ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണമായി ഹൃദ്രോഗമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ നിരക്ക് അതിവേ​ഗം വർധിക്കുകയാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്ന് ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശരിയായ ഭാരം നിലനിർത്തുക എന്നതാണ്. മോശം ഭക്ഷണക്രമം ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന കാര്യങ്ങൾ:


പുകവലി: സിഗരറ്റിലെ രാസവസ്തുക്കൾ രക്തം കട്ടിയാകാനും സിരകളിലും ധമനികളിലും രക്തം കട്ടപിടിക്കാനും കാരണമാകുന്നു. രക്ത ധമനികളിലെ തടസ്സം ഹൃദയാഘാതത്തിനും പെട്ടെന്നുള്ള മരണത്തിനും ഇടയാക്കും.


ഉയർന്ന രക്തസമ്മർദ്ദം: ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ധമനികളുടെ ഇലാസ്തികത കുറയ്ക്കും. ഇത് നിങ്ങളുടെ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് കുറയ്ക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.


ALSO READ: Hair Growth Tips: ഹെയർ സ്പ്രേ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾ


ഉയർന്ന കൊളസ്ട്രോൾ: ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഒരു വ്യക്തിയുടെ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കാം. കാരണം, അധിക കൊളസ്ട്രോൾ ധമനികളുടെ ചുമരുകളിൽ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തപ്രവാഹം പരിമിതപ്പെടുത്തുകയും ചെയ്യും.


പ്രമേഹം: രക്തത്തിലെ ഉയർന്ന പഞ്ചസാര രക്തക്കുഴലുകൾക്കും ഹൃദയത്തെ നിയന്ത്രിക്കുന്ന നാഡികൾക്കും കേടുവരുത്തും. ഹൃദയത്തിലേക്ക് ഓക്സിജനും പോഷകങ്ങളും വിതരണം ചെയ്യുന്നത് മന്ദ​ഗതിയിലാകുകയോ നിൽക്കുകയോ ചെയ്യുന്നതിന് കാരണമാകും.


അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി: അമിതഭാരം നിങ്ങളുടെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരാറിലാവുകയും അടഞ്ഞുപോകുകയും ചെയ്താൽ അത് ഹൃദയാഘാതത്തിന് കാരണമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.