നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത്‌ ഒരു പേരമരം ഇല്ലാത്ത വീടുകള്‍ വളരെ  കുറവാണ് എന്ന് പറയാം.... എന്നാല്‍ പേരയ്ക്ക കഴിയ്ക്കുന്നവര്‍ വളരെ കുറവാണ്...   അതിന് കാരണമുണ്ട്...


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും മാര്‍ക്കറ്റില്‍ ലഭിക്കുന്ന  വിലകൂടിയതും കാണാന്‍ ഭംഗിയുള്ളതുമായ  പഴങ്ങളാണ് നമ്മെ  ആകര്‍ഷിക്കുക. ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവയ്ക്കൊപ്പം  ഇറക്കുമതി ചെയ്യുന്ന പഴങ്ങളാണ്  പ്രത്യേകിച്ചും നമുക്കിഷ്ടപ്പെടുക... 


പലപ്പോഴും നമ്മള്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കാറുണ്ട് എങ്കിലും അതിന്‍റെ  ഗുണങ്ങള്‍  എന്തെന്ന് നാം ചിന്തിക്കാറില്ല.  വീട്ടില്‍ വിളയുന്ന പലതിനെയും നമ്മള്‍ മറന്നുകളയുന്നു. അത്തരത്തിലൊന്നാണ് പേരയ്ക്ക. 


നമ്മുടെ വീട്ടുമുറ്റത്തുള്ള പേരയ്ക്ക ആരോഗ്യത്തിന് ഏറെ നല്ലതാണ്...  പേരയ്ക്കയ്ക്ക്  ഗുണങ്ങള്‍ ഏറെയാണ്‌.  പേരയ്ക്ക പലവിധത്തിലാണ് നമുക്ക് ഗുണം ചെയ്യുക.  


പൊട്ടാസ്യത്തിന്‍റെ കലവറയാണ്   പേരക്ക.  ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലുമധികം Vitamin C  പേരക്കയിലുണ്ട്. Vitamin A, B, C, കാൽസ്യം,  പൊട്ടാസ്യം ഫോസ്ഫറസ്,  എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പേരയിലയും പഴുക്കാത്ത പേരയ്ക്കയും  ഏറെ ഔഷധഗുണമുള്ളവ തന്നെയാണ്. 


പ്രമേഹ രോഗികള്‍ക്ക് പേരയില ഒരനുഗ്രഹമാണ്. പ്രമേഹം കുറക്കാനും നിയന്ത്രിക്കാനും പേരയിലയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പേരയില ചായ കുടിക്കുന്നതിലൂടെ  പല രോഗികൾക്കും പ്രമേഹത്തിന്‍റെ  കൂടിയ അളവ് കുറക്കാന്‍ സാധിച്ചിട്ടുണ്ട്. പേരയ്ക്കയില്‍ ഫൈബർ ധാരാളം  അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പേരയ്ക്ക എത്ര കഴിച്ചാലും ആരോഗ്യകരമായ പ്രമേഹത്തിന് ഉപകാരപ്രദമാണ്. 


രോഗപ്രതിരോധ ശേഷിനല്‍കുന്നതോടൊപ്പം  കാന്‍സറിനെ തടുക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമെല്ലാം വീട്ടുമുറ്റത്തെ ഈ ഈ കുഞ്ഞുപഴത്തിന് കഴിയും.  


Also read: Covid Second Wave: കൊറോണയുടെ രണ്ടാം വരവില്‍ വ്യത്യസ്ത രോഗലക്ഷണള്‍, ജാഗ്രത അനിവാര്യം


ഇന്നത്തെ തലമുറ വളരെയധികം നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. പേരയ്ക്കക്ക് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. 37 % കാലറിയും 12% ഫൈബറുമാണ് പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നത് . അതുകൊണ്ട് തന്നെ പേരയ്ക്ക ഒരു  Low Calorie Snack ആയും വിശേഷിപ്പിക്കാം. ശരീരഭാരം  കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, diet control ചെയ്യുന്നവർക്ക്  പേരയ്ക്ക  നല്ല ഒരു ഹെൽത്തി ഫ്രൂട്ട് ആണ്.


കൂടാതെ,   ചര്‍മ്മ സൗന്ദര്യത്തിനും പേരയ്ക്ക കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.  ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തൊലിയുടെ ചര്‍മ്മത്തിന്‍റെ  ഇലാസ്തികത നിലനിര്‍ത്തി ചുളിവു വരാതെ സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കുന്നുവെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.