ശരീരത്തിൽ രക്തത്തിന്റെ അഭാവം വരുമ്പോൾ അതിനെയാണ് നമ്മൾ അനീമിയ (Anemia) അല്ലെങ്കിൽ വിളർച്ച എന്ന് പറയുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് അനീമിയ വരാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ രക്തത്തിന്റെ അഭാവം മൂലം നിങ്ങൾക്ക് ക്ഷീണം തോന്നുക മാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാത്തപ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയേക്കാൾ താഴെയെത്തുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കൾ ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്നു. ചുവന്ന രക്താണുക്കളിൽ ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. വിളർച്ചയുള്ളവർ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ചീര, ബ്രൊക്കോളി, കോളിഫ്ലവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, വാഴപ്പഴം, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, പയർവർഗ്ഗങ്ങൾ, മാതളനാരകം, സ്ട്രോബെറി, ആപ്പിൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മുതലായവ കഴിക്കുക.


Also Read: പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്താം


 


അനീമിയയുടെ ലക്ഷണങ്ങൾ


ക്ഷീണം 


വിളറിയ ചർമ്മം


കൈകളും കാലുകളും തണുക്കും


തലകറക്കം


തലവേദന


നെഞ്ച് വേദന


മുടികൊഴിച്ചിൽ 


സ്റ്റാമിനയുടെ അഭാവം


ക്രമരഹിതമായ ഹൃദയമിടിപ്പ്


ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്


Also Read: സമ്മർദ്ദം ഒഴിവാക്കാം, ഈ വഴികൾ പരീക്ഷിച്ച് നോക്കൂ


 


വിളർച്ചയ്ക്കുള്ള പ്രതിവിധികൾ


1. ബീറ്റ്റൂട്ട് ജ്യൂസ് 


എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ അനീമിയ എന്ന പ്രശ്‌നത്തെ മറികടക്കാം. ജ്യൂസ് ഉണ്ടാക്കാൻ, ഒരു ബീറ്റ്റൂട്ട് മുറിച്ച് തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് അടിക്കുക. ഇത് ഒരു ഗ്ലാസിൽ ഫിൽട്ടർ ചെയ്ത് എടുക്കുക. ഇതിലേക്ക് റോക്ക് സോൾട്ട്, നാരങ്ങാ നീര് എന്നിവ ചേർത്ത് കുടിക്കുക. ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളുടെയും ഹീമോഗ്ലോബിന്റെയും ഉത്പാദനം വർദ്ധിപ്പിക്കുന്നു. വിളർച്ചയുണ്ടെങ്കിൽ പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക.


2. പച്ചക്കറി ജ്യൂസ് 


പച്ചക്കറികളിൽ നിന്ന് തയ്യാറാക്കുന്ന ജ്യൂസും വിളർച്ച അകറ്റാൻ സഹായിക്കുന്നു. ഇതിനായി ചീര, കായ, മറ്റ് ഇരുമ്പ് അടങ്ങിയ പച്ചക്കറികൾ എന്നിവ എടുക്കാം. ചീര, കായ, മറ്റ് പച്ചക്കറികൾ എന്നിവ വൃത്തിയാക്കി മിക്സിയിൽ ഇടുക. ഇവ ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക. അല്പം ഉപ്പ്, നാരങ്ങ നീര്, തേൻ എന്നിവയും ഇതിലേക്ക് ചേർക്കാം. അപ്പോൾ കയ്പ് തോന്നില്ല. ബ്രൊക്കോളി, ചീര, ശതാവരി തുടങ്ങിയ പച്ചക്കറികളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അവ പതിവായി കഴിക്കുക.


3. ഈന്തപ്പഴവും ഉണക്കമുന്തിരിയും 


എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം രണ്ടോ മൂന്നോ ഈന്തപ്പഴങ്ങളും 10-12 ഉണക്കമുന്തിരിയും കഴിക്കുക. ഇവയിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ ഈ രണ്ട് ഭക്ഷണങ്ങളും ശരീരത്തിൽ ഇരുമ്പ് വർധിപ്പിക്കുന്നു. ഇതോടൊപ്പം ചുവന്ന രക്താണുക്കളും വർദ്ധിക്കുന്നു.


4. ശർക്കരയും 
ശർക്കര കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പ് വർദ്ധിപ്പിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.