Egg Side Effects: ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർ അറിയാതെ പോലും മുട്ട കഴിയ്ക്കരുത്

Egg Side Effects: ചില അവസരത്തില്‍ മുട്ട നിങ്ങളെ ദോഷകരമായി ബാധിക്കും. അതായത്, , ചിലർ അബദ്ധത്തിൽ പോലും മുട്ട കഴിക്കരുത്. കാരണം ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 07:36 PM IST
  • നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍റെയും കാൽസ്യത്തിന്‍റെയും കുറവ് നികത്താൻ മുട്ട കഴിക്കുന്നത് ഉത്തമമാണ്. മുട്ട പ്രോട്ടീന്‍റെ മാത്രമല്ല, ധാതുക്കളുടെയും ഉറവിടമാണ്.
Egg Side Effects: ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർ അറിയാതെ പോലും മുട്ട കഴിയ്ക്കരുത്

Egg Side Effects: ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ആരോഗ്യം നിലനിർത്താൻ മിക്ക ആളുകളും ദിവസവും മുട്ട കഴിക്കുന്നു. മുട്ടയിൽ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങൾ ശരീരത്തിന് വളരെ ഗുണം ചെയ്യുക മാത്രമല്ല മുട്ട കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. മുട്ട പല തരത്തിൽ കഴിക്കാം. ഏതു രീതിയിൽ മുട്ട കഴിച്ചാലും അതിന്‍റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടുന്നില്ല. 

Also Read:  Noro Virus: എന്താണ് നോറോ വൈറസ്? രോഗ ലക്ഷണങ്ങള്‍ എന്താണ്? പകരുന്നത് എങ്ങിനെ? അറിയാം

നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍റെയും കാൽസ്യത്തിന്‍റെയും കുറവ് നികത്താൻ മുട്ട കഴിക്കുന്നത് ഉത്തമമാണ്. മുട്ട പ്രോട്ടീന്‍റെ മാത്രമല്ല, ധാതുക്കളുടെയും ഉറവിടമാണ്. എന്നാൽ ഇത്രയധികം ഗുണങ്ങൾ ഉണ്ട് എങ്കിലും ചില അവസരത്തില്‍ മുട്ട നിങ്ങളെ ദോഷകരമായി ബാധിക്കും. അതായത്, , ചിലർ അബദ്ധത്തിൽ പോലും മുട്ട കഴിക്കരുത്. കാരണം ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് ചില പ്രത്യേക ശാരീരിക അസ്വാസ്ഥ്യത്താൽ വലയുന്നവർ മുട്ട കഴിയ്ക്കാൻ പാടില്ല. ആരൊക്കെയാണ് മുട്ട കഴിയ്ക്കാൻ പാടില്ലാത്തത് എന്ന് നോക്കാം...   

Also Read:  Health Tips For Women: 40 കടന്ന സ്ത്രീകള്‍ക്ക് ആവശ്യമായ 5 പ്രധാന പോഷകങ്ങള്‍ ഇവയാണ് 

1. വൃക്ക രോഗങ്ങൾ ഉള്ളവർ മുട്ട കഴിയ്ക്കുന്നത്‌ ഒഴിവാക്കുക 

വൃക്കയ്ക്ക് തകരാറുള്ളവർ മുട്ട കഴിക്കുന്നത് ഒഴിവാക്കണം. കാരണം മുട്ട കഴിക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ വൃക്ക സംബന്ധമായ അസുഖമുള്ളവർ മുട്ട കഴിക്കരുത്.

2. അമിതവണ്ണമുള്ളവർ, അല്ലെങ്കിൽ ശരീരഭാരം കൂടുന്ന പ്രശ്നമുള്ളവർ    

പൊണ്ണത്തടിയുള്ളവർ മുട്ട കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.  കാരണം മുട്ട കഴിയ്ക്കുന്നത് ശരീരഭാരം വീണ്ടും വർദ്ധിക്കാൻ ഇടയാകുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും മുട്ട ഒഴിവാക്കണം. കാരണം, മുട്ടയ്ക്ക് ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിയും.

3. പ്രമേഹ രോഗികൾ മുട്ട ഒഴിവാക്കണം  
പ്രമേഹ രോഗികൾ മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ, ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം പ്രമേഹ പ്രശ്നങ്ങൾ ഉള്ളവർ  മുട്ട കഴിക്കുക. കാരണം മുട്ട കഴിക്കുന്നത് പ്രമേഹരോഗികൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.  

4. കൊളസ്ട്രോൾ നില ഉയര്‍ന്നവരും ഹൃദ്രോഗികളും മുട്ട കഴിയ്ക്കരുത് 

നിങ്ങൾ ഹൃദ്രോഗിയാണെങ്കിൽ, അബദ്ധത്തിൽ പോലും മുട്ട കഴിക്കരുത്. കൊളസ്‌ട്രോൾ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവര്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കണം. അത്തരം ആളുകൾ മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ്  കൂടുതൽ നല്ലത്. കാരണം മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ പ്രശ്‌നം വർദ്ധിപ്പിക്കും.  

5. ദഹനക്കേട് ഉള്ള അവസരത്തില്‍ മുട്ട ഒഴിവാക്കുക  

നിങ്ങളുടെ ദഹനശക്തി ദുർബലമാവുകയും അൽപം കഴിച്ചതിന് ശേഷം നെഞ്ചെരിച്ചിൽ, അസിഡിറ്റി, ഗ്യാസ് എന്നിവ ഉണ്ടാകുന്നുവെങ്കില്‍ അബദ്ധവശാൽ പോലും മുട്ട കഴിക്കരുത്, കാരണം മുട്ട കഴിക്കുന്നതിലൂടെ ഈ പ്രശ്നം കൂടുതൽ വർദ്ധിക്കും. അതിനാല്‍ ഈ അവസരത്തില്‍ മുട്ട കഴിയ്ക്കുന്നത് ഒഴിവാക്കുക. 

6. വയറിളക്കം -
 വയറിളക്കം ഉള്ള അവസരത്തില്‍ അബദ്ധവശാൽ പോലും മുട്ട കഴിക്കരുത്. കാരണം മുട്ട കഴിക്കുന്നത് ഈ പ്രശ്നം വർദ്ധിപ്പിക്കും.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വിദഗ്ധരുമായി ബന്ധപ്പെടുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News