വേനൽക്കാലം (Summer) ആരംഭിച്ച് കഴിഞ്ഞു, സൂര്യതാപവും വൻ തോതിൽ കൂടാൻ ആരംഭിച്ചിട്ടുണ്ട്. സൂര്യന്റെ (Sun) ചൂടിൽ നിന്നും രശ്മികളിൽ നിന്നും നമ്മുടെ ശരീരത്തെയും ചർമ്മത്തെയും സംരക്ഷിക്കാം നമ്മൾ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രമേ ധരിക്കും, സൺസ്‌ക്രീൻ ഉപയോഗിക്കും. എന്നാൽ കണ്ണിന്റെ കാര്യം നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. അപ്പോൾ കണ്ണിനെ സംരക്ഷിക്കാൻ എന്താണ്ചെയ്യേണ്ടതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

സൺഗ്ലാസ്സുകൾ അല്ലെങ്കിൽ കൂളിങ് ഗ്ലാസ്സുകൾ ഉപയോഗിക്കാം


അൾട്രാവയലറ്റ് വികിരണത്തിൽ (Ultraviolet Rays) നിന്ന് സംരക്ഷിക്കുന്ന തരത്തിലുള്ള സൺഗ്ലാസ്സുകൾ അല്ലെങ്കിൽ കൂളിങ് ഗ്ലാസ്സുകൾ എന്നിവ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളുടെ കണ്ണുകളെ സൂര്യന്റെ അപകടകരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കും.


ALSO READ: Manju Warrier ടെ വൈറൽ ലുക്കിന് ആരാധികയുടെ കിടിലൻ Cake


നീന്തുമ്പോൾ ഗോഗിളുകൾ ഉപയോഗിക്കുക


നമ്മൾ വേനൽ കാലത്ത് നീന്താൻ പോകുമ്പോൾ കണ്ണുകളെ സൂര്യ രശ്മിയിൽ നിന്ന് സംരക്ഷിക്കേണ്ടത്ത് അത്യാവശ്യമാണ്. അതിനാൽ വെള്ളം കയറാത്ത രീതിയിലുള്ള കണ്ണ് (Eyes) സംരക്ഷിക്കുന്ന ഗോഗിളുകൾ ഉപയോഗിക്കുക.


തൊപ്പി ഉപയോഗിക്കുക 


കണ്ണുകളിലേക്കും മുഖത്തേക്കും (Face) നേരിട്ട് വെയിലടിക്കാത്തിരിക്കാൻ തൊപ്പി ഉപയോഗിക്കുക. സൺഗ്ലാസ്സുകൾ അല്ലെങ്കിൽ കൂളിങ് ഗ്ലാസ്സുകൾ ഉപയോഗിച്ചാലും അതിനോടൊപ്പം തൊപ്പിയും ഉപയോഗിക്കുന്നത് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.


ALSO READ: Breast Cancer: മുപ്പതാം വയസ്സിന് ശേഷം ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദത്തിന് സാധ്യതയേറെയെന്ന് പഠനം


ധാരാളം വെള്ളം കുടിയ്ക്കുക


നിർജ്ജലീകരണം (Dehydration) മൂലം കണ്ണ് വരണ്ടിരിക്കാനും കണ്ണ് കണ്ണീര് ഉത്പാതിപ്പികാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും മാത്രമല്ല കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 


ALSO READ: Leela Palace ന്റെ പൗരാണികതയിൽ വധുവായി അണിഞ്ഞൊരുങ്ങി Sara Ali Khan; ചിത്രങ്ങൾ കാണാം


നന്നായി ഉറങ്ങുക


തിരക്ക് പിടിച്ച ജീവിതത്തിനടിയിൽ ഉറങ്ങാൻ (Sleep) മറന്ന് പോകുന്നത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും. അതിനാൽ തന്നെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ എല്ലാ ദിവസവും എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.