കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നമുക്ക് ജാഗ്രതയും കരുതലും ഒക്കെ കൈകൊള്ളുന്നതിനുള്ള ക്ഷമയാണ് ഉണ്ടാവേണ്ടത്.
കോവിഡിനെ പ്രതിരോധിക്കുന്നതിന് മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം എന്ന് ലോകാരോഗ്യ സംഘടന
മുതല്‍ പ്രദേശിക ഭരണകൂടം വരെ മുന്നറിയിപ്പ് പലകുറി നല്‍കിയതാണ്.
Also Read:സംസ്ഥാനത്ത് 600 കടന്ന് കോവിഡ് പ്രതിദിന വര്‍ധന;608 പേര്‍ക്ക് കൂടി കോവിഡ്!
എന്നാല്‍ രാജ്യത്ത് പല നഗരങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിന് ജനം തയ്യാറുകുന്നോ എന്ന വലിയ ചോദ്യം ഉയരുകയാണ്.
അതേസമയം വര്‍ദ്ധിക്കുന്ന കോവിഡ് ബാധ സാമൂഹിക അകലം എന്നതിലേക്ക് തന്നെയാണ് വെളിച്ചം വീശുന്നത്.
കരുതല്‍ എന്നതിന് സാമൂഹിക അകലം എന്ന് കൂടി കൊറോണയുടെ കാലത്ത് അര്‍ത്ഥമുണ്ട്,
ഈ മാഹാമാരിയെ പ്രതിരോധിക്കുന്നതിന് സാമൂഹിക അകലം അല്ലാതെ മറ്റ് വഴികള്‍ ഇല്ല എന്ന യാതാര്‍ഥ്യം തിരിച്ചറിയാന്‍
ഇനിയും വൈകികൂടാ,ആഗോള തലത്തില്‍ തന്നെ രോഗവ്യാപനം ഉയരുകയാണ്,ഈ സാഹചര്യത്തില്‍ ഓരോരുത്തരും
സ്വയം മാത്രുകയായാല്‍ മാത്രമേ കൊറോണയില്‍ നിന്ന് മനുഷ്യകുലത്തെ സംരക്ഷിക്കാന്‍ കഴിയൂ.
സ്വയം സാമൂഹിക അകലം ഓരോരുത്തരും ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു,
കൊറോണയുടെ മുന്നില്‍ കീഴടങ്ങാതിരിക്കാന്‍ ഈ വൈകിയ വേളയിലെങ്കിലും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.
സാമൂഹിക ജീവി എന്നതില്‍ നിന്ന് മനുഷ്യന്‍ അവനവനിലേക്ക് മാത്രമായി ഒതുങ്ങികൊണ്ട് സാമൂഹിക അകലം ഉറപ്പ് വരുത്തുക.