ഉന്മേഷത്തോടെ ദിവസം ആരംഭിക്കാം; രാവിലെ കുടിക്കാം ഈ `ഹെൽത്തി ഡ്രിങ്കുകൾ`
Healthy morning drinks: പോഷകങ്ങളാൽ സമ്പന്നമായ പാനീയങ്ങളാണ് ഒരു ദിവസം ആരംഭിക്കുന്നതിന് മികച്ചത്. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നിരവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇവ സഹായിക്കും.
പ്രഭാതത്തിൽ ഉന്മേഷദായകവും ആരോഗ്യകരവുമായ പാനീയം കഴിക്കുന്നത് ആരോഗ്യകരമായ ഒരു ദിവസം ആരംഭിക്കുന്നതിന് സഹായിക്കും. പോഷകങ്ങളാൽ സമ്പന്നമായ പാനീയങ്ങളാണ് ഒരു ദിവസം ആരംഭിക്കുന്നതിന് മികച്ചത്. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നിരവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇവ സഹായിക്കും. ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ പ്രഭാതത്തിൽ കഴിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
കറ്റാർവാഴ ജ്യൂസ്: കറ്റാർ വാഴ വിവിധ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ഔഷധ സസ്യമായ കറ്റാർവാഴ ആയുർവേദത്തിൽ വ്യാപകമായി വിവിധ രോഗാവസ്ഥകൾ പരിഹരിക്കുന്നതായി ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴയിൽ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജ്യൂസ് ആരോഗ്യത്തിന് മികച്ചതാണ്. കറ്റാർവാഴ ജ്യൂസ് കഴിക്കുന്നത് ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.
തേങ്ങാവെള്ളം: തേങ്ങാവെള്ളം നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. ഈ പാനീയം സ്വാഭാവിക മധുരം ഉള്ളതാണ്. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ നിരവധി പ്രധാന പോഷകങ്ങൾ നൽകുന്നു. വളരെ കുറഞ്ഞ കലോറിയുള്ള പോഷകഗുണങ്ങൾ ഉള്ളതിനാൽ തേങ്ങാവെള്ളം ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ALSO READ: Proteins: ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന മികച്ച വെജിറ്റേറിയൻ പ്രോട്ടീനുകൾ
തേൻ-കറുവപ്പട്ട പാനീയം: രണ്ട് സ്പൂൺ തേനും ഒരു നുള്ള് കറുവപ്പട്ടയും ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി രാവിലെ ഈ പാനീയം കുടിക്കുന്നത് ഉന്മേഷദായകമായ ദിവസം ആരംഭിക്കാൻ സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ് തേനും കറുവപ്പട്ടയും. ഇവ ചേർത്ത പാനീയം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
നാരങ്ങ നീര്: ആളുകൾ കഴിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യകരമായ പാനീയമാണിത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കഴിക്കുന്നത് ശരീരത്തെ സ്വാഭാവികമായി വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം ഒരു മികച്ച ബദലാണിത്. ചെറുചൂടുള്ള വെള്ളത്തിൽ ഒരു കഷ്ണം നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്.
മാതളനാരങ്ങ ജ്യൂസ്: രാവിലെ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും. മാതളനാരങ്ങ ജ്യൂസിലേക്ക് അരക്കപ്പ് ശീതീകരിച്ച ഗ്രീൻ ടീ ചേർത്ത് കുടിക്കുന്നത് ഉന്മേഷദായകമായ ദിവസം തുടങ്ങാനുള്ള ഏറ്റവും നല്ല മാർഗമാണ്. മറ്റ് കഫീൻ പാനീയങ്ങൾക്ക് പകരമായി മാതളനാരങ്ങ ജ്യൂസ് ചേർത്ത ഗ്രീൻ ടീ കുടിക്കാവുന്നതാണ്.
കറുവപ്പട്ട ഗ്രീൻ ടീ: ഗ്രീൻ ടീക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കാനും ഇത് സഹായിക്കും. ഗ്രീൻ ടീയിൽ ഒരു നുള്ള് കറുവപ്പട്ട ചേർക്കുന്നത് രുചി വർധിപ്പിക്കുകയും പ്രതിരോധ ശേഷി മികച്ചതാക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...