ജോലിയുടെ വേവലാതികൾ, മറ്റ് സമ്മർദ്ദങ്ങൾ, അടുത്ത ദിവസത്തെ ജോലി, ഇവയൊന്നുമല്ലെങ്കിൽ ഒരു കാരണവുമില്ലാതെ നമ്മളിൽ മിക്കവരും ഉറക്കക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നു. എന്നാൽ ഭക്ഷണക്രമത്തിൽ ചില ലളിതമായ മാറ്റങ്ങൾ വരുത്തുന്നത് നല്ല ആരോഗ്യകരമായ ഉറക്കം നേടാൻ നിങ്ങളെ സഹായിക്കും. അത്തരത്തിൽ നന്നായി ഉറങ്ങാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങളുണ്ട്, അവയെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യങ്ങൾ


നല്ല വിശ്രമം ലഭിക്കുന്നതിനും ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സമുദ്രവിഭവങ്ങൾ കഴിക്കുന്നത്  നല്ലതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ കണ്ടെത്തൽ.  2019 ലെ ഒരു പഠനത്തിൽ, സീഫുഡ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി. രാത്രിയിൽ പാൽ കുടിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഏറ്റവും മികച്ച പോഷകസമൃദ്ധമായ ഭക്ഷണമായാണ് മത്തി കണക്കാക്കപ്പെടുന്നത്. കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് മത്തി. കൂടുതൽ ഞണ്ട് കഴിക്കുന്നത് നല്ല ഉറക്കത്തിലേക്ക് നയിക്കുന്നു.


അരി


പൊതുവെ രാത്രിയിൽ ചോറ് കഴിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും. ഗവേഷകരും ഇതുതന്നെ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തിലെ സെറോടോണിൻ, മെലറ്റോണിൻ എന്നിവ ഉണ്ടാക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിനെ തലച്ചോറിലേക്ക് വിടാൻ സഹായിക്കുന്നു.  


ALSO READ: ഈ ദുശ്ശീലങ്ങൾ ഉടന്‍ മാറ്റിക്കോളൂ, ചർമ്മത്തിന് ദോഷം


വാഴപ്പഴം


ഒരു വാഴപ്പഴത്തിൽ ഏകദേശം 375 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിൽ നല്ല ഉറക്കം നൽകുന്നു. കിടക്കുന്നതിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് വിറ്റാമിൻ ബി 6 ലെവൽ വർദ്ധിപ്പിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് വാഴപ്പഴം കഴിക്കുന്നത് 42% വേഗത്തിൽ ഉറങ്ങാനും 13% കൂടുതൽ ഉറങ്ങാനും സഹായിക്കുന്നു. ഈ പഴങ്ങളിൽ ബി വിറ്റാമിനുകൾ, സെറോടോണിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ഉറക്കം നൽകുന്നു.


സോയ ഭക്ഷണങ്ങൾ


കൂടുതൽ സോയ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ ഇത് ഗുണം ചെയ്യും. ബട്ടർ ബീൻസ് നല്ല ഉറക്കം ലഭിക്കാനുള്ള സാധ്യത 6.6 മടങ്ങ് കൂടുതലാണ്. ബട്ടർ ബീൻസിൽ ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം നല്ല ഉറക്കത്തിന് കാരണമാകുന്നു. 


ചമോമൈൽ ചായ


ചമോമൈൽ ടീ സമ്മർദ്ദം കുറയ്ക്കുകയും വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തി. പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ദിവസവും കാൽസ്യം അടങ്ങിയ പാൽ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും.


പരിപ്പ്


ബ്രസീൽ നട്‌സിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ അളവ് മെച്ചപ്പെടുത്തുകയും പേശികളുടെ അയവുവരുത്താൻ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കും. മഗ്നീഷ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ് പരിപ്പ്. 


ധാന്യങ്ങൾ


നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ ശാന്തമായ ഉറക്കത്തിലേക്ക് നയിക്കുന്നു. ധാന്യങ്ങളിൽ നിന്നുള്ള ഉയർന്ന ഫൈബർ ഗാഢനിദ്രയെ പ്രോത്സാഹിപ്പിക്കുകയും രാവിലെ നിങ്ങൾക്ക് ഊർജ്ജസ്വലരായി എഴുന്നേൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.