Hypertension: ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഇവ... ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
High Blood Pressure Prevention: ഉദാസീനമായ ജീവിതശൈലി ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സ്ട്രെസ് എന്നത് ഒരു പ്രവൃത്തിയോടുള്ള നമ്മുടെ ശരീരത്തിന്റെ ഒരു സാധാരണ പ്രതികരണമാണെങ്കിലും, അമിത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.
ഉയർന്ന രക്തസമ്മർദ്ദം നിരവധി ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമായി മാറുകയാണ്. ഉദാസീനമായ ജീവിതശൈലി ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സ്ട്രെസ് എന്നത് ഒരു പ്രവൃത്തിയോടുള്ള നമ്മുടെ ശരീരത്തിന്റെ ഒരു സാധാരണ പ്രതികരണമാണെങ്കിലും, അമിത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉയർന്ന രക്തസമ്മർദ്ദത്തിന്റെ വിനാശകരമായ ആഘാതത്തെക്കുറിച്ച് റിപ്പോർട്ട് പുറത്തിറക്കി. സെപ്തംബർ 19ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, രക്തസമ്മർദ്ദത്തിന്റെ പ്രധാന അപകട ഘടകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മാർഗങ്ങളും വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം അസാധാരണമായി ഉയരുമ്പോഴാണ് ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്.
ധമനിയുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന വർദ്ധിച്ച ശക്തിയാണിത്. വിവിധ ചികിത്സാ പ്രോട്ടോകോളുകൾ അനുസരിച്ച് 130/80 mm Hg അല്ലെങ്കിൽ 140/90 mm Hg-ൽ കൂടുതലുള്ള നിലയാണ് ഉയർന്ന രക്തസമ്മർദ്ദം ആയി കണക്കാക്കുന്നത്. മിക്കപ്പോഴും, ഹൈപ്പർടെൻഷന് പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ, ഇതിനെ 'നിശബ്ദ കൊലയാളി' എന്നും വിളിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള ഓരോ മൂന്ന് മുതിർന്നവരിലും ഒരാൾ രക്തസമ്മർദ്ദത്തെ നേരിടുന്നുവെന്നാണ് വ്യക്തമാകുന്നത്.
രക്തസമ്മർദ്ദം ഉയർന്ന നിലയിൽ തുടരുന്നത് വൃക്ക തകരാർ, ഹൃദയാഘാതം, ഹൃദയസ്തംഭനം, മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഹൈപ്പർടെൻഷനുള്ള അഞ്ചിൽ നാല് പേർക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല. എന്നാൽ ചികിത്സ സംബന്ധിച്ച് കൂടുതൽ അവബോധം വളർത്തിയാൽ 2023 നും 2050 നും ഇടയിൽ 76 ദശലക്ഷം മരണങ്ങൾ ഒഴിവാക്കാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.
ALSO READ: Pearl Millet: പേൾ മില്ലറ്റ് ആരോഗ്യത്തിന് ഉത്തമം; അറിയാം ഈ ധാന്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ
ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അപകട ഘടകങ്ങൾ
പ്രായം
ജനിതകശാസ്ത്രം
ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത്
ശാരീരിക വ്യായാമത്തിന്റെ കുറവ്
അമിതമായ മദ്യപാനം
ഹൈപ്പർടെൻഷൻ ഉള്ളവരിൽ പകുതിയോളം പേർക്കും ഈ പ്രശ്നത്തെക്കുറിച്ച് അറിയില്ലെന്നത് അപകടമാണ്
ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങൾ
ഹൈപ്പർടെൻഷന്റെ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ഫലപ്രദമായ ചികിത്സ എന്നിവ ആരോഗ്യപരിപാലനത്തിലെ ഏറ്റവും മികച്ച ഇടപെടലുകളിൽ ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, പുകയിലയുടെ ഉപയോഗം ഉപേക്ഷിക്കുക, വ്യായാമം ശീലമാക്കുക എന്നിവയാണ് മറ്റ് പ്രതിരോധ മാർഗങ്ങൾ. ചില ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും അനുബന്ധ സങ്കീർണതകൾ തടയാനും മരുന്നുകൾ ആവശ്യമായി വന്നേക്കാം.
ALSO READ: Diabetes: പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും ഈ പാനീയങ്ങൾ
ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ
തലവേദന: നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം.
മൂക്കിൽ നിന്ന് രക്തസ്രാവം: സൈനസൈറ്റിസ് മൂലമല്ല നിങ്ങളുടെ മൂക്കിൽ നിന്ന് രക്തം വരുന്നതെങ്കിൽ, അത് നിങ്ങളുടെ രക്തസമ്മർദ്ദം. ഉയർന്നതാണെന്നും അളവ് പരിശോധിക്കേണ്ടതുണ്ട് എന്നതിന്റെയും സൂചനയായിരിക്കാം.
ശ്വാസതടസ്സം: ശ്വാസതടസ്സം ഹൈപ്പർടെൻഷന്റെ സൂചനയാണ്.
ക്രമരഹിതമായ ഹൃദയമിടിപ്പ്: ഹൈപ്പർടെൻഷൻ രോഗികളിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാം. അനിയന്ത്രിതമായ മർദ്ദം മൂലമാണ് ഇത് സംഭവിക്കുന്നത്, രക്തം ധമനികളുടെ മതിലുകളിൽ ശക്തി ചെലുത്തുന്നതാണ് ഇതിന് കാരണം.
നെഞ്ചുവേദന: ഹൈപ്പർടെൻഷൻ രോഗികളിൽ ശ്വാസതടസ്സം ഗുരുതരമായാൽ നെഞ്ചുവേദനയ്ക്കും ഇടയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...