ഉയർന്ന പോഷക ​ഗുണങ്ങളാൽ സമ്പന്നമാണ് മുരിങ്ങ. മുരിങ്ങയുടെ ഇല, പൂക്കൾ, കായ്കൾ എന്നിവയ്ക്ക് ഔഷധ ഗുണങ്ങളുണ്ട്. ദക്ഷിണേന്ത്യ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറിയാണ് മുരിങ്ങ. ദഹനത്തെ സഹായിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് മുതൽ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വരെ നിരവധിയാണ് മുരിങ്ങയുടെ ഗുണങ്ങൾ. മുരിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു: മുരിങ്ങയിലയുടെ പ്രധാന ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു എന്നതാണ്. മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ഇത് പിത്തസഞ്ചിയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുകയും പ്രമേഹരോ​ഗികൾക്ക് ഏറെ ​ഗുണം ചെയ്യുകയും ചെയ്യുന്നു.


ALSO READ: Fasting health benefits: ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ കഴിക്കാതിരിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും; അറിയാം ഉപവാസത്തിന്റെ ​ഗുണങ്ങൾ


ദഹനം മെച്ചപ്പെടുത്തുന്നു: നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ അവശ്യ മൈക്രോ ന്യൂട്രിയന്റുകളാൽ നിറഞ്ഞിരിക്കുന്ന മുരിങ്ങയില ദഹനം മെച്ചപ്പെടുത്തുമെന്ന് വളരെ ഫലപ്രദമാണ്. മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു.


ശ്വാസകോശ രോഗങ്ങളെ ചെറുക്കുന്നു: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നതിന് മുരിങ്ങയിലയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വളരെ സഹായകരമാണ്. മുരിങ്ങയിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പലതരത്തിലുള്ള അലർജികളെ ചെറുക്കുന്നതിനും സഹായിക്കുന്നു.


ALSO READ: Lung Health: ശ്വാസകോശത്തിന്റെ ആരോ​ഗ്യം പ്രധാനം; ഈ മുന്നറിയിപ്പുകൾ അവ​ഗണിക്കരുത്


എല്ലുകളെ ബലപ്പെടുത്തുന്നു: മുരിങ്ങയിലയിൽ ഉയർന്ന അളവിൽ കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും എല്ലുകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ സ്ഥിരമായി മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കും.


രക്തം ശുദ്ധീകരിക്കുന്നു: മുരിങ്ങയില ഒരു ആന്റി ബയോട്ടിക് ഏജന്റായി പ്രവർത്തിക്കുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുരിങ്ങയുടെ ആന്റി ബയോട്ടിക് ഗുണങ്ങൾ രക്തത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് രക്തത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തും.


ALSO READ: Diabetes diet: ഭക്ഷണത്തിൽ ശ്രദ്ധിക്കാം; പോഷകാഹാരം കഴിച്ച് പ്രമേഹത്തെ ചെറുക്കാം


പ്രതിരോധശേഷി വർധിപ്പിക്കുന്നു: മുരിങ്ങയില കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിക്ക് നല്ലതാണ്. മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചുമ, ജലദോഷം എന്നിവയുടെ സാധ്യത കുറയ്ക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ പോലും ഹൃദയത്തെ സംരക്ഷിക്കാൻ മുരിങ്ങയുടെ ​ഗുണങ്ങൾക്ക് സാധിക്കും.


മുഖക്കുരു വരാതെ ചർമ്മത്തെ സംരക്ഷിക്കുന്നു: ആന്റിഫംഗൽ ഗുണങ്ങളാൽ സമ്പന്നമായതിനാൽ മുരിങ്ങ ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും മികച്ചതാണ്. മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ചർമ്മത്തെ ആരോ​ഗ്യമുള്ളതായി നിലനിർത്താൻ സഹായിക്കും. മുരിങ്ങയില അരച്ച് മുഖത്ത് ഫേസ്പാക്കായി ഇടുന്നത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.