Lifestyle disease: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി നിയന്ത്രിക്കാം
ജീവിതശൈലീ രോഗങ്ങൾ ആധുനിക ജീവിതത്തിൽ പിടിമുറക്കുമ്പോൾ പരിഹാരം അതേ ജീവിത ശൈലി തിരുത്തുക എന്നതാണ്. മാനസിക പിരിമുറുക്കം അതിൽ പ്രധാന ഘടകമായി മാറിയിരിക്കുന്നു. ചുറ്റുപാടുകളെ നല്ല ആരോഗ്യത്തിലേക്ക് നയിക്കുന്ന രീതിയിലേക്ക് മാറ്റേണ്ടത് അനിവാര്യമാണ്.
ബിപി അഥവ രക്ത സമ്മർദ്ദം ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി മാറിയിരിക്കുകയാണ് . മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികളും ഭക്ഷണ ശീലവും രക്തസമ്മർദ്ദം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. രക്തസമ്മർദ്ദം,പ്രമേഹം എന്നീ അവസ്ഥകൾ എല്ലാം പലപ്പോഴും പല വിധത്തിലാണ് അത് ജീവിതത്തെ ബാധിക്കുന്നത് .
*കൃത്യമായ ഉറക്കം അത്യാവശ്യം
ഉറക്കം തന്നെയാണ് ആരോഗ്യത്തിന് വേണ്ട അത്യാവശ്യ ഘടകം . ഉറക്കമില്ലായ്മയാണ് പലപ്പോഴും പലരുടേയും രക്തസമ്മർദ്ദം വർധിപ്പിക്കുന്നത് . 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് രക്തസമ്മർദ്ദം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് . അതുകൊണ്ട് തന്നെ ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക . ഇത് സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നു . കൃത്യമായ ഉറക്കം ലഭിക്കുന്നത് പല ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളെ വരെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
Read Also: വിറ്റമിൻ എ യുടെ കുറവ് മൂലം കുഞ്ഞുങ്ങളിൽ അന്ധത വരെ ഉണ്ടാകാം
*ഉപ്പിന്റെ അളവ്
ഉപ്പിന്റെ അളവ് തന്നെയാണ് മറ്റൊരു വില്ലൻ . രക്തസമ്മർദ്ദത്തെ വർധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും വില്ലനാവുന്നതും ഉപ്പാണ് . ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കുറയ്ക്കുന്നത് രക്തസമ്മർദ്ദത്തിൽ നിന്നും രക്ഷ നേടും . ഉപ്പ് കൂടുതൽ കഴിയ്ക്കുന്നത് ശരീരത്തിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്നതിന് കാരണമാകും . ഇത് പലപ്പോഴും രക്തസമ്മർദ്ദത്തിന്റെ അളവ് വർധിപ്പിക്കും.
വ്യായാമം സ്ഥിരമാക്കുക
വ്യായാമം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കും . ആഴ്ചയിൽ സ്ഥിരമായി വ്യായാമം ചെയ്യാൻ ശ്രമിക്കുക . ഇത് ഹൈപ്പർ ടെൻഷൻ ഇല്ലാതാക്കി ഹൃദയത്തെ ശക്തമാക്കും . രക്തസമ്മർദ്ദത്തിന്റെ കാര്യത്തിൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും വ്യായാമം വളരെയധികം സഹായിക്കുന്ന ഒന്നാണ് .
Read Also: ശരീരഭാരം കുറയ്ക്കാൻ പൈനാപ്പിൾ ഡയറ്റ്
*തടി കുറയ്കാം
തടി കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. രക്തസമ്മർദ്ദം വർധിക്കുന്ന അവസ്ഥയിൽ വളരെയേറെ ശ്രദ്ധ നൽകേണ്ട ഒന്നാണ് ശരീരഭാരം . കൃത്യമായ ജീവിത രീതിയിലൂടെ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ച് അമിതവണ്ണത്തിന് പരിഹാരം കാണാൻ ശ്രദ്ധിക്കണം.
*സമ്മർദ്ദം കുറയ്ക്കുക
പലപ്പോഴും രക്തസമ്മർദ്ദം സ്ട്രസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു . അതുകൊണ്ട് മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കണം . അല്ലെങ്കിൽ പല വിധത്തിലുള്ള അവസ്ഥയിലേക്ക് നയിക്കും . ഇത് രക്തസമ്മർദ്ദത്തിനെ കുറയ്ക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA