മെല്‍ബണ്‍: കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും അനുയോജ്യമായ മാസ്ക്കുകള്‍ ഏതാണ്?


COMMERCIAL BREAK
SCROLL TO CONTINUE READING

COVID 19 വ്യാപനം രൂക്ഷമായപ്പോള്‍ മുതല്‍ എല്ലാവരും അന്വേഷിക്കുന്ന ഒരു കാര്യമാണിത്. N95 മാസ്ക്കുകള്‍, KN 95 മാസ്ക്, സര്‍ജിക്കല്‍ മാസ്ക്... അങ്ങനെ നിരവധി മാസ്ക്കുകള്‍ കൊറോണ വ്യാപനം തടയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, വീടുകളില്‍ തന്നെ നിര്‍മ്മിക്കുന്ന മാസ്ക്കുകളാണ് ഇവയേക്കാള്‍ എല്ലാം മികച്ചത് എന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ പറയുന്നത്. 


Viral Video: ഇനി മാസ്ക് നീക്കാതെ ഭക്ഷണം കഴിക്കാ൦; രസകരമായ ഐഡിയയുമായി മോഡല്‍


മൂക്കില്‍ നിന്നും വായില്‍ നിന്നും വരുന്ന നീര്‍ക്കണങ്ങളാണ് കൊറോണ വൈറസ് (Corona Virus) വ്യാപനത്തിന് കാരണമാകുന്നത്. ഇത് തടയാന്‍ മാസ്ക്കുകള്‍ക്ക് ഒന്നിലധികം പാളികള്‍ വേണം. ഓസ്ട്രേലിയ(Australia)യില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


വീട്ടില്‍ നിര്‍മ്മിക്കുന്ന മാസ്ക്കുകകളും സര്‍ജിക്കല്‍ മാസ്ക്കുകളും താരതമ്യം ചെയ്തായിരുന്നു പഠനം LED ലൈറ്റിംഗ് സിസ്റ്റവും അതിവേഗ വീഡിയോ ക്യാമറയും ഉപയോഗിച്ചായിരുന്നു പഠനം.


കൊറോണ വൈറസ്‌; മറക്കരുത് സാമൂഹിക അകലം!


ഒറ്റ ലെയറുള്ള മാസ്ക്കുകളില്‍ നിന്നും തെറിക്കുന്ന നീര്‍ക്കണങ്ങളെക്കാള്‍ ഇരട്ട പാളികളുള്ള മാസ്ക്കുകളില്‍ നിന്നും തെറിക്കുന്ന നീര്‍ക്കണങ്ങളുടെ തോത് വളരെ കുറവായിരുന്നു.  ചുമ, തുമ്മല്‍, സംസാരം എന്നീ അവസരങ്ങളില്‍ തെറിക്കുന്ന നീര്‍ക്കണങ്ങളുടെ തോത് ഇരട്ട ലെയറുള്ള മാസ്ക്കുകള്‍ ധരിക്കുമ്പോള്‍ വളരെ കുറവാണ്. 


മൂന്ന് ലെയറുകളുള്ള  സര്‍ജിക്കല്‍ മാസ്ക്കുകളാണ് കൊറോണയെ തടയാന്‍ ഏറെ ഉചിതമെന്നും പഠനം പറയുന്നു. COVID ബാധിതരില്‍ നിന്ന് ആരോഗ്യവാനായ മനുഷ്യനിലേക്ക് രോഗബാധിതയുണ്ടാകാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു. മാസ്ക്കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ വീടുകളില്‍ നിര്‍മ്മിക്കുന്ന മാസ്ക്കുകള്‍ ധരിക്കാന്‍ യുഎസ് അനുമതി നല്‍കിയിരുന്നു.