കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തുന്നത് നല്ല ജീവിതശൈലിയിൽ വലിയ പങ്ക് വഹിക്കുന്നു. കൊളസ്ട്രോൾ അളവ് വർധിക്കുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കും. എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കേണ്ടത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും. അതിനാൽ തന്നെ    ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും വളരെ ജാ​ഗ്രത പാലിക്കേണ്ടതുണ്ട്. ഏതെല്ലാം ഭക്ഷണങ്ങളാണ് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കാം.


ALSO READ: പോഷകങ്ങളുടെ കലവറ... അമിതമായാൽ ആപത്ത്; അറിയാം ചീസിന്റെ ​ഗുണങ്ങൾ


ഓട്സ്: പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും. ഓട്സിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് ദഹനം മികച്ചതാക്കാനും ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോളിനെ നീക്കം ചെയ്യാനും സഹായിക്കും.


ചീര: ചീരയിൽ ല്യൂട്ടിൻ, പൊട്ടാസ്യം, ഫൈബർ, ആൻ്റി ഓക്‌സിഡൻ്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നവയാണ്. ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.


വാൽനട്ട്: വാൽനട്ട് ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നതിന് ​ഗുണം ചെയ്യുന്നു. ഈ കൊഴുപ്പുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. വാൽനട്ട് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.


ALSO READ: ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്ലറ്റ് കുറയുന്നത് എന്തുകൊണ്ട്? കൗണ്ട് എങ്ങനെ വർധിപ്പിക്കാം?


ബ്ലൂബെറി: ബ്ലൂബെറി ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. പ്രത്യേകിച്ച് ഇവയിൽ ആന്തോസയാനിനുകൾ അടങ്ങിയിരിക്കുന്നു. ഇത് എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബ്ലൂബെറി കഴിക്കുന്നത് ഹൃദയാരോ​ഗ്യം മികച്ചതാക്കുകയും വിവിധ ഹൃദ്രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.