വാഴപ്പഴം, അവോക്കാഡോ, സാൽമൺ എന്നിവ കഴിക്കുന്ന സ്ത്രീകളിൽ ഉപ്പിന്റെ പ്രതികൂല ഫലങ്ങൾ കുറയുന്നതായി പഠനം. പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്ന സ്ത്രീകളിൽ ‌കുറഞ്ഞ രക്തസമ്മർദ്ദം ഉണ്ടാകുന്നതായി കണ്ടെത്തുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്നാൽ, പുരുഷന്മാരിൽ പൊട്ടാസ്യവും രക്തസമ്മർദ്ദവും തമ്മിൽ അത്തരം ബന്ധമൊന്നും ഗവേഷകർ കണ്ടെത്തിയില്ല. ഉപ്പ് കൂടുതലായി ഉപയോ​ഗിക്കുന്നത് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയാഘാതം പോലുള്ള അതീവ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കാനാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നത്. എന്നാൽ, സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് കൂടുതലാണ്. അതിനാൽ, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് എല്ലാവർക്കും എളുപ്പമുള്ള കാര്യമല്ല. എന്നാൽ, മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇത് സ്ത്രീകളിലെ വലിയ ആരോ​ഗ്യനേട്ടമാണെന്നാണ് നെതർലാൻഡിലെ ആംസ്റ്റർഡാം യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ പ്രൊഫസർ ലിഫർട്ട് വോഗ്റ്റ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പഠനത്തിൽ 24,963 പേർ പങ്കെടുത്തു. ഇതിൽ 11,267 പുരുഷന്മാരും 13,696 സ്ത്രീകളും ആയിരുന്നു. പുരുഷന്മാരുടെ ശരാശരി പ്രായം 59 വയസ്സും സ്ത്രീകൾക്ക് 58 വയസ്സുമായിരുന്നു. ഈ പഠനത്തിൽ പൊട്ടാസ്യം ഉപഭോഗം (പ്രതിദിനം ഗ്രാമിൽ) സ്ത്രീകളിലെ രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. പൊട്ടാസ്യം കഴിക്കുന്നത് വർദ്ധിച്ചതോടെ രക്തസമ്മർദ്ദം കുറഞ്ഞു. സോഡിയം കഴിക്കുന്നത് (കുറഞ്ഞ അളവിൽ / ഇടത്തരം അളവിൽ / ഉയർന്ന അളവിൽ) അനുസരിച്ച് വിശകലനം ചെയ്തപ്പോൾ ഉയർന്ന സോഡിയം കഴിക്കുന്ന സ്ത്രീകളിൽ മാത്രമേ പൊട്ടാസ്യവും രക്തസമ്മർദ്ദവും തമ്മിലുള്ള ബന്ധം നിരീക്ഷിക്കപ്പെട്ടുള്ളൂ. പൊട്ടാസ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത 13 ശതമാനം കുറവാണ്.


ALSO READ: African Swine Fever: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും


പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ വിശകലനം ചെയ്തപ്പോൾ, അനുബന്ധ അപകടസാധ്യതകൾ യഥാക്രമം ഏഴ് ശതമാനവും 11 ശതമാനവുമാണ്. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് പുരുഷന്മാരിലോ സ്ത്രീകളിലോ പൊട്ടാസ്യവും ഹൃദയ സംബന്ധമായ കാര്യങ്ങളും തമ്മിലുള്ള ബന്ധത്തെ സ്വാധീനിച്ചില്ല. ഫലങ്ങൾ സൂചിപ്പിക്കുന്നത് പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ പ്രയോജനം ലഭിക്കുന്നുവെന്നാണ്. ഉപ്പ് കഴിക്കുന്നത് പരിഗണിക്കാതെ തന്നെ പൊട്ടാസ്യവും ഹൃദയസംബന്ധമായ കാര്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുതന്നെയായിരുന്നു, ഇത് സോഡിയം വിസർജ്ജനം വർദ്ധിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാൻ പൊട്ടാസ്യത്തിന് സാധിക്കുമെന്ന് സൂചിപ്പിക്കുന്നുവെന്നും വോ​ഗ്റ്റ് പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.