പുതുവത്സര സീസൺ സന്തോഷവും ആഘോഷവും പ്രിയപ്പെട്ടവരുമായുള്ള ഹൃദയസ്പർശിയായ നിമിഷങ്ങളും നിറഞ്ഞ സന്തോഷപ്രദമായ സമയമാണ്. പ്രിയപ്പെട്ട ഓർമ്മകൾ സൃഷ്ടിക്കുന്നതിനും ഉത്സവ ട്രീറ്റുകൾ ആസ്വദിക്കുന്നതിനുമുള്ള ഒരു കാലഘട്ടമാണിത്. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനുള്ള ആസൂത്രണത്തിലൂടെയും ശ്രദ്ധയോടെയും അവധിക്കാല ആഹ്ലാദങ്ങൾ നഷ്‌ടപ്പെടുത്താതെ നിങ്ങൾക്ക് ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സാധിക്കും. നിങ്ങളുടെ ഉത്സവ മെനു തയ്യാറാക്കുമ്പോൾ ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചികയെക്കുറിച്ച് ചിന്തിക്കുക. രക്തത്തിലെ പഞ്ചസാര കുതിച്ചുയരാതെ ദിവസം മുഴുവൻ ഊർജ്ജം തരുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

മൈൻഡ് ഓവർ മെനു: നിങ്ങളുടെ ഭക്ഷണം ആസൂത്രണം ചെയ്യുന്നത് വളരെ ശ്രദ്ധയോടെയായിരിക്കണം. കോഗ്‌നിറ്റീവ് ഡയറ്ററി റെസ്‌ട്രെയ്‌ന്റ് എന്നറിയപ്പെടുന്ന ഈ രസകരമായ ട്രിക്ക്, അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു.


സൂപ്പർഫുഡുകൾ: റാഗി, തിന, പയർ തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. അവ പോഷകഗുണമുള്ളവ മാത്രമല്ല, അവ അവിശ്വസനീയമാംവിധം വൈവിധ്യമാർന്നതുമാണ്.


ALSO READ: പ്രമേഹ നിയന്ത്രണം മുതൽ ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നത് വരെ.... നിരവധിയാണ് വാൾനട്ടിന്റെ ​ഗുണങ്ങൾ


രുചി: നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് അമിതമല്ലാതെ കഴിക്കാൻ ശ്രദ്ധിക്കണം. രുചികരമായ ഭക്ഷണങ്ങൾക്ക് പകരം ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.


പാചകം: ക്ലാസിക് പാചകക്കുറിപ്പുകൾക്ക് ആരോഗ്യകരമായ ഒരു മേക്ക് ഓവർ നൽകുക. രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഗ്ലൂറ്റൻ രഹിത കേക്ക് തയ്യാറാക്കാം. സ്വാഭാവിക മധുരമുള്ള ചേരുവകൾ ഉപയോഗിച്ച് നിങ്ങളുടെ കേക്ക് റെസിപ്പിയിൽ നിന്ന് അമിതമായ പഞ്ചസാരയെ ഒഴിവാക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.