ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് കൊളസ്ട്രോൾ. എന്നാൽ തിരക്കേറിയ ജീവിതവും, ജീവിത ശൈലി മാറുകയും ചെയ്യുമ്പോൾ പലരുടെയും ജീവിതത്തിൽ കൊളസ്ട്രോൾ ഒരു വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ട് തരത്തിലാണ് കൊളസ്ട്രോൾ. ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലും പിന്നെ എച്ച്ഡിഎൽ കൊളസ്ട്രോളും. എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. ചീത്ത കൊളസ്‌ട്രോൾ കൂടുമ്പോൾ ശരീരം പല ലക്ഷണങ്ങളും കാണിക്കും. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ചാൽ ഹൃദയാഘാതം പോലുള്ള ഗുരുതരമായ അസുഖങ്ങളെ നേരിടേണ്ടി വന്നേക്കാം. കൊളസ്ട്രോൾ ഉയരുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

1. നെഞ്ചുവേദന


ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കിൽ അത് അവഗണിക്കരുത്. ഇത് ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാകാം. കൃത്യസമയത്ത് ഡോക്ടറെ കണ്ട് ചികിത്സ തേടിയില്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളായേക്കാം.


2. അമിതമായ ക്ഷീണം


ജോലിഭാരവും സമ്മർദ്ദവും ഒക്കെ വരുമ്പോൾ നമ്മുടെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറുണ്ട്. അത് സ്വാഭാവികമാണ്. എന്നാൽ ഇതൊന്നും തന്നെ ഇല്ലാത്തപ്പോഴും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിൽ ഈ ലക്ഷണത്തെ നിസ്സാരമായി കാണരുത്. ഈ പ്രശ്നം തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്. 


Also Read: Vitamin C: വേനൽക്കാലത്ത് പ്രതിരോധശേഷി കൂട്ടാം, വിറ്റാമിൻ സി അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ...


3. കഴുത്ത് വേദന


നമ്മളിൽ പലരും ഇന്ന് ഒമ്പത് മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്നവരാണ്. സാധാരണയായി ഇത്രയും സമയം ഇരുന്ന് ജോലി ചെയ്യുമ്പോൾ തന്നെ കഴുത്ത് വേദന ഉണ്ടാകും. എന്നാൽ ഈ വേദന തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. 


4. മരവിപ്പ്


പലപ്പോഴും ഇരിക്കുമ്പോൾ നിങ്ങളുടെ കൈകൾക്കും കാലുകളിലും മരവിപ്പ് തോന്നാറുണ്ടോ? അതിനെ നിസ്സാരമായി കാണേണ്ട. അങ്ങനെ നിസാരമായി കണ്ടാൽ ഇത് പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ പ്രശ്നം രൂക്ഷമാകുന്നതിന് മുമ്പ് ഡോക്ടറെ കാണുക.


Also Read: Kiwi health benefits: ഉയർന്ന രക്തസമ്മർദ്ദത്തിനും സന്ധി വേദനയ്ക്കും കിവി ബെസ്റ്റാണ്


5. കൊളസ്ട്രോൾ നമ്മുടെ രക്തക്കുഴലുകളിൽ കട്ടപിടിക്കുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഏകീകൃത രക്തപ്രവാഹം നഷ്ടപ്പെടുത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ നമ്മുടെ നഖങ്ങൾ വിളറിയതായി കാണപ്പെടും. നഖങ്ങളിൽ വളരെ കടും ചുവപ്പ് അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് വരകളുണ്ടാകും. അങ്ങനെ കണ്ടെത്തിയാൽ വൈദ്യസഹായം തേടുക.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.