ആർത്തവം എന്നത് മിക്ക സ്ത്രീകൾക്കും ടെൻഷൻ ഉണ്ടാക്കുന്ന ഒന്നാണ്. ചിലർക്ക് ആർത്തവം തുടങ്ങുന്ന ദിവസം വളരെ വേദനാജനകമായിരിക്കും. വയറുവേദന, നടുവേദന, കാല് വേദന തുടങ്ങി ശരീരത്തിന് മുഴുവൻ ആകെ ഒരു ക്ഷീണം അനുഭവപ്പെടും. ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മാനസികമായും ഈ സമയത്ത് സ്ത്രീകൾ ഏറെ പിരിമുറുക്കം നേരിടുന്ന സമയമാണ്. ഈ സമയത്ത് സ്ത്രീകൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഒരൽപം റെസ്റ്റ് ആണ്. എന്നാൽ ഇന്ന് ജോലിഭാരം കൂടി റെസ്റ്റ് എടുക്കാൻ പോലും സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടാകുന്നു. ഇത് മാനസിക പിരിമുറുക്കത്തിനും വഴിവെയ്ക്കും.
നല്ല വിശ്രമത്തിനൊപ്പം ഭക്ഷണവും ആർത്തവ സമയത്ത് ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങൾ ആർത്തവ കാലത്ത് ഉണ്ടാകുന്ന വേദനകൾ കുറയ്ക്കാൻ സഹായിക്കും. അത്തരത്തിലൊരു ഫ്രൂട്ട് ആണ് മാതളനാരങ്ങ. ആർത്തവ സമയത്ത് മാതളം കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ നൽകുന്നു. മാതളം നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഫലമാണ് എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ആർത്തവ സമയത്ത് മാതളം കഴിക്കുന്നത് എത്രത്തോളം ഗുണകരമാണ് എന്നുള്ളത് ഓരോ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടതാണ്.
ആർത്തവ സമയത്ത് മാതളം കഴിക്കുന്നതിന്റെ ഗുണങ്ങൾ
മാതളനാരങ്ങയില്‍ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒപ്പം നാരുകൾ, ഫോലേറ്റ് വിറ്റാമിന്‍ കെ, കാര്‍ബ്‌സ് എന്നിവയും മാതളത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നതാണ്. സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനം നിയന്ത്രിക്കാനും മാതളനാരങ്ങ സഹായിക്കുന്നു. ക്രമം തെറ്റിയ ആര്‍ത്തവം മിക്ക സ്ത്രീകളിലും കണ്ടുവരുന്നതാണ്. ഒരു പരിധി വരെ ഇത് തടയാൻ മാതളമനാരങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. അതുപോലെ, ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ മാതളം വളരെയധികം സഹായിക്കുന്നുണ്ട്. വയറുവേദനയ്ക്കും നടുവേദനയ്ക്കും ഒപ്പം ആർത്തവ ദിനങ്ങളിൽ അമിതമായി രക്തം പോകുന്നവർക്ക് നല്ല ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ഇത് ഇല്ലാതിരിക്കാന്‍ മാതള നാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്.
Also Read: Period cramps: ആർത്തവ കാലത്തെ വേദനയ്ക്ക് കാരണമെന്ത്? വേദന മാറാൻ എന്തൊക്കെ ചെയ്യാം?
ആർത്തവ സമയത്തെ വേദന കുറയ്ക്കാനും ക്ഷീണം അകറ്റാനുമൊക്കെ മാതളം നല്ലതാണ് എന്ന് പറയുന്നുണ്ടെങ്കിലും അമിതമായി കഴിച്ചാൽ അതിനുമുണ്ടാകും വിപരീത ഫലം. വേദന കുറയ്ക്കും, ശരീരത്തിൽ രക്തം കൂടാൻ നല്ലതാണ് എന്നൊക്കെ കരുതി ആർത്തവ സമയത്ത് മാതളനാരങ്ങ അമിതമായി കഴിച്ചാൽ അത് ഗുണത്തേക്കാൾ ഏറെ ചിലപ്പോൾ ദോഷം ചെയ്തെന്നും വരാം. ഈ സമയത്ത് മാതളം കഴിക്കുമ്പോൾ പ്ലേറ്റ്ലെറ്റ് എണ്ണം കൂടുകയും ശാരീരക ബുദ്ധുമുട്ടുകൾക്കും വയറുവേദനയ്ക്കും പരിഹാരമാകും എന്നതിനാൽ കൃത്യമായ അളവിൽ മാത്രം മാതളനാരങ്ങ കഴിക്കുക. കൂടുതലായി ഇവ കഴിച്ചാൽ അമിത രക്തസ്രാവം ഉണ്ടാകും. അതിനാൽ കൃത്യമായ അളവിൽ മാത്രം മാതളം കഴിക്കുക.
മാതളനാരങ്ങയുടെ മറ്റ് ഗുണങ്ങൾ
മാതളനാരങ്ങ കഴിക്കുമ്പോൾ നിരവധി ഗുണങ്ങൾ ലഭിക്കുന്നു. ദിവസേന ഒരേ അളവില്‍ മാതള നാരങ്ങ കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ രക്തം ഉണ്ടാകാൻ ഇത് സഹായിക്കും. ആർത്തവ പ്രശ്നങ്ങൾക്കെന്ന പോലെ കേശസംരക്ഷണത്തിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മാതള നാരങ്ങ വളരെയധികം സഹായകമാണ്. ഇതില്‍ ധാരാളം കാലറീസ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മാതളനാരങ്ങ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാതളം ഫലപ്രദമാണ്.
കൂടാതെ, ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും അനീമിയ പോലെയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. പ്രമേഹരോഗികളും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. പേശികള്‍ക്ക് ഉണ്ടാകുന്ന വേദന കുറയ്ക്കുന്നതിനും മസില്‍സ് നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...