നെഞ്ചിന്റെ മധ്യഭാഗം മുതൽ ഇടത് വശത്തേക്ക് ശക്തമായ വേദനയും ഭാരവും അനുഭവപ്പെടുന്നതാണ് ഹൃദയാഘാതത്തിന്റെ സാധാരണമായ ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗം മുതൽ ഇടത് വശത്തേക്ക് ശക്തമായ വേദനയും ഭാരവും അനുഭവപ്പെടുന്നത് കൈകളിലേക്കും വ്യാപിക്കാറുണ്ട്. തലകറക്കം, ഛർദ്ദി എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങളൊന്നും ഇല്ലാതെയും ലഘുവായ ലക്ഷണങ്ങളോട് കൂടിയും ഹൃദയാഘാതം സംഭവിക്കാം. ഇതിനെയാണ് സൈലന്റ് അറ്റാക്ക് എന്ന് വിളിക്കുന്നത്.
ഹൃദയാഘാതങ്ങളില്‍ 50 മുതല്‍ 80 ശതമാനം സൈലന്റ് അറ്റാക്ക് ആണെന്ന് കണക്കാക്കുന്നു. പലപ്പോഴും സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയോ മറ്റേതെങ്കിലും രോഗലക്ഷണമായി അവയെ തെറ്റിദ്ധരിക്കുകയോ ആണ് ചെയ്യുന്നത്. ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ തടസം ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഹൃദയത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
താടിയിലേക്കും കൈകളിലേക്കും പടരുന്ന വേദന
നെഞ്ചിന്റെ മധ്യഭാഗത്ത് തുടങ്ങി കൈകളിലേക്കോ താടിയെല്ലിലേക്കോ കഴുത്തിലേക്കോ പുറത്തേക്കോ പടരുന്ന വേദന ഹൃദയാഘാത ലക്ഷണമാണ്. നെഞ്ചിൽ നിന്ന് ആരംഭിച്ച് കൈകളിലേക്ക് പ്രത്യേകിച്ച് ഇടത് കൈയിലേക്ക് പടരുന്ന വേദന ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അവഗണിക്കാതെ ഉടൻ തന്നെ വൈദ്യസഹായം തേടണം. എന്നാൽ വലിയ വേദനയില്ലാതെ നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നത് പോലെ മാത്രം തോന്നുന്ന അവസ്ഥയുണ്ട്. ഇത് നിശബ്ദ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം അവസ്ഥ അനുഭവപ്പെട്ടാലും ചികിത്സ തേടണം.
നെഞ്ചു വേദന, അസ്വസ്ഥത
അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ നെഞ്ചിന്റെ മധ്യത്തിലോ ഇടത് ഭാഗത്തോ ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ നീണ്ടു നില്‍ക്കുന്ന വേദനയും അസ്വസ്ഥതയും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ഈ വേദന ഇടയ്ക്കിടെ വന്നു പോകാം.
നെഞ്ചെരിച്ചില്‍
വയറുവേദന, ദഹനപ്രശ്‌നം, നെഞ്ചെരിച്ചില്‍, മനംമറിച്ചില്‍, ഓക്കാനം, പെട്ടന്നുള്ള അമിതമായ വിയർപ്പ് പോലുള്ള ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന് മുന്നോടിയായും വരാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ജലദോഷമോ ചുമയോ ഇല്ലാത്ത സമയങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആകാമെന്ന് വിദഗ്ധർ പറയുന്നു.
തലകറക്കം
ശക്തമായ തലവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ചൂട് മൂലമല്ലാത്ത പെട്ടെന്ന് വിയര്‍ക്കുക, നെഞ്ചിന് ഭാരം തോന്നുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ബോധം നഷ്ടപ്പെടുക എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങലാണ്. ഇത്തരം അവസ്ഥകൾ ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...