Habits and Life: ഈ ശീലങ്ങള്‍ നിങ്ങളില്‍ ഉണ്ടോ? ജീവിതത്തില്‍ വിജയം ഉറപ്പ്...!!
Habits and Life: മനുഷ്യൻ ജീവിതത്തിൽ ചില ശീലങ്ങൾ സ്വായത്തമാക്കുകയാണ് എങ്കില്‍ അയാൾക്ക് ഒരിക്കലും മോശം സമയങ്ങൾ നേരിടേണ്ടിവരില്ല എന്ന് ആചാര്യ ചാണക്യന് പറയുന്നു
Habits and Life: നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ചില ആളുകളുടെ ജീവിതത്തില്‍ ഒരിയ്ക്കലും മോശം സമയം ഉണ്ടാവില്ല..! ശരിയാണ്, അത്തരക്കാരുടെ ജീവിതത്തില്‍ ഒരിക്കലും മോശം സമയങ്ങൾ വരില്ല, അവർക്ക് ജീവിതത്തിൽ എപ്പോഴും വിജയം ലഭിക്കും. ആചാര്യ ചാണക്യന്‍റെ അഭിപ്രായത്തിൽ, ഒരു മനുഷ്യൻ ജീവിതത്തിൽ ചില ശീലങ്ങൾ സ്വായത്തമാക്കുകയാണ് എങ്കില്‍ അയാൾക്ക് ഒരിക്കലും മോശം സമയങ്ങൾ നേരിടേണ്ടിവരില്ല...!!
ആചാര്യ ചാണക്യൻ ധാർമ്മികമായ രീതിയില്‍ നീതിയിൽ ജീവിക്കാനുള്ള ശരിയായ മാർഗം ജനങ്ങള്‍ക്ക് ഉപദേശിച്ചിരുന്നു. ഇതോടൊപ്പം, മനുഷ്യർക്ക് വിജയം കൈവരിക്കാൻ കഴിയുന്ന ചില നയങ്ങളും ചാണക്യ പരാമർശിച്ചിട്ടുണ്ട്. ചാണക്യ നയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കിയാൽ ജീവിതത്തിൽ ഒരിക്കലും മോശം സമയമോ ദുഃഖമോ നിങ്ങളെ തേടിയെത്തില്ല. കാരണം നിങ്ങളുടെ ജീവിതത്തില്‍ സ്വായത്തമാക്കുന്ന ചില ശീലങ്ങൾ ഏറ്റവും വലിയ വെല്ലുവിളിയെപ്പോലും എളുപ്പത്തിൽ മറികടക്കാൻ നിങ്ങളെ പ്രാപ്തരാക്കും
ജീവിത വിജയത്തിന് ആവശ്യം വേണ്ട മൂന്ന് ഗുണങ്ങള്‍ ആചാര്യ ചാണക്യ ചൂണ്ടിക്കാട്ടുന്നു.
ക്ഷമ
ആചാര്യ ചാണക്യയുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയില്‍ ഏറ്റവും അത്യാവശ്യം വേണ്ടതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഗുണമാണ് ക്ഷമ. കാരണം, ക്ഷമയോടെ സഹിഷ്ണുതയോടെയാണ് നാം ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടുന്നത് എങ്കില്‍ എല്ലാ വിഷമ ഘട്ടങ്ങളേയും എളുപ്പത്തിൽ മറികടക്കാൻ കഴിയും. അതുകൊണ്ടാണ്, ഒരു വ്യക്തിയില്‍ ക്ഷമ ഏറ്റവും അനിവാരമാണ് എന്ന് പറയുന്നത്. പല ഘട്ടങ്ങളിലും ക്ഷമയോടെയിരിക്കേണ്ടത് വളരെ പ്രധാനമായത്, കാരണം ക്ഷമയുടെ അഭാവം മൂലം പലപ്പോഴും നമ്മൾ നമ്മുടെ നല്ല സമയങ്ങളും അവസരങ്ങളും സ്വയം നശിപ്പിക്കുന്നു. ക്ഷമയുള്ള ആൾ ആലോചിച്ച് ഒരു തീരുമാനം എടുക്കുകയും എല്ലാ പ്രശ്‌നങ്ങളും ഞൊടിയിടയിൽ പരിഹരിക്കുകയും ചെയ്യും.
പരിഭ്രാന്തി വേണ്ട
ആചാര്യ ചാണക്യ പറയുന്നതനുസരിച്ച് ജീവിതത്തിൽ സന്തോഷവും ദുഖങ്ങളും വന്നു കൊണ്ടേയിരിക്കും. അത് ജീവിതത്തിന്‍റെ ഭാഗമാണ്. ആ ഒരു സാഹചര്യത്തിൽ, ദുഃഖങ്ങളും വിഷമതകളും വന്നു ചേരുമ്പോള്‍ ഒരിയ്ക്കലും പരിഭ്രാന്തരാകരുത്. ഒരു വ്യക്തി എപ്പോഴും തന്‍റെ ഭയത്തെ നിയന്ത്രിക്കണമെന്ന് ആചാര്യ ചാണക്യ പറയുന്നു. ജീവിതത്തിൽ എന്തെങ്കിലും വലിയ പ്രശ്‌നങ്ങൾ അല്ലെങ്കില്‍ പ്രതിസന്ധികള്‍ ഉണ്ടായാല്‍ അതിനെ ഭയപ്പെട്ട് ഉപേക്ഷിക്കരുത്. പകരം പരിഭ്രാന്തരാകാതെ ധൈര്യത്തോടെ പ്രശ്നത്തെ നേരിടുക. പരിഭ്രാന്തരാകാതെ ബുദ്ധിമുട്ടുകൾ നേരിടുന്നതിലൂടെ, ആ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി എളുപ്പത്തിൽ കണ്ടെത്താനാകും.
കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക
ജീവിതത്തിൽ വിജയം കൈവരിക്കണമെങ്കിൽ, കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യണം എന്ന് ആചാര്യ ചാണക്യ പറയുന്നു. ഒരു ജോലി അല്ലെങ്കില്‍ ഒരു പ്രോജക്ട് ആരംഭിക്കുന്ന തിന് മുന്‍പ് അതിന്‍റെ പൂർണ്ണമായ ആസൂത്രണവും രൂപരേഖയും തയ്യാറാക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ, വരാനിരിക്കുന്ന പ്രശ്നങ്ങൾ നിങ്ങള്‍ക്ക് മുന്‍കൂട്ടി കാണാനാകും. അതിനെ എങ്ങിനെ നേരിടാം എന്ന കാര്യവും നിങ്ങള്‍ക്ക് വ്യക്തമായിരിയ്ക്കും. വ്യക്തമായ പ്ലാനിംഗോടെ ചെയ്യുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും വിജയിയ്ക്കും, വളരെ അപൂർവ്വമായി മാത്രമേ പ്രശ്നങ്ങളോ ബുദ്ധിമുട്ടോ സംഭാവിക്കാറുള്ളൂ.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...