Fennal Tea: പെരുംജീരക ചായ കുടിച്ചിട്ടുണ്ടോ..? ആരോഗ്യ ഗുണങ്ങൾ നിരവധി
Fennal Tea Benefits: എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം ഉചിതമായ അളവിൽ ഇത് കഴിക്കുന്നത് ഗ്യാസ് പോലുള്ള വയറു സംബന്ധമായ രോഗങ്ങൾക്ക് വളരെ നല്ലതാണ്.
How to make fennal tea: പെരുംജീരകം ഒരു ആയുർവേദ ഔഷധമാണ്, ഇത് പല തരത്തിലുള്ള രോഗങ്ങളെ അകറ്റി നിർത്തുന്നു. എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം ഉചിതമായ അളവിൽ ഇത് കഴിക്കുന്നത് ഗ്യാസ് പോലുള്ള വയറു സംബന്ധമായ രോഗങ്ങൾക്ക് വളരെ നല്ലതാണ്. ഫൈബർ, ആൻറി ഓക്സിഡൻറുകൾ തുടങ്ങീ എല്ലാ അവശ്യ ധാതുക്കളും പെരുംജീരകത്തിൽ കാണപ്പെടുന്നു, അതിനാൽ ഇത് ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചിലർ ഇത് വറുത്ത്, ചിലർ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നു, മറ്റുള്ളവർ പെരുംജീരകം ചായ ഉണ്ടാക്കി കുടിക്കുന്നു.
എങ്ങിനെ പെരുംജീരക ചായ തയ്യാറാക്കാം
വെള്ളം ചൂടാക്കുക, അതിൽ പെരുംജീരകം, മല്ലി, ഉണക്ക ഇഞ്ചി എന്നിവ ചേർക്കുക. നന്നായി തിളപ്പിച്ച് അരിച്ചെടുത്ത് അതിൽ തേൻ കലർത്തി കുടിക്കുക.
പെരുംജീരകം ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ
ALSO READ: മുഖം തിളങ്ങണോ.? ആദ്യം കെമിക്കൽ ഫേസ് വാഷുകളോട് ബൈ പറയൂ പകരം ഇവ ഉപയോഗിക്കൂ
ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്
പെരുംജീരകം ദഹനപ്രക്രിയയെ സന്തുലിതമാക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയറ് അധിക സമയം നിറഞ്ഞതായി അനുഭവപ്പെടാൻ സഹായിക്കുന്നു. അതിലൂടെ നമ്മൾ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഇക്കാരണങ്ങളാൽ, പെരുംജീരകം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
കണ്ണുകൾക്ക് പ്രധാനമാണ്
പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകൾക്ക് ഗുണം ചെയ്യും. ലെൻസിന്റെ പ്രോട്ടീൻ മെച്ചപ്പെടുത്തുന്നതിലും ഇത് ഒരു പങ്ക് വഹിക്കുന്നു, ഇത് തിമിര സാധ്യത കുറയ്ക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
പെരുംജീരകത്തിൽ പൊട്ടാസ്യം കാണപ്പെടുന്നു, ഇത് ശരീരത്തിലെ ആസിഡ് ബേസ് ബാലൻസ് സന്തുലിതമാക്കുകയും ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
മുലയൂട്ടുന്ന സ്ത്രീകൾക്ക് ഗുണം ചെയ്യും: പെരുംജീരകത്തിൽ ഫൈറ്റോ ഈസ്ട്രജൻ കാണപ്പെടുന്നു, ഇത് മുലയൂട്ടാൻ സഹായിക്കുന്നു. പാലിന്റെ അളവ് കൂട്ടുന്നതിനൊപ്പം കുട്ടിയുടെ ഭാരം വർധിപ്പിക്കാനും ഇത് സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെരുംജീരകത്തിന് മറ്റ് നിരവധി ഗുണങ്ങളുണ്ട്
1. ആസ്ത്മ രോഗികൾക്ക് ഗുണം ചെയ്യും
2. കൊളസ്ട്രോൾ നിയന്ത്രിക്കുക
3. ആർത്തവ വേദന കുറയ്ക്കുക
4. നിർജ്ജലീകരണത്തിൽ നിന്നുള്ള പ്രയോജനം
5. ഉയർന്ന രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കുക
6. ക്യാൻസർ തടയുക
7. വായ് നാറ്റം നീക്കം ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.