Gotu Kola for Weight Loss: പൊണ്ണത്തടി എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. നമുക്കറിയാം, ശരീരഭാരം ഒരു തവണ വര്‍ദ്ധിച്ചു കഴിഞ്ഞാല്‍ പിന്നെ അത് കുറയ്ക്കുക എളുപ്പമല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Almonds Side Effects: ബദാം കഴിക്കുന്നതിലെ ഈ പിഴവ് വലിയ ആരോഗ്യപ്രശ്നത്തിന് കാരണമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


ശരീരഭാരം കുറയ്ക്കാൻ ഇന്ന് ആളുകൾ പല രീതികളും സ്വീകരിക്കുന്നു. ഡയറ്റ്, വ്യായാമം, തുടങ്ങി പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തവര്‍ക്കായി ഒരു പുതിയ നുറുങ്ങ് അറിയാം. ഇത് പരീക്ഷിച്ചാല്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഫലം കാണുവാന്‍ സാധിക്കും.  


Also Read:  Oily Skin: എണ്ണമയമുള്ള ചര്‍മ്മമാണോ പ്രശ്നം? അടുക്കളയിലുണ്ട് പരിഹാരം 


ഇന്നത്തെക്കാലത്ത് നമുക്കറിയാം, മധ്യവയസ്കര്‍ മാത്രമല്ല, യുവാക്കള്‍പോലും വയറിലും അരക്കെട്ടിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം വിഷമിക്കുന്നു. നമ്മുടെ ഭക്ഷണക്രമവും ജീവിത ശൈലിയുമാണ് ഈ അവസ്ഥയ്ക്ക് കാരണമായി മാറുന്നത്. കൂടാതെ, പൊണ്ണത്തടി സമ്മാനിയ്ക്കുന്ന രോഗങ്ങള്‍ വേറെയും....  പൊണ്ണത്തടിയുള്ളവര്‍ക്ക് രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്‌.


എന്നാല്‍, പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിയ്ക്കുന്ന ഒരു പച്ചില ആയുര്‍വേദത്തില്‍ ഉണ്ട്. നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ കാണുന്ന മുത്തിള്‍ ആണ് ആ മാജിക് ഇല. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് മുത്തിള്‍ ഇല എളുപ്പത്തിൽ ഫിറ്റ്നസ് നേടാന്‍ സഹായിയ്ക്കും. 


ആയുര്‍വേദം പറയുന്നതനുസരിച്ച് മുത്തിള്‍ പൊണ്ണത്തടിയുടെ ശത്രുവാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ മുത്തിള്‍ സഹായിയ്ക്കുന്നു.  


മുത്തിളിന് ഗോട്ടു കോല എന്നും പറയാറുണ്ട്. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ ഗോട്ടു കോല സസ്യം വളരെ ഫലപ്രദമാണ്. ശരീരത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്ന ഒരു സസ്യമാണിത്.
 
മുത്തിള്‍ അല്ലെങ്കില്‍ ഗോട്ടു കോല എങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്?


മുത്തിള്‍ ഇലകൾ ഒരു പ്രധാനപ്പെട്ട ആയുർവേദ മരുന്നാണ്. ഇത് പല രോഗങ്ങൾക്കും ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങളും ഗുണങ്ങളും കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ് എന്ന് തെളിഞ്ഞിരിയ്ക്കുന്നു. 


നാഷണൽ സെന്‍റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ (എൻസിബിഐ) പറയുന്നതനുസരിച്ച്, ശരീരത്തിലെ അധിക കൊഴുപ്പ് എരിയിയ്ക്കാന്‍ പ്രധാന പങ്ക് വഹിക്കുന്ന ഗോട്ടു കോലയ്ക്ക് അമിതവണ്ണ വിരുദ്ധ ഗുണങ്ങളുണ്ട്...!!  അതായത് പൊണ്ണത്തടിയുടെ ശത്രുവാണ് മുത്തിള്‍..!!


മുത്തിള്‍ അല്ലെങ്കില്‍ ഗോട്ടു കോല ഇല എങ്ങനെ കഴിക്കാം?


നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അല്പം മുത്തിളിന്‍റെ ഇലകള്‍  എടുത്ത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അരച്ച് പേസ്റ്റ് തയ്യാറാക്കുക. രാവിലെ ഉറക്കമുണർന്നതിന് ശേഷം വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിലോ പാലിലോ കലർത്തി ഇത്  കുടിക്കുക. നിങ്ങൾ ഇത് പതിവായി ചെയ്താൽ, കുറച്ച് ദിവസത്തിനുള്ളിൽ ശരീരത്തിലെ കൊഴുപ്പ് കുറയാൻ തുടങ്ങുകയും അതിന്‍റെ ഫലം നിങ്ങള്‍ക്ക് വ്യക്തമായി കാണുവാന്‍ സാധിക്കുകയും ചെയ്യും  


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.