Summer Health Tips: വേനൽക്കാലമെന്നത് അസഹനീയമായ ചൂടിന്‍റെയും വിയര്‍പ്പിന്‍റ യും കാലമാണ്. അതി കഠിനമായ ചൂടും വിയര്‍പ്പും, ഇതില്‍നിന്നും രക്ഷപെടാനാണ് എല്ലാവരും ആഗ്രഹിക്കുക. ചൂട് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ പ്രത്യേകിച്ചും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത ചൂടാണ് സംസ്ഥാനത്ത് ഈ വര്‍ഷം അനുഭവപ്പെടുന്നത്. അതിനാല്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും ചൂടിനെ നേരിടാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: Summer Diseases: കടുത്ത വേനലില്‍ കരുതല്‍ വേണം, ശ്രദ്ധിക്കണം ഈ രോഗങ്ങളെ
വേനല്‍ക്കാലത്ത് കടുത്ത ചൂടില്‍ നിന്നും രക്ഷപെടാന്‍ നിരവധി ഉപായങ്ങളാണ് ആളുകള്‍ സ്വീകരിക്കാറ്. കനത്ത ചൂട് സൃഷ്ടിക്കുന്ന നിരവധി പ്രശ്നങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍ അറിയാം. ഹീറ്റ് സ്ട്രോക്കിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഇത്തരം എളുപ്പവഴികള്‍ അറിഞ്ഞിരിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം...
വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തുക
വേനൽക്കാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാർഗ്ഗം നിങ്ങളുടെ ശരീരത്തിന് പരമാവധി ജലം നൽകുക എന്നതാണ്. ഹീറ്റ് സ്‌ട്രോക്ക് ഒഴിവാക്കാൻ ശരീരത്തിൽ ജലാംശത്തിന്‍റെ കുറവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടാണ് വേനല്‍ക്കാലത്ത് തുടർച്ചയായി വെള്ളം കുടിക്കണം എന്ന് പറയുന്നത്.
വേനല്‍ക്കാലത്ത് കഴിവതും ലഘുഭക്ഷണം കഴിയ്ക്കുക
വേനൽക്കാലത്ത് പലർക്കും ഭക്ഷണം കഴിക്കാൻ തോന്നാറില്ല. അത്തരമൊരു സാഹചര്യത്തിൽ, ഭക്ഷണം ഒഴിവാക്കുന്നത് ഉചിതമല്ല. നിങ്ങളുടെ ശരീരത്തിന് പോഷകപ്രദമായ light food നൽകുക. കുറച്ച് കഴിക്കുക എന്നാൽ കൂടുതല്‍ ഗുണമുള്ളത് കഴിക്കുക. ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കും.
വെളിയില്‍ പോകുമ്പോള്‍ സൺസ്ക്രീൻ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
വേനൽക്കാലത്തെ കനത്ത ചൂട് നമ്മുടെ ചര്‍മ്മത്തിന് ഏറെ പ്രശ്നങ്ങള്‍ വരുത്താറുണ്ട്. ചര്‍മ്മത്തിന് ഉണ്ടാകുന്ന ടാനിംഗ് ആണ് അതില്‍ പ്രധാനം. ഇത് മറ്റ് പലവിധ ചര്‍മ്മപ്രശ്നങ്ങള്‍ക്കും വഴിതെളിക്കും. അതിനാല്‍, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുഖത്തും കൈകളിലും കാലുകളിലും സൺസ്ക്രീൻ പുരട്ടാന്‍ ശ്രദ്ധിക്കുക.
വേനല്‍ക്കാലത്ത് ഫ്രഷ് ആയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക
ഈ സീസണിൽ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. അമിതമായ ചൂട് ഒരു പക്ഷെ ഇത്തരം ഭക്ഷണം കഴിയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാം.
വേനല്‍ക്കാലത്ത് മദ്യപാനം ഒഴിവാക്കുക
ഏത് സീസണായാലും അമിതമായ ലഹരി ഉപയോഗം ദോഷകരമാണ്. എന്നാൽ വേനൽക്കാലത്ത് ഇത് കൂടുതൽ അപകടകരമാണ് എന്ന കാര്യം മറക്കാതിരിയ്ക്കുക. കഠിനമായ ചൂടുള്ള സമയത്ത് മദ്യം കഴിക്കുന്നത് വിയർപ്പ്, അമിതമായ മൂത്രമൊഴിക്കൽ എന്നിവയ്ക്ക് വഴിതെളിക്കുകയും നിർജ്ജലീകരണത്തിന് ഇടയാക്കുകയും ചെയ്യും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...