Diabetes: മരുന്നില്ലാതെ തന്നെ പ്രമേഹം നിയന്ത്രിക്കാം; ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ
മരുന്നികൾ കഴിക്കാതെ തന്നെ പലപ്പോഴും പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇതിന് കഴിയും.
കോവിഡ് കാലം ഏതാണ്ട് അവസാനിച്ച ഒരു പ്രതീതിയാണ് ഇപ്പോൾ എല്ലായിടത്തും. കേസുകൾ അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, മരണവും റിപ്പോർട്ട് ചെയ്യുന്നില്ല. കോവിഡ് വന്നാലും പലർക്കും ഒരു സാധാരണ പനി വന്നുപോകും പോലെ അത് അങ്ങ് മാറും എന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ് നമ്മൾ. എന്നാൽ ഇപ്പോൾ ഭയപ്പെടേണ്ട വിഷയം മറ്റൊന്നാണ്. കോവിഡ് വന്നുപോയവർ ഉൾപ്പെടെ എല്ലാവരിലും വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് അത്രയധികം ശ്രദ്ധ പുലർത്തേണ്ട കാര്യമാണെന്നാണ് പല ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് പ്രമേഹ രോഗത്തെയാണ്.
ഇന്ത്യയിൽ ഉൾപ്പെടെ ലോകത്ത് നിരവധി ആളുകളിൽ മെറ്റബോളിക് ഡിസോർഡർ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. "ഡയബറ്റിസിന്റെ ലോക തലസ്ഥാനം' എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. വളരെ വേഗത്തിലാണ് ഈ രോഗം പടരുന്നത്. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അസാധാരണമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. രണ്ട് തരത്തിലുള്ള പ്രമേഹമുണ്ട്: ടൈപ്പ് 1 പ്രമേഹം, അതിൽ ശരീരം ഇൻസുലിൻ ഉണ്ടാക്കുന്നില്ല. ടൈപ്പ് 2 പ്രമേഹം, അതിൽ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുവെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല."
മുതിർന്നവരിൽ 11ൽ ഒരാൾക്ക് പ്രമേഹം ഉണ്ട്. അതായത് 90 മില്യൺ ആളുകൾക്ക് ഈ രോഗാവസ്ഥയുണ്ട്. ഈ സംഖ്യ 2030-ഓടെ 113 മില്യണായും 2045-ഓടെ 151 മില്യണായും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ജീവിതശൈലി രോഗമായ പ്രമേഹത്തിന് സ്ഥിരമായി ചികിത്സ തേടുന്നതിന് പകരം ജീവിതശൈലി മാറ്റങ്ങളിലൂടെ മികച്ച രീതിയിൽ ഇതിനെ കൈകാര്യം ചെയ്യാം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ നിങ്ഹൾ കഴിക്കുന്ന ഭക്ഷണം പ്രമേഹ നിയന്ത്രണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ (കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ റേറ്റിംഗ് സംവിധാനമാണ് ഗ്ലൈസെമിക് ഇൻഡക്സ്), ചില സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയോടൊപ്പം സ്ഥിരമായ വ്യായാമവും ഉറക്കവും അടങ്ങിയ ഡയബറ്റിസ് ഫ്രണ്ട്‌ലി ഡയറ്റിലേക്ക് മാറുന്നത് പല സങ്കീർണതകളിൽ നിന്ന് തടയും.
Also Read: Summer Health Tips: വേനൽക്കാലത്തെ ആരോഗ്യപരിപാലനം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം
ടൈപ്പ് 2 പ്രമേഹം പ്രധാനമായും ഒരു ജീവിതശൈലി രോഗമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളാണ് പ്രമേഹ നിയന്ത്രണത്തിന് രോഗികളെ സഹായിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണം, വ്യായാമം ചെയ്യാതിരിക്കുന്നത്, സമ്മർദ്ദം തുടങ്ങിയവയാണ് അനിയന്ത്രിതമായ പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പ്രമേഹത്തിനുള്ള വീട്ടുവൈദ്യങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ ഇതാ:
1. ആര്യവേപ്പ് - രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ, ട്രൈറ്റെർപെനോയിഡുകൾ, ആൻറിവൈറൽ വസ്തുക്കൾ, ഗ്ലൈക്കോസൈഡുകൾ എന്നിവ അടങ്ങിയിട്ടുള്ള വേപ്പിന്റെ ഇലകൾ പ്രമേഹത്തിനുള്ള ഫലപ്രദമായ ചികിത്സയാണ്. ഉണങ്ങിയ വേപ്പിലകൾ പൊടിച്ച് ദിവസവും രണ്ട് തവണ കഴിക്കാം.
2. കയ്പക്ക ജ്യൂസ് - കയ്പക്കയിൽ കാണപ്പെടുന്ന വളരെ പ്രധാനപ്പെട്ട രണ്ട് പദാർത്ഥങ്ങളായ ചരാറ്റിൻ, മോമോർഡിസിൻ എന്നിവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കയ്പക്ക ജ്യൂസ് കുടിക്കുക. കയ്പക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവം നിങ്ങളുടെ ഡയറ്റിൽ ദിവസവും ചേർക്കുകയും ആവാം.
3. ജാമുൻ - രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ ജാനിലുണ്ട്. ഒരു ടംബ്ലർ വെള്ളത്തിൽ ഒരു ടീസ്പൂൺ പൊടിച്ച ജാമുൻ വിത്ത് ചേർക്കുക. നന്നായി ഇളക്കിയ ശേഷം വെറും വയറ്റിൽ ഇടയ്ക്കിടെ കുടിക്കുക.
4. ഇഞ്ചി - പതിവായി ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സന്തുലിതമാക്കുകയും ചെയ്യുന്നു. ഒരു ചീനച്ചട്ടിയിൽ ഒരു കപ്പ് വെള്ളവും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഇട്ട് തിളപ്പിക്കുക. 5 മിനിറ്റിന് ശേഷം അത് അരിച്ചെടുക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ തവണ കുടിക്കാവുന്നതാണ്.
5. ഉലുവപ്പൊടി - പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നതാണ് ഉലുവപ്പൊടി. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ ഇത് ,ഹായിക്കും. രണ്ട് ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത്, പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളവും വിത്തും കഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...