Weight Loss Tips From Chia Seeds: അമിതഭാരമുള്ളവർ ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ പരീക്ഷണങ്ങളാണ് നടത്തുന്നത്.  എന്നാൽ ചിലപ്പോൾ അതിൽ വലിയ ഉപയോഗമൊന്നും ഉണ്ടാകാറുമില്ല.  ഒരുപക്ഷെ നിങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിനുള്ള നുറുങ്ങുകൾക്കായി ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ നിരവധി  ഓപ്ഷനുകൾ നിങ്ങൾക്ക് ലഭിക്കും.  ഇതിൽ നിങ്ങൾക്ക് ചിയ വിത്തുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. എന്നാൽ ഇന്ന് നമുക്കറിയാം ശരീര ഭാരം കുറയ്ക്കാൻ ചിയ വിത്തുകൾ ശരിക്കും സഹായകരമാണോ അല്ലയോ എന്നത്.  ശരിക്കും പറഞ്ഞാൽ ചിയ വിത്തുകളിൽ ധാരാളം ആരോഗ്യകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.  മാത്രമല്ല ഇതിനെ നിങ്ങൾക്ക് ഏത് ആഹാര സാധനത്തിനൊപ്പവും ചേർത്ത് കഴിക്കാം.  ജൂസിനൊപ്പവും ചേർത്ത് കഴിക്കാം. ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണിത്. എന്നാൽ ഇത് കഴിക്കുമ്പോൾ നിങ്ങൾ പ്രത്യേകം ഒഴിവാക്കേണ്ട കാര്യമാണ് ജങ്ക് ഫുഡ്. കാരണം ശരീരഭാരം കുറയ്ക്കാൻ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weight Loss: മുട്ടയും പനീറും ഒരുമിച്ച് കഴിച്ചാൽ തടി കുറയുമോ? അറിയാം


ശരീരഭാരം കുറയ്ക്കാൻ ചിയ വിത്ത് സഹായിക്കും (benefits of chia seeds in weight loss)


ചിയ വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ അമിത വിശപ്പിനെ അടക്കാൻ സഹായിക്കും. മാത്രമല്ല ദഹനത്തിനും സമയമെടുക്കും.   ഇത് നിങ്ങളുടെ അമിത ആഹാരത്തെ ഒഴിവാക്കും.  ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ തടി കുറയ്ക്കാൻ കഴിയും. കൂടാതെ ഇതിൽ അമിത അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും നിങ്ങളുടെ അമിത ആഹാരത്തിനോടുള്ള ആസക്തിയെ തടയുന്നതിനും സഹായിക്കും.  


ചിയ വിത്തുകൾ ഭക്ഷണത്തിൽ ഇപ്രകാരം ഉൾപ്പെടുത്തുക (Include chia seeds in diet like this)


1.  ചിയ വിത്തുകളെ നിങ്ങൾക്ക് ജ്യൂസുകൾ, പുഡ്ഡിംഗുകൾ, സ്മൂത്തികൾ തുടങ്ങിയവയിൽ ചേർത്ത്‌ കഴിക്കാം.


2. ചിയ വിത്ത് വെള്ളത്തിൽ ചേർത്തും കഴിക്കാം. ഈ പാനീയം തയ്യാറാക്കാൻ വളരെ എളുപ്പമാണ്.  ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചിയ വിത്തുകൾ ചേർത്ത് ശേഷം അത് നന്നായി ഒന്ന് ഇളക്കിയ ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ്.  


3. കൂടുതൽ ഫലത്തിനായി ഇതിനെ നിങ്ങൾക്ക് നിങ്ങളുടെ സലാഡുകളിൽ ചേർത്ത്‌ കഴിക്കാവുന്നതാണ്.


Also Read: March Lucky Rashi: ഇവരാണ് മാർച്ചിലെ ആ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം പുരോഗതിയും! 


ചിയ വിത്തുകളുടെ മറ്റ് ഗുണങ്ങൾ (Other Benefits of Chia Seeds)


1. ഹൃദയാരോഗ്യം: ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇത് ഹൃദ്രോഗം വരാനുള്ള സാധ്യത തയുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.


2. സ്ട്രോങ്ങ് ബോൺസ്:  ചിയ വിത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. അതുകൊണ്ടാണ് യാതൊരു മടിയും കൂടാതെ ചിയ വിത്തുകൾ കഴിക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.