Indian Breakfast: പ്രഭാതഭക്ഷണം പ്രധാനമാണ്; പോഷകസമൃദ്ധമായ അഞ്ച് പ്രഭാതഭക്ഷണങ്ങളെ കുറിച്ചറിയാം
ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഓപ്ഷനാണ് ഓട്‌സ്.
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടാകുമല്ലോ? ഒരു ദിവസം നമുക്ക് വേണ്ട എനർജി നൽകുന്നവയാണ് അവ. അത് കൊണ്ട് തന്നെ പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തണം. മസ്തിഷ്ക ആരോഗ്യം, വീക്കം കുറയ്ക്കൽ, പ്രതിരോധശേഷി എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഇവയിൽ നിന്ന് ലഭിക്കും. പോഷകങ്ങൾ നിറഞ്ഞ പ്രഭാത ഭക്ഷണങ്ങളെ കുറിച്ച് അറിയാം.
ഇഡ്ഡലി: റാഗി അല്ലെങ്കിൽ റവ കൊണ്ടുള്ള ഇഡ്ഡലി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് വേഗത്തിൽ ദഹിക്കുന്നു. റാഗി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച ഘടകമാണ്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങളിൽ ഒന്നായി ഇഡ്ഡലി അറിയപ്പെടുന്നു.
വെജിറ്റബിൾ സാൻഡ്‌വിച്ച്: ഗോതമ്പ് ബ്രെഡിന്റെ രണ്ട് കഷ്ണങ്ങൾക്കിടയിൽ പച്ചക്കറികളും പനീറും നിറച്ച ആരോഗ്യകരമായ സാൻഡ്‌വിച്ച് ദിവസം ആരംഭിക്കാൻ അനുയോജ്യമായ പ്രഭാതഭക്ഷണമാണ്. ഇതിൽ പ്രോട്ടീനും ഗോതമ്പ് ബ്രെഡിന്റെയും പച്ചക്കറികളുടെയും വിവിധ ആരോഗ്യ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഒരു വെജിറ്റബിൾ സാൻഡ്‌വിച്ചിൽ ഫൈബർ ഉയർന്ന അളവിലുണ്ട്. കാരണം ഇത് തയ്യാറാക്കാൻ നല്ല അളവിൽ പച്ചക്കറികൾ ഉപയോഗിക്കുന്നു.
ഓട്‌സ്: ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഓപ്ഷനാണ് ഓട്‌സ്. ഓട്‌സിൽ ഇരുമ്പ്, വിറ്റാമിൻ ബി, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആന്റിഓക്‌സിഡന്റുകൾ നൽകുകയും ചെയ്യുന്നു. ആരോഗ്യകരമായ ഗട്ട് ബാക്ടീരിയ നിലനിർത്താനും ഇത് സഹായിക്കുന്നു.
Also Read: Pomegranate Benefits: ആർത്തവ വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
പോഹ: ഇന്ത്യയിലെ പ്രശസ്തമായ പ്രഭാതഭക്ഷണങ്ങളിലൊന്നാണ് പോഹ. പോഹ കൂടുതൽ പോഷകപ്രദമോ ആരോഗ്യകരമോ ആക്കുന്നതിനായി അതിൽ കുറച്ച് പച്ചക്കറികൾ കൂടി ചേർക്കുക. കാർബോഹൈഡ്രേറ്റ്, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയ പോഹ ആന്റിഓക്‌സിഡന്റുകളുടെയും അവശ്യ വിറ്റാമിനുകളുടെയും മികച്ച ഉറവിടവും ഗ്ലൂറ്റൻ രഹിതവുമാണ്.
മൂങ് ദാൽ ചീല: ചീലയും ഇന്ത്യൻ പലഹാരങ്ങളിൽ ഒന്നാണ്. ഇതിൽ പ്രോട്ടീൻ ഉണ്ട്. ചെറുപയറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കോളിസിസ്റ്റോകിനിൻ ഹോർമോണിന്റെ പ്രവർത്തനവും മൂങ്ങ് ദാൽ വർദ്ധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...