പേരക്ക കഴിക്കുന്നത് പൈൽസ് രോഗത്തിന് നല്ലതാണോ
ആമാശയത്തെ തണുപ്പിക്കുകയും വയർ ചൂടാകുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ് പേരക്കയുടെ പ്രത്യേകത
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. പേരക്കയിൽ ഏകദേശം 112 കലോറിയും 23 ഗ്രാമിൽ കൂടുതൽ കാർബോഹൈഡ്രേറ്റും 9 ഗ്രാമോളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആളുകൾ പലപ്പോഴും പേരക്ക കഴിക്കുന്നു. ഇതുകൂടാതെ, പേരക്കയിൽ ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ പഴമായതിനാൽ പ്രമേഹ രോഗികൾക്ക് പേരക്ക കഴിക്കുന്നത് നല്ലതാണ്. എന്നാൽ പേരയ്ക്ക പൈൽസ് രോഗികൾ കഴിക്കാമോ? പൈൽസിന് പേരക്ക നല്ലതാണോ?
പേരയ്ക്ക കഴിക്കുന്നത് പൈൽസ് രോഗത്തിന് നല്ലതാണെന്നോ അത് ഗുണം ചെയ്യുമെന്നോ പൂർണമായി പറയാനാകില്ലെന്നും എന്നാൽ പൈൽസിന്റെ ചില ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ പൈൽസ് രോഗികൾ പേരയ്ക്ക കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുണ്ട്.
പേരക്ക കഴിച്ചാലുള്ള ഗുണങ്ങൾ നോക്കാം
*ആമാശയത്തെ തണുപ്പിക്കുകയും വയർ ചൂടാകുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ് പേരക്കയുടെ പ്രത്യേകത. ചൂടുള്ള വസ്തുക്കൾ പൈൽസ് രോഗികൾ കഴിക്കുന്നത് നല്ലതല്ല. കാരണം ഇവ വയറിലെ ചൂട് വർദ്ധിപ്പിക്കുകയും പൈൽസ് പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. ഇത്തരം അവസ്ഥയിൽ, പേരക്ക കഴിക്കുന്നത് ആമാശയത്തെ തണുപ്പിക്കുകയും പൈൽസിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിനായി, ദിവസത്തിൽ രണ്ടുതവണ പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
* പേരക്ക എപ്പോൾ കഴിക്കണം
പൈൽസ് രോഗിക്ക് മലവിസർജ്ജനം എളുപ്പമല്ല. യഥാർത്ഥത്തിൽ, പൈൽസ് വരുമ്പോൾ മലാശയത്തിലെ പേശികൾക്ക് വീക്കം സംഭവിക്കുകയും ഇത് മലവിസർജ്ജനം വേദനാജനകമാക്കുകയും ചെയ്യുന്നു. ഈ വേദന ഒഴിവാക്കാൻ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുന്നു. ഇത്തരം സാഹചര്യത്തിൽ നാരുകളാൽ സമ്പന്നമായ പേരക്ക സുഖമായി കഴിക്കാം. ഇത് മലാശയത്തിലെ വീക്കം നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിനായി പേരയ്ക്ക ഉപ്പു ചേർത്തു വെറുംവയറ്റിൽ കഴിക്കുക.
*മലബന്ധം മാറ്റാൻ പേരക്ക ജ്യൂസ്
പേരക്ക കഴിക്കുന്നതിലൂടെ മലബന്ധം എന്ന പ്രശ്‌നം ഇല്ലാതാകുന്നു . പേരക്കയുടെ ജ്യൂസ് കുടിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് കുടൽ ശുദ്ധീകരിക്കുകയും മലം എളുപ്പം പുറത്തുപോകുകയും ചെയ്യുന്നു. കൂടാതെ, ഇത് പതിവായി മലവിസർജ്ജനം ശരിയായി നിലനിർത്തുന്നു, അതുവഴി നിങ്ങൾക്ക് മലബന്ധം എന്ന പ്രശ്നം ഒഴിവാക്കാം. അതുകൊണ്ട് തന്നെ മലബന്ധം ഒഴിവാക്കണമെങ്കിൽ പേരക്ക ജ്യൂസ് കുടിക്കുക.
ഇതുകൂടാതെ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ എന്നിവ ഈ പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മറ്റ് പല തരത്തിൽ ശരീരത്തിന് ഗുണം ചെയ്യുന്നവയാണ് ഇവയെല്ലാം. അതിനാൽ, പൈൽസിന്റെ പ്രശ്ന്മുളള രോഗികൾ ഇത് കഴിക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...