ഹൃദയം, സന്ധികൾ, ശരീരത്തിലെ മറ്റ് ഘടകങ്ങൾ എന്നിവ പോലെ നിങ്ങളുടെ ശ്വാസകോശത്തിനും കാലക്രമേണ പ്രായമാകുമെന്ന് നിങ്ങൾക്കറിയാമോ? ശ്വാസകോശത്തിന്റെ ശക്തി നഷ്ടപ്പെടുകയും വഴക്കം കുറയുകയും ചെയ്യുന്നതിനാൽ ശ്വസനം കൂടുതൽ വെല്ലുവിളിയാകാം. "ശ്വാസകോശവുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ വളരെ അധികം ശ്രദ്ധിക്കപ്പെടുന്നില്ല, ഇത് സ്ഥിതി ഗുരുതരമായി വഷളാക്കുന്നു." എന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര വ്യക്തമാക്കുന്നു. ശ്വാസകോശാരോഗ്യത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് മുന്നറിയിപ്പ് സൂചനകൾ ലോവ്‌നീത് ബത്ര പങ്കുവയ്ക്കുന്നു.
ശ്വാസകോശാരോഗ്യത്തിന്റെ അഞ്ച് മുന്നറിയിപ്പ് അടയാളങ്ങൾ
നെഞ്ചുവേദന: ശ്വാസകോശത്തിന്റെ ആരോഗ്യം പലപ്പോഴും നെഞ്ചുവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. നീണ്ടുനിൽക്കുന്ന, വിശദീകരിക്കാനാകാത്ത നെഞ്ചുവേദന ശ്വാസകോശത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടതാകാം. പ്രത്യേകിച്ച്, നിങ്ങൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ നെഞ്ച് വേദന വർധിക്കുന്നുവെങ്കിൽ അത് ഒരു മുന്നറിയിപ്പ് അടയാളമാണ്.
ALSO READ: Breakfast: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ; കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ
വിട്ടുമാറാത്ത കഫക്കെട്ട്: കഫം അല്ലെങ്കിൽ മ്യൂക്കസ് നിരന്തരമായി ഉണ്ടാകുന്നുവെങ്കിൽ ശ്വാസകോശ ആരോഗ്യത്തെ ബാധിക്കുന്ന രോഗാവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കഫക്കെട്ടോ മ്യൂക്കസോ ഒരു മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുകയാണെങ്കിൽ, ഇത് ശ്വാസകോശ രോഗത്തെ സൂചിപ്പിക്കുന്നതാകാം.
പെട്ടെന്ന് ശരീരഭാരം കുറയുന്നു: ഭക്ഷണക്രമമോ വ്യായാമമോ ഇല്ലാതെ നിങ്ങളുടെ ഭാരം ഗണ്യമായി കുറയുകയാണെങ്കിൽ, അത് ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാകാം.
ALSO READ: Spinach benefits: എല്ലുകളെ ബലമുള്ളതാക്കുന്നത് മുതൽ മികച്ച കാഴ്ചശക്തി വരെ... അറിയാം ചീരയുടെ ഗുണങ്ങൾ
ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നത്: പതിവായി ശ്വാസതടസം നേരിടുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ശ്വാസകോശത്തിലെ ട്യൂമർ അല്ലെങ്കിൽ കാർസിനോമയിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് വായു സഞ്ചാരത്തെ തടയുന്നു, ഇത് ശ്വാസതടസ്സം ഉണ്ടാക്കുന്നു.
വിട്ടുമാറാത്ത ചുമ / രക്തത്തോടുകൂടിയ ചുമ: നിങ്ങൾക്ക് എട്ട് ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ, ചുമയോടൊപ്പം രക്തം വരിക തുടങ്ങിയവ ഗുരുതരമായ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...