Tattoo: ടാറ്റൂ ഫാഷനും ശാരീരിക പ്രശ്നങ്ങളും
സസ്യങ്ങളിൽ നിന്നെടുക്കുന്ന നിറങ്ങൾ ഉപയോഗിച്ചാണ് ആദ്യകാലത്ത് പച്ച കുത്തിയിരുന്നത്. ചില നാടുകളിലെ ഗോത്ര വർഗക്കാരുടെ ആചാരം കൂടിയാണിത്.
യുവതലമുറയുടെ ഇടയിൽ വർധിച്ചുവരുന്ന ട്രെൻഡ് ആണ് ടാറ്റൂ. എല്ലാത്തിലും വ്യത്യസ്തത പരീക്ഷിക്കുന്ന മലയാളികൾക്കിടയിലും ടാറ്റൂ ട്രെൻഡ് വർധിച്ചുവരുന്നുണ്ട്. നാടൻ ഭഷയിൽ പറഞ്ഞാൽ പച്ചകുത്തൽ. എന്നാൽ ഇത് ചില ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. നമുക്കറിയാം ടാറ്റൂ എന്നവാക്കുണ്ടാകുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ചില നാടുകളിലെ ഗോത്ര വർഗക്കാരുടെ ആചാരം കൂടിയാണിത്. സസ്യങ്ങളിൽ നിന്നെടുക്കുന്ന നിറങ്ങൾ ഉപയോഗിച്ചാണ് ആദ്യകാലത്ത് പച്ച കുത്തിയിരുന്നത്.
ടാറ്റൂ ചെയ്യൽ എളുപ്പമോ?
ശരീരത്തിൽ ടാറ്റൂ കുത്തുന്നവരുടെ ട്രെൻഡാണിപ്പോൾ. ഡിസൈനും വാക്കുകളുമെല്ലാം ടാറ്റൂ ചെയ്യാറുണ്ട്. മിക്ക ടാറ്റൂ സ്റ്റുഡിയോകളിലും സ്ക്വയർ വലുപ്പത്തിന് അനുസരിച്ചാണ് ചാർജ് ഈടാക്കുക. ടാറ്റൂ എന്നത് ശശീരത്തിൽ സ്ഥിരമായി നിലനിൽക്കുന്ന അടയാളമാണ്. ശരീരത്തിലെ ചർമ്മത്തിന് മുകളിലെ പാളിയിലേക്ക് സൂചിയുടെ പിഗ്മെറ്റുകൾ ഉപയോഗിച്ച് ഡിസൈനുകൾ വരയ്ക്കുന്നതാണിത്. ഒന്നോ അതിലധികമോ സൂചികൾ ചർമ്മത്തിൽ തുളച്ചുകയറുകയും അതിനൊപ്പം ഓരോ പഞ്ചിലും സൂചികളിലൂടെ ചെറിയ മഷിത്തുള്ളികൾ ചർമ്മത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അനസ്തെറ്റിക്സ് ഇല്ലാതെയാണ് ടാറ്റൂ ചെയ്യുന്നത്. ചെറിയ അളവിൽ രക്തസ്രാവവും വേദനയും ഉണ്ടാകും. ടാറ്റൂ ചെയ്യുന്ന ചിലരിൽ അലർജി, ചൊറിച്ചിൽ പോലുളള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ ടാറ്റൂ ചെയ്ത് വർഷങ്ങൾ കഴിഞ്ഞാൽ പോലും ത്വക്ക് രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.
ടാറ്റൂ നീക്കം ചെയ്യാൻ കഴിയുമോ?
ഒരിക്കൽ ടാറ്റൂ ചെയ്താൽ അത് നീക്കം ചെയ്യാൻ പറ്റുമോ എന്നത് എല്ലാവരുടെയും പ്രധാന സംശയയമാണ്. ടാറ്റൂ നീക്കം ചെയ്യാൻ ലേസർ ഉപയോഗിച്ചുളള ചികിത്സകൾ ഉപയോഗിക്കുന്നുണ്ട്. ടാറ്റൂ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ തെരഞ്ഞെടുക്കുന്ന നിറങ്ങളിൽ ഒന്ന് ശ്രദ്ധിക്കണം. ടാറ്റൂ ചെയ്യുമ്പോൾ ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ലേസർ ചികിത്സകളെ പ്രതിരോധിക്കുന്നവയാണ് ഈ നിറങ്ങൾ. മറ്റ് നിറങ്ങൾ നീക്കം ചെയ്യാൻ ചുരുങ്ങിയത് 15 ആഴ്ചയെങ്കിലും എടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...