Black Rice Benefits: പ്രമേഹ സാധ്യത തടയുന്നു... ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു... കറുത്ത അരിയുടെ ​ഗുണങ്ങൾ നിരവധിയാണ്

Black Rice: ഇന്ത്യയിൽ വളരെ വർഷങ്ങളായി വടക്കുകിഴക്കൻ മേഖലയിലും തെക്കൻ ഭാഗങ്ങളിലും കറുത്ത അരി കൃഷി ചെയ്യുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 08:48 AM IST
  • കറുത്ത അരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്
  • ഇത് പഞ്ചസാരയുടെ അളവ് കുറഞ്ഞ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു
  • പ്രമേഹ സാധ്യത ഒഴിവാക്കാൻ, കറുത്ത അരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
Black Rice Benefits: പ്രമേഹ സാധ്യത തടയുന്നു... ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു... കറുത്ത അരിയുടെ ​ഗുണങ്ങൾ നിരവധിയാണ്

വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രം വളരുന്ന ഒരു തരം അരിയാണ് ബ്ലാക്ക് റൈസ്. മുമ്പ് ഇത് പരിമിതമായ അളവിൽ ഉയർന്ന തലത്തിലുള്ള ആളുകൾക്ക് വേണ്ടി മാത്രമായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ വളരെ വർഷങ്ങളായി വടക്കുകിഴക്കൻ മേഖലയിലും തെക്കൻ ഭാഗങ്ങളിലും കറുത്ത അരി കൃഷി ചെയ്യുന്നുണ്ട്. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ് കറുത്ത അരി. 

1. പ്രമേഹ സാധ്യത കുറയ്ക്കുന്നു: കറുത്ത അരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ അളവ് കുറഞ്ഞ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹ സാധ്യത ഒഴിവാക്കാൻ, കറുത്ത അരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: കറുത്ത അരി ഹൃദയാരോഗ്യത്തിൽ മികച്ച സ്വാധീനം ചെലുത്തുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പിന്നിലെ പ്രധാന കാരണമായ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും കറുത്ത അരി സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ALSO READ: Dengue fever: ഡെങ്കിപ്പനിയിൽ നിന്ന് വേഗത്തിൽ രോ​ഗമുക്തി നേടാം... ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

3. നാരിന്റെ മികച്ച ഉറവിടം: നാരുകളുടെ നല്ലൊരു ഉറവിടമാണ് കറുത്ത അരി. ഇത് മലബന്ധം, വയറിളക്കം, എന്നിവ തടയാൻ സഹായിക്കുന്നു. കറുത്ത അരി കഴിക്കുമ്പോൾ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടില്ല. ഇത് കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കും. കറുത്ത അരിയിലെ ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് കുറയ്ക്കുകയും കരളിന്റെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നു.

5. കണ്ണുകളുടെ ആരോ​ഗ്യത്തിന് മികച്ചത്: കറുത്ത അരിയിലെ വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അന്ധതയിലേക്ക് നയിച്ചേക്കാവുന്ന ചില നേത്ര പ്രശ്‌നങ്ങൾ തടയുന്നതിനാൽ പ്രായമായവർക്കും ഇത് ഗുണം ചെയ്യും. കറുത്ത അരി കഴിക്കുന്നത് അൾട്രാവയലറ്റ് വികിരണത്തിന്റെ കണ്ണിലെ ആഘാതം കുറയ്ക്കുന്നു.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News