Cracked Heels Treatment: ഒരു പെണ്‍കുട്ടിയുടെ വ്യത്തിയും വെടിപ്പും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പാദങ്ങൾ എന്നത് നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. പാദങ്ങളുടെ ശുചിത്വം നിങ്ങളെ മൊത്തത്തിൽ കൂടുതല്‍ അഴകുള്ളവരാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Dandruff Remedies: താരന്‍ തുരത്താം, ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ..


എന്നാൽ, ഇന്ന് അശ്രദ്ധയും സമയക്കുറവും കാരണം ഒട്ടുമിക്ക ആളുകള്‍ക്കും പാദങ്ങളുടെ  കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍  സാധിക്കുന്നില്ല. അതിനാല്‍, സംഭവിക്കുന്നത്‌,പാദങ്ങള്‍ ഒട്ടുമിക്ക സമയവും അഴുക്ക് നിറഞ്ഞവയും ഉപ്പൂറ്റി പരുക്കനുമായി മാറുന്നു. പിന്നെ പതിയെ പാദങ്ങള്‍ വിണ്ടു കീറാന്‍ തുടങ്ങും. ഈ അവസ്ഥ മറികടക്കാന്‍ പിന്നെ പലരും സ്പായിലേക്കും മറ്റും ഓട്ടമായി... എന്നാല്‍, ഈ അവസ്ഥയ്ക്ക് നമ്മുടെ വീട്ടില്‍, അടുക്കളയില്‍ തന്നെ പരിഹാരമുണ്ട്. ലളിതമായി ചെയ്യാന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങളിലൂടെ ഉപ്പൂറ്റിയില്‍ ഉണ്ടാകുന്ന വിണ്ടുകീറല്‍ മാറ്റിയെടുക്കാം...  


Also Read:  Egg Side Effects: ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർ അറിയാതെ പോലും മുട്ട കഴിയ്ക്കരുത്


പാദങ്ങള്‍ വിണ്ടുകീറുക എന്നത് ശൈത്യകാലത്ത്‌ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രധാന  പ്രശനമാണ്. എന്നാല്‍, നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന തൈര് പാദങ്ങള്‍ വിണ്ടുകീറുന്നതിന് ഒരു ഉത്തമ പരിഹാരമാണ്. തൈരില്‍ ചില സാധനങ്ങള്‍ കലര്‍ത്തി വിണ്ടുകീറിയ ഭാഗത്ത്‌ പുരട്ടുക, പെട്ടെന്ന് ഫലം ലഭിക്കും. എങ്ങിനെയാണ്‌ തൈര് ഉപയോഗിക്കേണ്ടത് എന്നറിയാം... 


തൈരും നാരങ്ങയും ചേർന്ന മിശ്രിതം ഉപ്പൂറ്റി മൃദുവാകാൻ മാത്രമല്ല, ചര്‍മ്മം വരളുന്നതില്‍  നിന്ന് മോചനവും നല്‍കും. അല്പം തൈര്, നാരങ്ങാനീര്, അല്പം ടീ ട്രീ ഓയില്‍ എന്നിവ നന്നായി മിക്സ് ചെയ്ത്  ഉപ്പൂറ്റിയില്‍ പുരട്ടുക  കുറച്ച് സമയത്തിന് ശേഷം നിങ്ങളുടെ പാദങ്ങൾ ചെറുചൂടുള്ള വെള്ളമുപയോഗിച്ച് കഴുകുക. അതിനുശേഷം അൽപം ടീ ട്രീ ഓയിൽ നിങ്ങളുടെ കണങ്കാലിൽ പുരട്ടി സോക്സ് ധരിക്കുക. ഇതൂ പതിവായി ചെയ്യുന്നത് ഉപ്പൂറ്റി മൃദുവാകാന്‍ സഹായിയ്ക്കും.


തൈരും വെളിച്ചെണ്ണയും ഉപയോഗിച്ച് നിങ്ങളുടെ ഉപ്പൂറ്റി മൃദുവും തിളക്കവുമുള്ളതാക്കാം. ഒരു  പാത്രത്തിൽ തൈര്, വെളിച്ചെണ്ണ, തേൻ എന്നിവ സമം കലർത്തുക. ഇനി നിങ്ങളുടെ പാദങ്ങള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകി നാരങ്ങ ഉപയോഗിച്ച് തടവുക, പിന്നീട് ചെറു ചൂടുവെള്ളത്തില്‍ കഴുകി നന്നായി തുടയ്ക്കുക. ഇപ്പോൾ, തയ്യാറാക്കിയ മിശ്രിതം നിങ്ങളുടെ ഉപ്പൂറ്റിയില്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം മിശ്രിതം സാധാരണ വെള്ളത്തിൽ കഴുകുക. അതിനുശേഷം, നിങ്ങളുടെ പാദങ്ങൾ നന്നായി ഉണക്കുക, ഇളം ചൂടുള്ള വെളിച്ചെണ്ണ നിങ്ങളുടെ പാദങ്ങളില്‍ പുരട്ടി സോക്സ് ധരിക്കുക.


മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു ഉപായമാണ്.  മുട്ടയുടെ വെള്ളക്കരു എടുത്ത് അതിലേക്ക്​ അല്പം ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കെണ്ണയും ചേർക്കുക. ഈ മിശ്രിതത്തിലേയ്ക്ക് അല്പം അരിപ്പൊടികൂടി  ചേർക്കുക. ഇനി ഈ മിശ്രിതം തണുപ്പിക്കാനായി ഫ്രിഡ്ജില്‍ വയ്ക്കുക. ഇത്  ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ നന്നായി കഴുകുക. പാദങ്ങള്‍ തുടച്ചശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ആവർത്തിക്കുക. പാദങ്ങള്‍ ഏറെ സുന്ദരമാകും...     



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ