രക്തസമ്മര്‍ദ്ദം വളരെ ഉയരുന്ന അവസ്ഥയെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്നു വിളിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ഈ ജീവിതശൈലീ രോ​ഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ ​ഗുരുതര അവസ്ഥകളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സ്തംഭനം, മസ്തിഷ്‌കാഘാതം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. 1990 മുതലാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയതെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങൾ


ശക്തമായ തലവേദന
മൂക്കിൽ നിന്ന് രക്തസ്രാവം
കഠിനമായ ക്ഷീണം
ബ്രെയിൻ ഫോഗിംഗ് അല്ലെങ്കിൽ ആശയക്കുഴപ്പം
കാഴ്ച നഷ്ടം
നെഞ്ച് വേദന
ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
താളം തെറ്റിയ ഹൃദയമിടിപ്പ്
രക്തം കലർന്ന മൂത്രം


ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. മരുന്നില്ലാതെ ഉയർന്ന രക്തസമ്മർദ്ദമോ രക്താതിമർദ്ദമോ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗം ജീവിതശൈലിയിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുക എന്നതാണ്.


പുകയില: പുകയിലയുടെ ഉപയോ​ഗം പല ​ഗുരുതരമായ രോ​ഗാവസ്ഥകളിലേക്കും നയിച്ചേക്കാം. പുകയിലയുടെ ഉപയോ​ഗത്തിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും സാധാരണമായ ഒന്നാണ് ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ സഹായിക്കും.


വ്യായാമം: പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും മാത്രമല്ല, ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ചിട്ടയായ വ്യായാമം ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കും. പതിവായി വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.


ഭക്ഷണശീലം: ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നിരുന്നാലും, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ നിയന്ത്രിച്ച് നിർത്തുന്നതിന് ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും, ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.


ALSO READ: Heart attack: സൈലന്റ് ഹാർട്ട് അറ്റാക്ക്; നിശബ്ദ കൊലയാളി... അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ


ശരീരഭാരം: മരുന്നുകൾ ഒഴിവാക്കി ഹൈപ്പർടെൻഷൻ നിയന്ത്രിക്കാനുള്ള മികച്ച മാർ​ഗം ശരീരഭാരം നിയന്ത്രിക്കുക എന്നതാണ്. ശരീരത്തിന് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുമെന്നും ബിപി നിയന്ത്രിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.


സോഡിയം: സോഡിയം അധികമായി ശരീരത്തിലെത്തുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. സോഡിയം അധികമായി ശരീരത്തിലെത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കും. സോഡിയം കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.


മദ്യം: മദ്യപാനം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അമിതമായി മദ്യപിക്കുന്നതിന്റെ സാധാരണ പാർശ്വഫലങ്ങളിലൊന്ന് ഉയർന്ന രക്തസമ്മർദ്ദമാണ്. അതിനാൽ, രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് മദ്യത്തിന്റെ ഉപയോ​ഗം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.


ആരോ​ഗ്യപരിപാലനം: രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുന്നതിന്, സമ്മർദ്ദത്തിന്റെ അളവ് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. രക്തസമ്മർദ്ദത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കണം. ധ്യാനം, ശ്വസനരീതികൾ, യോഗ ആസനങ്ങൾ എന്നിവ മികച്ച ഫലം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.