Parotta: ശരിക്കും വില്ലനാണോ പൊറോട്ട...സത്യമെന്ത്?
Disadvantages of eating parotta: പലവിധത്തിലുള്ള ബ്ലീച്ചിങ് ഏജന്റുകൾ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കാനുള്ള മൈദ നിർമ്മിക്കുന്നത്.
കഴിക്കില്ലെന്നു പറയും ഒടുക്കം അത് തന്നെ തിന്നും അങ്ങനെയൊരു ഭക്ഷണമുണ്ടെങ്കിൽ അത് പൊറോട്ടയായിരിക്കും അല്ലേ. അല്ലെങ്കിലും നല്ല ചൂട് പൊറോട്ടയും ബീഫ് റോസ്റ്റും തരുന്ന ഫീൽ വേറൊന്നിനും തരാൻ കഴിയില്ലല്ലോ...അതുകൊണ്ട് തന്നെ മദ്യപാനം ആരോഗ്യത്തിനു ഹനീകരമാണെന്ന് അറിഞ്ഞും അത് കുടിക്കുന്നത് പോലെയാണ് ആളുകൾക്ക് പൊറോട്ട. ചിലർക്കെങ്കിലും അത് ഒരു വികാരമാണ്.
ഇഷ്ടമുണ്ടായും ഒഴിവാക്കി നിർത്തണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. അത്തരത്തിൽ ഒഴിവാക്കാൻ കഴിയാത്ത രീതിയിൽ പ്രിയ ഭക്ഷണമായി മാറിയിരിക്കുകയാണ് പൊറോട്ട..ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ന്നാണ് പൊതുവിൽ ആരോഗ്യവിദഗ്ധർ പറയുന്നത്. എങ്കിലും ഇത് പൂർണ്ണമായും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ പലർക്കും കഴിയാറില്ല. മൈദ കൊണ്ടു ഉണ്ടാക്കുന്നതാണ് എന്നതാണ് പ്രധാനമായും ഈ ഭക്ഷണത്തിന് നേരെ ഉയരുന്ന പരാതി.
പല ഡോക്ടർമാരും മൈദയെ വിശേഷിപ്പിക്കുന്നത് വൈറ്റ് ഡെത്ത് അല്ലെങ്കില്‍ സ്ലോ പോയ്സൺ എന്നാണ്. ഗോതമ്പ് ശരീരത്തിനു ഹാനികരമായ ചില രാസപദാർഥങ്ങൾ ഉപയോഗിച്ചു സംസ്കരിച്ചെടുത്താണ് മൈദ തയ്യാറാക്കുന്നത്. ബെൻസോയിൽ പെറോക്സൈഡ്, ക്ലോറിൻ ഡയോക്സൈഡ്, കാൽസ്യം പെറോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, ക്ലോറിൻ എന്നിങ്ങനെയുള്ള ബ്ലീച്ചിങ് ഏജന്റുകളുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നു ഉപയോഗിച്ചാണ് ഗോതമ്പുപൊടിയെ ബ്ലീച്ച് ചെയ്ത് മൈദയാക്കുന്നത്. അലോക്സാൻ എന്ന രാസവസ്തു മൈദയെ മൃദുവുള്ളതാക്കുന്നു. ഈ രാസപദാർഥങ്ങൾ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ മൈദയിലെ പോഷകങ്ങളും നാരുകളും പൂർണമായും നശിക്കുന്നു.
ALSO READ: അല്പം തേന്‍ മതി, വേനല്‍ക്കാല രോഗങ്ങള്‍ പമ്പ കടക്കും!!
തൽഫലമായി ഇതിലെ പ്രോട്ടീനിന്റെയും മറ്റും ഘടനയിൽ വ്യത്യാസം വരുന്നതോടെ അവയുടെ സ്വാഭാവിക ഗുണം നഷ്ടമാകുകയും അപകടകരമായ അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. അങ്ങനെ യാതൊരു പോഷകങ്ങൾ ഇല്ലാത്തതും എന്നാൽ കാലറിയിൽ മുന്നിൽ നിൽക്കുന്നതുമായ ഒന്നായി മൈദ മാറുന്നു. അലോക്സാൻ പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നതിനാൽ മൈദ അടങ്ങിയ ഭക്ഷണം അധികം കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടും. ബെൻസോയിൽ പെറോക്സൈഡ് അന്തർദേശീയ തലത്തിൽ അനുവദനീയമാണെങ്കിലും മനുഷ്യ ഉപഭോഗത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത്.
ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള മൈദ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. ഒപ്പം അലോക്സാൻ പ്രമേഹത്തിനു വഴിയൊരുക്കും. നാരുകൾ പൂർണമായും നീക്കുന്നതുകൊണ്ട് മലബന്ധം,ദഹനക്കേട് , വൻകുടൽ മലാശയ കാൻസർ, അമിതവണ്ണം, പ്രമേഹം, ഹൃദയപ്രശ്നങ്ങൾ, ഹോർമോൺ അസന്തുലനം തുടങ്ങി പല അരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും.
അതിനാൽ പൊറോട്ട പ്രേമികൾക്ക് ഇനി ചെയ്യാവുന്ന ഒരു കാര്യം എന്തെന്നാൽ വല്ലപ്പോഴും മാത്രം പൊറോട്ട കഴിക്കുക, കഴിക്കുമ്പോൾ രണ്ടെണ്ണത്തിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക, ഇതോടൊപ്പം ധാരാളം സാലഡ്, വെജിറ്റബിൾ കുറുമ, ഇറച്ചി/മീൻകറി എന്നിവയുടെ ഒരു കോംബിനേഷൻ ഉൾപ്പെടുത്തുക എന്നതാണ്. അങ്ങനെ വരുമ്പോൾ മൈദ കഴിക്കുമ്പോൾ ഉള്ള ദോഷങ്ങളിൽ നല്ല കുറവ് വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...