HDL Cholesterol: എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
LDL cholesterol: രക്തത്തിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും.
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്നിങ്ങനെ രണ്ട് തരത്തിലാണ് കൊളസ്ട്രോൾ ഉള്ളത്. ഇതിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോളെന്നും എൽഡിഎൽ ചീത്ത കൊളസ്ട്രോളെന്നും അറിയപ്പെടുന്നു. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് കൊളസ്ട്രോൾ അവശ്യ ഘടകമാണ്. എന്നാൽ രക്തത്തിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുകയും നിരവധി രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ചീത്ത കൊളസ്ട്രോൾ വർധിച്ചാൽ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകുകയും രക്തയോട്ടം പരിമിതപ്പെടുകയും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും. എന്നാൽ നല്ല കൊളസ്ട്രോൾ ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിന് സഹായിക്കുന്നു. പൂരിത കൊഴുപ്പുകൾ, പഞ്ചസാര, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കും. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ച് എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കും. ഇതിനായി ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാമെന്ന് നോക്കാം.
ALSO READ: Weight Loss: പെട്ടന്ന് ശരീരഭാരം കുറയുന്നതായി തോന്നുണ്ടോ? ഈ രോഗങ്ങളുടെ ലക്ഷണമാകാം, അവഗണിക്കരുത്
ചിയ വിത്ത്: ചിയ വിത്തിൽ ഒമേഗ- 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ചിയ വിത്ത് ഉൾപ്പെടുത്തുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
ബാർലി: ദഹനം മികച്ചതാക്കാൻ സഹായിക്കുന്ന ലയിക്കുന്ന ഭക്ഷണനാരുകളുടെ രൂപമായ ബീറ്റാ ഗ്ലൂക്കൻ ബാർലിയിൽ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്. എച്ച്‌ഡിഎൽ കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ ബീറ്റാ ഗ്ലൂക്കൻ സഹായിക്കും.
വാൾനട്ട്: വാൾനട്ടിൽ കാണപ്പെടുന്ന കൊഴുപ്പ് ഒമേഗ -3 ഫാറ്റി ആസിഡാണ്. വാൾനട്ട് രക്തത്തിലെ മൊത്തം കൊളസ്ട്രോൾ നില കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ നില വർധിപ്പിക്കുകയും ചെയ്യും.
വെളിച്ചെണ്ണ: വെളിച്ചെണ്ണ നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകളുടെ ഒരു ചെറിയ അളവ് മാത്രമാണ് ട്രൈഗ്ലിസറൈഡുകൾ ഉള്ളത്.
സോയാബീൻ: അപൂരിത കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് സോയാബീൻ. സോയയിലെ ഐസോഫ്ലവോണുകൾ എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...