Egg And Paneer For Weight Loss: ഇന്ന് ശരീരഭാരം വർദ്ധിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു വിഷമിക്കുന്ന നിരവധി പേരുണ്ട്. ശരീരഭാരം കുറയ്ക്കാനായി കഠിനപ്രയത്നം നടത്തിയിട്ടും അവർ വിചാരിക്കുന്ന ഫലം ലഭിക്കുന്നില്ല എന്ന വിഷമത്തിലാണ് പലരും. ശരീരഭാരം നിയന്ത്രിക്കാനായി ചിലർ മുട്ടയും പനീറും കഴിക്കാറുണ്ട് കാരണം ഇവ രണ്ടിലും കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതുകൂടാതെ ഇവ രണ്ടും വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കും. എന്നാൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് പനീറും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ഗുണം ഉണ്ടാകുമോ എന്നത്. ഇതിനുള്ള ഉത്തരം നമുക്കിന്നറിയാം.
Also Read: Pear Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും സബർജില്ലി കഴിക്കരുത്!
മുട്ട എങ്ങനെയാണ് ഭാരം കുറയ്ക്കുന്നത്? (How does egg reduce weight?)
മുട്ട നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം നൽകുന്ന ഭക്ഷണമാണ് എന്നതിൽ സംശയമില്ല. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ അവശ്യ അമിനോ ആസിഡുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ മുട്ട കഴിക്കുന്നത്തിലൂടെ കഴിയും. ഇത് നിങ്ങളുടെ അരക്കെട്ടിനും വയറിനും ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
പനീർ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നത്? (How does paneer reduce weight?)
പനീർ നമുക്ക് തൽക്ഷണ ഊർജസ്രോതസ്സാണ് അതുവഴി ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങൾ നമുക്ക് വേഗത്തിൽ ചെയ്യാൻ കഴിയും. എന്നാൽ പനീറിന്റെ പല സ്വാദിഷ്ടമായ ഇനങ്ങളും യഥാർത്ഥത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുമെന്ന കാര്യം കൂടി നമ്മൾ അറിയണം. പ്രത്യേകിച്ചും എണ്ണയും മസാലകളും ഉപയോഗിക്കുന്ന പാചകക്കുറിപ്പുകൾ. വളരെയധികം ഉപയോഗം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പനീർ ടിക്ക പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകൾ വേണം തിരഞ്ഞെടുക്കാൻ. എങ്കിലും അമിതമായ പനീർ ഉപയോഗം കുറയ്ക്കുക കാരണം അത് ഗുണത്തിന് പകരം ദോഷമുണ്ടാക്കും.
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
പനീറും മുട്ടയും ഒരേ സമയം കഴിക്കുന്നത് ഗുണം ചെയ്യുമോ? (Will eating cheese and eggs at the same time be beneficial?)
പ്രോട്ടീൻ സമ്പുഷ്ടമായ മുട്ടയും പനീറും ശരീരഭാരം കുറയ്ക്കാനും പേശികളെ ശക്തിപ്പെടുത്താനും വളരെ പ്രധാനമാണ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ GIMS ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പ്രശസ്ത ഡയറ്റീഷ്യൻ ഡോ. ആയുഷി യാദവ് പറയുന്നതനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ ഇവ രണ്ടും ഉത്തമമാണ്. കാരണം പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് വയർ നിറഞ്ഞതായി തോന്നുകയും അതിലൂടെ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുകയുമില്ല. ഡോക്‌ടറിന്റെ അഭിപ്രയത്തിൽ നിങ്ങൾക്ക് ഒരേ സമയം മുട്ടയും പനീറും കഴിക്കാം അതിൽ ഒരു ദോഷമില്ലയെന്നാണ് എങ്കിലും അമിത ഉപഭോഗവും നല്ലതല്ലെന്നും പറയുന്നുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...