പൂച്ചകൾക്ക് വ്യത്യസ്ത ഫാഷനിൽ വസ്ത്രമൊരുക്കി ശ്രദ്ധേയനായിരിക്കുകയാണ് ഇന്തോനേഷ്യയിലെ (Indonesia) ഒരു ഫാഷൻ ഡിസൈനറായ ഫ്രെഡി ലുഗിന പ്രിയാർഡി. 


COMMERCIAL BREAK
SCROLL TO CONTINUE READING


അദ്ദേഹം തയ്യാറാക്കിയ കിടിലൻ വസ്ത്രങ്ങളിൽ മിന്നുന്ന പൂച്ചകളുടെ (Cat fashion) ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഹിജാബ് മുതൽ സൂപ്പർമാൻ വരെയുള്ള വസ്ത്രങ്ങളാണ് ഫ്രെഡി പൂച്ചകൾക്കായി തയ്യാറാക്കിയത്.  



പൂച്ചകൾക്കായി ഇങ്ങനെയുള്ള ഫാഷൻ ഡ്രസ് (Fashion dress) തയ്യാറാക്കാൻ ഫ്രെഡി തീരുമാനിച്ചത് തന്നെ വളർത്തു പൂച്ചകളോട് ഉള്ള മനുഷ്യരുടെ സ്നേഹം മനസിലാക്കിയത് കൊണ്ടാണ്. 


Also read: ഒരേസമയം ആറ് കാമുകിമാരേയും ഗർഭിണികളാക്കി, ഇനി കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്..!!



പൂച്ച സ്നേഹികളായ ബന്ധുക്കളിൽ നിന്നും ഈ ആശയം ഉൾക്കൊള്ളുകയും ശേഷം അധ്യാപന ജോലി രാജി വച്ചാണ് ഇദ്ദേഹം ഈ രംഗത്തേക്ക് ഇറങ്ങിയത്.  



ഒരു മാസം 3 ദശലക്ഷം രൂപയുടെ വരുമാനമുള്ള ഈ ബിസിനസ് ഫ്രെഡി മൂന്നുവർഷം മുൻപാണ് ആരംഭിച്ചത്.  ജക്കാർത്ത ആസ്ഥാനമായി ഒരു ഓൺലൈൻ ബിസിനസാണിത് (Online Business).  റിസ്മ  സാന്ദ്ര ഇർവാൻ എന്ന യുവതി തന്റെ പൂച്ചയായ സോഗാന് വേണ്ടി 30 വസ്ത്രങ്ങൾ വാങ്ങിയെന്നും ഫ്രെഡി പറഞ്ഞു.