, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, രാത്രി ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക, കാരണം ഭക്ഷണം കഴിച്ച് ഉടൻ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.

നമുക്കറിയാം, കൊഴുപ്പ് ഏറ്റവുമധികം അടിഞ്ഞു കൂടുന്നത് വയറ്റിലാണ്. ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശരീരത്തിന്‍റെ ഭംഗി ഇല്ലാതാക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ വയറിലെ കൊഴുപ്പ് നമ്മുടെ എല്ലാ ആഗ്രഹങ്ങളെയും നശിപ്പിക്കുന്നു... ആ ഒരു സാഹചര്യത്തിൽ ചില അടുക്കള നുറുങ്ങുകള്‍ നിങ്ങള്‍ക്ക് സഹായകമാവും. അതായത്,  രാത്രിയില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാവും. ഈ പാനീയങ്ങള്‍ നല്‍കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് കാണുവാനും സാധിക്കും. 
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവുമധികം സഹായകമാവുന്ന രണ്ട് പാനീയങ്ങളാണ് ഉലുവ ചായയും മഞ്ഞൾ പാലും. 

1. മഞ്ഞൾ പാൽ

ധാരാളം ഔഷധ ഗുണങ്ങൾ മഞ്ഞളിൽ കാണപ്പെടുന്നു, അതിനാൽ ഈ സുഗന്ധവ്യഞ്ജനത്തിന്‍റെ ഉപയോഗം ഏറെ ഗുണകരമാണ്. മിക്കവാറും എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ പാലിനെ സമ്പൂർണ്ണ ഭക്ഷണപദാര്‍ത്ഥമായി കണക്കാക്കുന്നു. ഇവ രണ്ടും കൂടിച്ചേരുന്നത് അമിതമായ ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ്. അതുകൊണ്ട് വയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ രാത്രിയില്‍  മഞ്ഞൾ പാൽ കുടിക്കുക.
 
2. ഉലുവ ചായ

നിങ്ങൾക്ക് ഒരു ആലില പോലെയുള്ള വയറ് ലഭിക്കണമെങ്കിൽ ഇന്ന് മുതൽ രാത്രിയിലും രാവിലെയും ഉലുവ ചായ കുടിച്ച് തുടങ്ങുക. നിങ്ങൾ രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്ന  അവസരത്തില്‍ മെച്ചപ്പെട്ട ദഹനം ആവശ്യമാണ്, ഉലുവ ചായ ദഹനം മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കും. 

ഉലുവ ചായ എങ്ങിനെ ഉണ്ടാക്കാം?

ഉലുവ ചായ ഉണ്ടാക്കാനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ഉലുവ ഇട്ട് കുതിർക്കാൻ വയ്ക്കുക. ഈ വെള്ളം  അരിച്ചെടുത്ത് ചെറുതായി ചൂടാക്കിയ ശേഷം കുടിക്കുക. രാവിലേയും രാത്രിയിലും ഇത് ആവര്‍ത്തിക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിന്‍റെ ഫലം കാണാൻ കഴിയും.
 
 
നിരാകരണം:  ഈ വാര്‍ത്ത നിങ്ങളെ ബോധവത്കരിക്കാൻ വേണ്ടി മാത്രമാണ്. വീട്ടുവൈദ്യങ്ങളുടെയും പൊതുവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് എഴുതിയിരിയ്ക്കുന്നത്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിങ്ങൾ വായിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News