തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു. ആരോ​ഗ്യവകുപ്പാണ് ഡോക്ടർമാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഡോക്ടർമാരുടെ പേര്, വിലാസം, ജോലി ചെയ്തിരുന്ന ആശുപത്രി എന്നിവ ഉൾപ്പെടെ പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. എന്നുമുതലാണ് ജോലിക്ക് ഹാജരാകാതെയിരുന്നതെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായാണ് പരസ്യം നൽകിയിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ 15 ദിവസത്തിനുള്ളിൽ പിരിച്ചുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ പേരുവിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവർക്ക് ആരോ​ഗ്യവകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.


ALSO READ: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി


തിരികെ സർവീസിൽ പ്രവേശിക്കാൻ പലതവണ നിർദേശം നൽകിയിട്ടും സർവീസിൽ പ്രവേശിക്കാത്തവരെയാണ് സർവീസിൽ നിന്ന് പുറത്താക്കുന്നത്. സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറവ് രോ​ഗീപരിചരണത്തെ ബാധിച്ചതോടെയാണ് ആരോ​ഗ്യമന്ത്രി തന്നെ ഇടപെട്ട് കടുത്ത നടപടിക്ക് നിർദേശം നൽകിയത്.


പലരും നീണ്ട അവധിയെടുത്ത് വിദേശത്ത് പോകുകയും സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുകയും ചെയ്യുന്നത് മൂലമാണ് തിരികെ സർവീസിൽ പ്രവേശിക്കാതിരുന്നത്. ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ സർക്കാർ സർവീസിലേക്ക് മടങ്ങാതിരിക്കുന്നവരാണ് ഭൂരിഭാ​ഗവും.


ALSO READ: അനധികൃത അവധി; പിരിച്ചുവിടല്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്


വിരമിക്കുന്നതിന് മുൻപ് ജോലിയിൽ വീണ്ടും പ്രവേശിച്ച് പെൻഷൻ ഉറപ്പാക്കുന്ന പ്രവണതയും ഉണ്ട്. ഇനി ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് ആരോ​ഗ്യ വകുപ്പിൽ നിന്ന് അനധികൃതമായി അവധി എടുത്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.