ആ​ഗോളതലത്തിൽ കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ ജലജന്യ രോ​ഗങ്ങൾ കുട്ടികളുടെ ആരോ​ഗ്യത്തിന് വലിയ ഭീഷണിയായി മാറുകയാണ്. ഈ അണുബാധകൾ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വയറിളക്കം നിർജ്ജലീകരണത്തിനും പോഷകാഹാരക്കുറവിനും കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളറയും ടൈഫോയ്ഡും ജീവന് പോലും ഭീഷണിയാകുന്ന ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടികളിലെ ജലജന്യ രോ​ഗങ്ങൾ തടയുന്നതിന് ജലത്തിന്റെ ​ഗുണനിലവാരം, ശുചിത്വം എന്നിവ പ്രധാനമാണ്. മലിനമായ ജലസ്രോതസുകൾ രോ​ഗകാരികളായ ജീവികളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.


ക്ലോറിനേഷൻ, ഫിൽട്ടറേഷൻ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജലശുദ്ധീകരണം ഉറപ്പാക്കണം. ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോ​ഗിക്കുക. അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോ​ഗിക്കാവൂ. ജലജന്യരോ​ഗങ്ങളെ പ്രതിരോധിക്കുന്നതിന് കൃത്യമായ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. മാലിന്യനിർമ്മാർജ്ജനം കൃത്യമായി നടപ്പാക്കണം.


ALSO READ: ജീരകവെള്ളം പതിവായി കുടിച്ചാൽ എന്താണ് ​ഗുണം? അറിയാം


ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്. സ്കൂളുകളിലും ശിശു സംരക്ഷണ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കണം. മലിനജലത്തിന്റെ അപകടങ്ങൾ, ശുചിത്വത്തിന്റെ പ്രാധാന്യം, സുരക്ഷിതമായ ജലവും ശുചീകരണ സൗകര്യങ്ങളും ഉപയോ​ഗിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം.


ജലജന്യ രോഗങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കോളറ, ടൈഫോയ്ഡ് എന്നീ രോഗങ്ങൾ മരണകാരണമാകുന്ന അവസ്ഥകളിലേക്ക് വരെ നയിക്കാം. അണുബാധകളെയും രോഗകാരികളായ ജീവികളെയും പ്രതിരോധിക്കുന്നതിന് ശുചിത്വം പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.