ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് കഴിക്കുന്നവരാണ് മിക്കവരും. അത് വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണമോ, പുറത്തുനിന്ന് വാങ്ങുന്നതോ ആയ ഭക്ഷണങ്ങൾ  ഫ്രിഡ്ജിൽ വച്ച് കഴിക്കുന്നത് നമ്മുടെ ശീലമായി മാറി. എത്ര നാളത്തേക്ക് ഭക്ഷണം സുരക്ഷിതമായി ഫ്രിഡ്ജിൽ വച്ച് കഴിക്കാനാകും എന്നുളളത് എല്ലാവരുടെയും സംശയം. ഏറെ നാൾ ഫ്രിഡ്ജിൽ വച്ച ഭക്ഷണം കഴിച്ചാൽ എന്താണ് സംഭവിക്കുക? നോൺ വെജ്- വെജ് കറികൾ, ഐസ്ക്രീം, റൈസുകൾ, എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ എത്രകാലയളവ് വേണം തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രിഡ്ജിൽ ഭക്ഷണം  സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം. ശ്രദ്ധയില്ലാതെ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ മുതൽ ഭക്ഷ്യവിഷബാധ വരെ സംഭവിക്കാം.



എങ്ങനെ സൂക്ഷിക്കാം ഭക്ഷണം


*പാകം ചെയ്ത ഭക്ഷണമാണെങ്കിൽ, ചൂടോടുകൂടി ഭക്ഷണം വെയ്ക്കാൻ പാടില്ല. 
*സ്പൂണോ കൈയ്യോ ഇട്ട് ഇടയ്ക്ക് ഇടയ്ക്ക് ഇളക്കാതെ വേണം ഭക്ഷണം സ്റ്റോർ ചെയ്യാൻ.
*മണിക്കൂറുകൾ പുറത്ത് വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയിൽ ബാധ വരാൻ സാധ്യതയുണ്ട്.
*ഭക്ഷണം എടുത്തുവയ്ക്കുമ്പോൾ എയർ ടൈറ്റ് കണ്ടെയ്‌നറുകളിൽ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വയ്ക്കണം.
*ഫ്രിഡ്ജിൽ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ ഭാക്കി വരുന്നത് വീണ്ടും ഫ്രിഡ്ജിൽ വയ്ക്കാതെ സൂക്ഷിക്കുക. 
*ചോറ്, നോൺ- വെജ് കറികൾ എന്നിവയെല്ലാം കഴിവതും ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ  ഉപയോഗിച്ച് തീർക്കുക.
*പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.
*സലാഡുകളാണെങ്കിൽ 24 മണിക്കൂർ സൂക്ഷിക്കുന്നതാണ് നല്ലത്.
*രണ്ട് ദിവസത്തിൽ കൂടുതൽ പച്ചക്കറികൾ കൊണ്ടുള്ള കറികൾ വച്ചാൽ അവയുടെ പോഷകാംശങ്ങൾ നഷ്ടപ്പെട്ടുപോകാം.
*റൊട്ടി, ചപ്പാത്തി, പൊറോട്ട പോലുള്ളവയാണെങ്കിൽ  അവ ‘ഡ്രൈ’ ആകാൻ സമയമെടുക്കും.
*ഹോട്ടൽ ഭക്ഷണങ്ങൾ കഴിവതും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുക. 
*ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം തിളപ്പിച്ച് മാത്രം കഴിക്കുക.
*ഒരാഴ്ചത്തേക്കുള്ള മത്സ്യം, മാംസം എന്നിവ ഫ്രീസറിൽ വെവ്വേറെ സൂക്ഷിച്ചു വയ്‌ക്കുക.
*മീനുകൾ കൂടുതൽ ദിവസം സൂക്ഷിക്കാൻ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വയ്‌ക്കുക.
*പഴക്കമുള്ള സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
* എക്സ്പയറി ഡേറ്റ് കഴിഞ്ഞ് സാധനങ്ങളും ഭക്ഷണങ്ങളും  ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.