Hair Care Tips: മുടിയുടെ കരുത്തിന് ബയോട്ടിൻ പ്രധാനം; ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്
Vitamin B7 Rich Foods: ബയോട്ടിന്റെ കുറവ് ചർമ്മം വരണ്ടതാകുന്നതിനും നഖങ്ങൾ പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഇത് കെരാറ്റിൻ ഉത്പാദത്തിൽ ഇത് വലിയ പങ്ക് വഹിക്കുന്ന വിറ്റാമിനാണ്.
വിറ്റാമിൻ ബി7 അഥവാ ബയോട്ടിൻ മുടിയുടെയും നഖത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്ന വിറ്റാമിനാണ്. ഇത് വെള്ളത്തിൽ ലയിക്കുന്ന ബി കോംപ്ലക്സ് വിറ്റാമിൻ ആണ്. കെരാറ്റിൻ ഉത്പാദത്തിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. മുടിയുടെയും നഖങ്ങളുടെയും ഘടനയുടെ രൂപീകരണത്തിൽ കെരാറ്റിൻ വലിയ പങ്ക് വഹിക്കുന്നു.
ബയോട്ടിന്റെ കുറവ് ചർമ്മം വരണ്ടതാകുന്നതിനും നഖങ്ങൾ പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകുന്നു. മുടിയുടെയും ചർമ്മത്തിന്റെയും നഖങ്ങളുടെയും ആരോഗ്യത്തിന് ബയോട്ടിൻ പ്രധാനമാണ്. ഇത് ലഭിക്കുന്നതിന് വിവിധ ഭക്ഷണങ്ങൾ സഹായിക്കും. ബയോട്ടിൻ ലഭിക്കുന്നതിന് ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം.
ALSO READ: മഴക്കാലത്ത് രോഗപ്രതിരോധശേഷി മികച്ചതാക്കാം, അണുബാധകളെ തടയാം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
നട്സുകളിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിനും മുടിക്കും നഖങ്ങൾക്കും ആവശ്യമായ പോഷകങ്ങൾ നൽകുന്നു. മധുരക്കിഴങ്ങ് വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കരോട്ടിനോയിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. മധുരക്കിഴങ്ങിലെ ആന്റി ഓക്സിഡന്റുകൾ ശരീരത്തിന് ഗുണം ചെയ്യുന്നു.
പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, വൈറ്റമിൻ ബി എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. സാൽമൊണല്ല ബാക്ടീരിയയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ബയോട്ടിൻ ആഗിരണം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് സാൽമൺ, ഫാറ്റി ഫിഷുകൾ എന്നിവ. ഇവ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ALSO READ: മുടി കൊഴിച്ചിലും താരനും അലട്ടുന്നോ? കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
കൂണിൽ ആന്റി ഓക്സിഡന്റുകളും സെലിനിയും, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഫ്രഷ് കൂണിൽ 5.6 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. പയറുവർഗങ്ങളിൽ പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.