Dengue Fever: ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്ലറ്റ് കുറയുന്നത് എന്തുകൊണ്ട്? കൗണ്ട് എങ്ങനെ വർധിപ്പിക്കാം?

Dengue Fever: ആരോ​ഗ്യമുള്ള ഒരു വ്യക്തിയുടെ പ്ലേറ്റ്ലറ്റ് കൗണ്ട് 1.5 ലക്ഷം മുതൽ 4 ലക്ഷം വരെയാണ്. ഡെങ്കിപ്പനി പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നതിലേക്ക് നയിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 20, 2024, 02:39 PM IST
  • രക്തം കട്ടപിടിക്കുന്നതിന് പ്ലേറ്റ്ലറ്റ് ആവശ്യമാണ്
  • പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും
Dengue Fever: ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്ലറ്റ് കുറയുന്നത് എന്തുകൊണ്ട്? കൗണ്ട് എങ്ങനെ വർധിപ്പിക്കാം?

രാജ്യത്തുടനീളം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ചില കേസുകൾ ​ഗുരുതരമാകില്ലെങ്കിലും ചിലത് ​ഗുരുതരമായ പനി, പ്ലേറ്റ്ലറ്റ് കൗണ്ട് കുറയൽ എന്നിവയിലേക്ക് നയിക്കാം. ആരോ​ഗ്യമുള്ള ഒരു വ്യക്തിയുടെ പ്ലേറ്റ്ലറ്റ് കൗണ്ട് 1.5 ലക്ഷം മുതൽ 4 ലക്ഷം വരെയായിരിക്കും. എന്നാൽ, ഡെങ്കിപ്പനി ബാധിക്കുന്നത് പ്ലേറ്റ്ലറ്റ് കൗണ്ട് കുറയ്ക്കാൻ ഇടയാക്കും.

ഇത് ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥയിലേക്ക് നയിക്കും. രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് പ്ലേറ്റ്ലറ്റുകളാണ്. ഇവയുടെ കൗണ്ട് കുറയുന്നത് രക്തസ്രാവത്തിലേക്ക് നയിക്കും. ആരോ​ഗ്യ സങ്കീർണതകൾ ഒഴിവാക്കാൻ പ്ലേറ്റ്ലറ്റിന്റെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഡെങ്കിപ്പനി ബാധിച്ചാൽ രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവ് കുറയുന്നത് എന്തുകൊണ്ട്?

ഡെങ്കിപ്പനി ബാധിക്കുന്നത് പലകാരണങ്ങളാൽ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതിലേക്ക് നയിക്കും. ഡെങ്കി വൈറസ് അസ്ഥിമജ്ജയെ നേരിട്ട് ബാധിക്കുന്നു. മജ്ജയിലാണ് പ്ലേറ്റ്ലറ്റ് ഉത്പാദനം നടക്കുന്നത്. ഡെങ്കി വൈറസ് മജ്ജയെ ബാധിക്കുന്നത് പ്ലേറ്റ്ലറ്റ് ഉത്പാദനം കുറയുന്നതിന് കാരണമാകുന്നു. വൈറസിനോടുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം പ്ലേറ്റ്ലറ്റുകൾ നശിക്കുന്നതിലേക്കും നയിക്കും. ഇതോടെ പ്ലേറ്റ്ലറ്റ് കൗണ്ട് ലക്ഷങ്ങളിൽ നിന്ന് ആയിരമായി കുറയാം. ഇത് ​ഗുരുതര ആരോ​ഗ്യാവസ്ഥയിലേക്ക് നയിച്ചേക്കാം.

ALSO READ: മലപ്പുറത്ത് നാല് പേർക്ക് മലമ്പനി; നിലമ്പൂരും പൊന്നാനിയിലും മലമ്പനി സ്ഥിരീകരിച്ചു

ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്ലറ്റ് കൗണ്ട് വർധിപ്പിക്കുന്നതെങ്ങനെ?

രക്തം സ്വീകരിക്കുന്നതിലൂടെയാണ് വേ​ഗത്തിൽ പ്ലേറ്റ്ലറ്റ് കൗണ്ട് വർധിപ്പിക്കുന്നത്. ഇതുകൂടാതെ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കും. ഡെങ്കിപ്പനി സമയത്ത് രക്തത്തിലെ പ്ലേറ്റ്ലറ്റ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

പപ്പായ: വിറ്റാമിൻ സി, എൻസൈമുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. ഇത് പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കാനും ആരോ​ഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.

ചീര: ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമായ ചീര പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കാനും രക്തം കട്ടപിടിക്കാനും സഹായിക്കുന്നു.

മത്തങ്ങ: വൈറ്റമിൻ എ, ഇരുമ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ പ്ലേറ്റ്ലറ്റ് ഉത്പാദനത്തിന് സഹായിക്കുന്നു.

ബീറ്റ്റൂട്ട്: രക്തം വർധിപ്പിക്കുന്ന ​ഗുണങ്ങൾ അടങ്ങിയ ബീറ്റ്റൂട്ടിൽ ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്ലേറ്റ്ലറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കും.

മാതളനാരങ്ങ: രക്തചംക്രമണം മെച്ചപ്പെടുത്താനും പ്ലേറ്റ്ലറ്റ് ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് മാതളനാരങ്ങ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News