ഭാര്യയോട് കള്ളം പറഞ്ഞാൽ ഇങ്ങനിരിക്കും..!!
ഇപ്പോൾ ഡോക്ടറോടും വക്കീലിനോടും കള്ളം പറഞ്ഞാലും ഭാര്യയോട് കള്ളം പറഞ്ഞാൽ എപ്പോ പണി കിട്ടുമെന്ന് ചോദിച്ചാൽ മതി.
പണ്ടുമുതലേ നമ്മൾ കേൾക്കുന്ന ഒരു ചൊല്ലാണ് ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് എന്നത് അല്ലേ എന്നാൽ അതിൽ ഇപ്പോൾ ഒരാളും കൂടി കൂടിയിട്ടുണ്ട്. അത് മറ്റാരുമല്ല കേട്ടോ ഭാര്യയാണ്. ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഡോക്ടറോടും വക്കീലിനോടും കള്ളം പറഞ്ഞാലും ഭാര്യയോട് കള്ളം പറഞ്ഞാൽ എപ്പോ പണി കിട്ടുമെന്ന് ചോദിച്ചാൽ മതിയെന്ന അവസ്ഥയിലാണ് അല്ലെ. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് തായ്വാനിലെ റെൻ ജി.
ഗെയിമിംഗ് ആരാധകർ നാളുകളായി സ്വന്തമാക്കാൻ കാത്തിരുന്ന സോണിയുടെ പുത്തൻ ഗെയിമിംഗ് കൺസോൾ പ്ലേസ്റ്റേഷൻ 5 (Play Station 5) റെൻ ജി സ്വന്തമാക്കിയിരുന്നു. ലോക വിപണിയിൽ 49,990 രൂപ വിലയുള്ള പ്ലേസ്റ്റേഷൻ 5 കഴിഞ്ഞ മാസമാണ് എത്തിയത്. ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും വളരെ കുറച്ച് യൂണിറ്റാണ് ഇതുവരെ സോണിക്ക് (Sony) വിതരണം ചെയ്യാൻ കഴിഞ്ഞത്. അതിൽ നിന്നും തായ്‌വാനിൽ (Taiwan) റെൻ ജിയുടെ കൈകളിലെത്തിയ പ്ലേസ്റ്റേഷൻ 5 രാജ്യത്ത് ആദ്യം എത്തിയ യൂണിറ്റുകളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.
Also read: ഹിജാബ് മുതൽ സൂപ്പർമാൻ വരെ.. കിടിലൻ വസ്ത്രധാരണവുമായി പൂച്ചകൾ!!
ഒരുപാട് ആഗ്രഹത്തോടെയാണ് റെൻ ജി പ്ലേസ്റ്റേഷൻ 5 (Play Station 5) സ്വന്തമാക്കിയത് എങ്കിലും അത് ആഗ്രഹം തീരെ ഉപയോഗിക്കാൻ പോലും കഴിയാതെ വിൽക്കാനാണ് വിധി. അതിന് കാരണമെന്താണെന്നോ മറ്റൊന്നുമല്ല ഭാര്യയോട് കള്ളം പറഞ്ഞു അത്രതന്നെ. താൻ വാങ്ങാൻ ഉദ്ദേശിക്കുന്ന ഇലക്ട്രോണിക് ഉത്പന്നം എയർ പ്യൂരിഫയർ (Air Purifier) ആണെന്നും വമ്പൻ ഡിസ്‌കൗണ്ടിലാണ് ഇത് ലഭിക്കുന്നതെന്നും കേട്ടപ്പോൾ അത് വാങ്ങാൻ ഭാര്യ സമ്മതിച്ചു.
Also read: യുവ സംവിധായകനുമായി വിവാഹം കഴിഞ്ഞെന്ന പ്രചരണം; മറുപടിയുമായി Anupama Parameshwaran
പക്ഷേ സംഭവം കയ്യിലെത്തിയപ്പോഴാണ് സാധനം പ്ലേസ്റ്റേഷൻ 5 (Play Station 5) ആണെന്ന് ഭാര്യക്ക് മനസിലായത്. അതോടെ പണി പാളുകയായിരുന്നു. നേരത്തെതന്നെ ഭർത്താവിന്റെ ഗെയിമിംഗ് ഭ്രാന്തിൽ പരവശയായിരുന്ന ഭാര്യയ്ക്ക് ഈ വാർത്ത എങ്ങനെയായിരിക്കും എന്ന് പറയേണ്ടല്ലോ അല്ലേ. ഗെയിം കളിക്കാനുള്ള സാധാനമാണെന്ന അറിഞ്ഞ അവർ കലി തുള്ളുകയും ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ റെൻ ജിയ്ക്ക് പ്ലേസ്റ്റേഷൻ 5 വിൽക്കേണ്ടിയും വന്നു.
ഈ വിവരം റെൻ ജിയിൽ നിന്നും പ്ലേസ്റ്റേഷൻ 5 (Play Station 5) വാങ്ങിയ ജിൻ വുവാണ് പുറത്തുവിട്ടത്. ജിൻ വു സോഷ്യൽ മീഡിയയിൽ (Social Media) പങ്കുവെച്ച ഈ വാർത്ത ഇപ്പോൾ വൈറലാകുകയാണ്.